കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ വേദിയില്‍ നടന് അലന്‍സിയര്‍ നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. ചലച്ചിത്ര അവാര്‍ഡായി പെണ്‍പ്രതിമ നല്കി പ്രലോഭിപ്പിക്കരുതെന്നാണ് അലന്‍സിയര്‍ പറഞ്ഞത്. പിന്നാലെ സ്ത്രീവിരുദ്ധ പരാമര്‍ശമാണ് എന്നാരോപിച്ച് നിരവധി പേര് രംഗത്തെത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകയോടെ മോശമായി സംസാരിച്ചതിന്റെ പേരില്‍ കേരള വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തിരുന്നു.
ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അലന്‍സിയര്‍. ‘ഞാനൊരു പാവമാണ്. ഇനിയെങ്കിലും എന്നെ വെറുതെ വിടണം. ഞാനൊന്നും പറഞ്ഞിട്ടില്ല. എനിക്കൊന്നും അറിയില്ല. വാര്‍ത്തകള്‍ ഒരുപാട് ഉണ്ടാകുന്നുണ്ട്. പലതും മറച്ചുവയ്ക്കുകയാണ്.
കുറച്ച് ദിവസമായിട്ട് എന്റെ പേരില്‍ ആഘോഷിച്ചു കൊണ്ടിരിക്കുകയല്ലേ, കച്ചവടം നടത്തുവല്ലേ. വിട്ടേരെ, പാവം ഞാനങ്ങ് ജീവിച്ചോട്ടെ. ഞാന്‍ അഭിനയിച്ചൊക്കെ ജീവിച്ചോളാം.’ ‘നിങ്ങള്‍ എന്റെ പുറകേ നടന്ന് ഓരോന്ന് തോണ്ടി തോണ്ടിയെടുക്കാമെന്ന് വിചാരിക്കണ്ട’ എന്നാണ് അലന്‍സിയര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
നേരത്തെ ദേഷ്യപ്പെടേണ്ട സമയത്ത് ദേഷ്യപ്പെടുകയും കരയേണ്ട സമയത്ത് കരയുകയും ചെയ്യുന്ന ആളാണ് താനെന്ന് അലന്‍സിയര്‍ പറഞ്ഞിരുന്നു. അതാണ് എന്റെ സ്വഭാവം.
ഉമ്മ തരേണ്ട നേരത്ത് ഉമ്മ തരികയും ചെയ്യും. അതിപ്പോള്‍ മഞ്ജു വാര്യര്‍ക്ക് ആണെങ്കിലും കൊടുക്കും. അവര്‍ നല്ല സുഹൃത്താണ്. ഉര്‍വശി ചേച്ചിക്ക് ഞാന്‍ ഉമ്മ കൊടുത്തല്ലോ. ഉള്ളൊഴുക്ക് എന്ന സിനിമ കണ്ടിറങ്ങുമ്പോള്‍ അവരുടെ പെര്‍ഫോമന്‍സില്‍ ഞാന്‍ ഞെട്ടിപ്പോയി’ എന്നാണ് അലന്‍സിയര്‍ പറഞ്ഞത്.
മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് അനശ്വ രാജൻ. ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ മനസിലിടം പിടിക്കാൻ താരത്തിനായി. ഉദാഹരണം സുജാത മുതൽ...
2024 സുരേഷ് ഗോപിയെ സംബന്ധിച്ച് ഏറെ പ്രത്യേകതകൾ ഉള്ളതും സന്തോഷം നൽകുന്നതുമായ ഒരു വർഷമായിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പയിരുന്നു അദ്ദേഹത്തിന്റെ മൂത്തമകൾ...