Connect with us

പിന്നെ കാണുന്നത് ആ ആറു പേരെയും മോഹന്‍ലാല്‍ ഗുസ്തി മുറിയില്‍ എടുത്ത് മറച്ചിടുന്നതാണ്; മണിയന്‍പിള്ള രാജു

Malayalam

പിന്നെ കാണുന്നത് ആ ആറു പേരെയും മോഹന്‍ലാല്‍ ഗുസ്തി മുറിയില്‍ എടുത്ത് മറച്ചിടുന്നതാണ്; മണിയന്‍പിള്ള രാജു

പിന്നെ കാണുന്നത് ആ ആറു പേരെയും മോഹന്‍ലാല്‍ ഗുസ്തി മുറിയില്‍ എടുത്ത് മറച്ചിടുന്നതാണ്; മണിയന്‍പിള്ള രാജു

മലയാളികളുടെ സ്വകാര്യ അഹങ്കാരം. സൂപ്പര്‍ താരം മോഹന്‍ലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് മണിയന്‍പിള്ള രാജു. സിനിമയില്‍ വരുന്നതിനും ഒരുപാട് മുമ്പുള്ള സൗഹൃദമാണ് ഇവരുടേത്. ഇന്നും ആ സൗഹൃദം അങ്ങനെ തന്നെ നിലനില്‍ക്കുകയും ചെയ്യുന്നു. അഭിനേതാവായി മാത്രമല്ല, നിര്‍മ്മാതാവായും മലയാള സിനിമയില്‍ സാന്നിധ്യം അറിയിച്ച താരമാണ് മണിയന്‍പിള്ള രാജു. നായകന്‍ മുതല്‍ വില്ലന്‍ വരെയുള്ള വേഷങ്ങള്‍ ചെയ്ത് കയ്യടി നേടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ചുള്ള രസകരമായ ഓര്‍മ്മകള്‍ പങ്കുവെക്കുന്ന മണിയന്‍പിള്ള രാജുവിന്റെ വീഡിയോ ചര്‍ച്ചയാവുകയാണ്. ഒരു ചാനല്‍ പരിപാടിയില്‍ വച്ചാണ് മോഹന്‍ലാലിനെക്കുറിച്ച് മണിയന്‍പിള്ള രാജു സംസാരിച്ചത്. ഒരിക്കല്‍ ഒരു ആള്‍ക്കൂട്ട ആക്രമണം ചോദ്യം ചെയ്യാന്‍ മോഹന്‍ലാല്‍ പോയതും അവസാനം അടിപിടിയായെന്നുമാണ് മണിയന്‍പിള്ള രാജു പറയുന്നത്.

മോഹന്‍ലാലുമായി തനിക്കുള്ളത് സ്‌കൂള്‍ കാലം തൊട്ടുള്ള സൗഹൃദമാണെന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്. സ്‌കൂളില്‍ തന്റെ നാലഞ്ച് വര്‍ഷം ജൂനിയറാണ് മോഹന്‍ലാലെന്നും മണിയന്‍പിള്ള രാജു പറയുന്നുണ്ട്. അതുകൊണ്ട് തന്നെ മോഹന്‍ലാലിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മറക്കാന്‍ പറ്റാത്ത ഒരുപാട് ഓര്‍മ്മകള്‍ തനിക്കുണ്ടെന്നും മണിയന്‍പിള്ള രാജു പറയുന്നു. പിന്നാലെയാണ് അദ്ദേഹം ആ അനുഭവം പങ്കുവെക്കുന്നത്.

”ഒന്നാണ് നമ്മള്‍ എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞ് ഞങ്ങള്‍ വര്‍ക്കലയിലുള്ള ഗസ്റ്റ് ഹൗസിലേക്ക് വരികയാണ്. അന്ന് ഷൂട്ട് നേരത്തെ തീര്‍ന്നതാണ്. ഇനി ഷൂട്ട് ഉച്ചക്കേ ഉള്ളൂ എന്ന് പറഞ്ഞു. ഒരു പത്ത് മണിയോടെ ഞങ്ങള്‍ തിരിച്ചെത്തുമ്പോള്‍ കാണുന്നത് പ്രൊഡക്ഷനില്‍ ഉള്ള ഒരാളെ അവിടെ അടുത്തുള്ള തുറയില്‍ നിന്ന് വന്ന ചിലര്‍ അടിക്കുന്നതാണ്” മണിയന്‍പിള്ള രാജു പറയുന്നു.

അവിടുത്തെ സംസാര ശേഷിയില്ലാത്തൊരു പെണ്‍കുട്ടിയുടെ കയ്യില്‍ അയാള്‍ കയറി പിടിച്ചുവെന്നതായിരുന്നു തല്ലാനുള്ള കാരണം. ആറേഴ് തടിമാടാന്മാര്‍ ചേര്‍ന്ന് അയാളെ തല്ലുകയായിരുന്നു. മണ്‍വെട്ടിയൊക്കെ വച്ചാണ് തല്ലുന്നത്. എന്ത് ചെയ്യണമെന്ന് അറിയാതെ ഭയന്ന മണിയന്‍പിള്ള രാജു പോലീസിനെ വിളിച്ചു. ഇതിനിടെ മോഹന്‍ലാല്‍ അവരുടെ അടുത്തെത്തി. അയാളെ ഇങ്ങനെ തല്ലരുതെന്നും പോലീസ് വരട്ടെ എന്നും മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ അത് ചോദിക്കാന്‍ നീ ആരാടാ? എന്നായിരുന്നു അവരുടെ മറുപടി.

അതോടെ അവിടുത്തെ രംഗം മാറിയെന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്. ”പിന്നെ കാണുന്നത് ആ ആറു പേരെയും മോഹന്‍ലാല്‍ ഗുസ്തി മുറിയില്‍ എടുത്ത് മറച്ചിടുന്നതാണ്. അവര്‍ക്കറിയാമോ ഈ നില്‍ക്കുന്നത് പഴയ യൂണിവേഴ്‌സിറ്റി ഗുസ്തി ചാമ്പ്യന്‍ ആയിരുന്നുവെന്ന്!” മണിയന്‍ പിള്ള രാജു പറയുന്നു. മോഹന്‍ലാലിന്റെ ആ അടി കാരണമാണ് അയാളെ ജീവനോടെ കിട്ടിയതും പോലീസ് വരുമ്പോള്‍ അവരെ ഏല്‍പ്പിക്കാന്‍ സാധിച്ചതും. ഇല്ലായിരുന്നുവെങ്കില്‍ അവര്‍ അയാളെ തല്ലികൊന്നേനെ എന്നും മണിയന്‍പിള്ള രാജു പറയുന്നു. ആ സംഭവത്തിന് ശേഷം തനിക്ക് മോഹന്‍ലാലിനോട് അല്‍പ്പം ബഹുമാനം കൂടുതലാണെന്നും മണിയന്‍പിള്ള രാജു.

അതേസമയം മോഹന്‍ലാലിന്റെ മലൈക്കോട്ട വാലിബന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന സിനിമയുടെ പോസ്റ്ററുകള്‍ വന്‍ ഹൈപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. രജനീകാന്ത് ചിത്രം ജയിലറിലെ അതിഥി വേഷത്തിലാണ് മോഹന്‍ലാലിനെ അവസാനമായി സ്‌ക്രീനില്‍ കണ്ടത്. ചിത്രത്തിന്റെ റിലീസ് തീയതി അറിയിച്ചുകൊണ്ടുള്ള പോസ്റ്റര്‍ മോഹന്‍ലാല്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്. ചിത്രത്തിന്റെ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജന്മദിനത്തിലാണ് മോഹന്‍ലാല്‍ മലൈക്കോട്ട വാലിബന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ചിത്രത്തിനെ കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും മോഹന്‍ലാല്‍ ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്. മാസിന് മാസ്; മലൈക്കോട്ടൈ വാലിബനി’ല്‍ വന്‍ പ്രതീക്ഷ എന്നായിരുന്നു നേരത്തെ മോഹന്‍ലാല്‍ പറഞ്ഞത്. മാസ് സിനിമ വേണ്ടവര്‍ അങ്ങനെ കാണാം. സീരിയസ് ആയി കാണേണ്ടവര്‍ക്ക് അങ്ങനെ കാണാം. കാലദേശങ്ങള്‍ക്ക് അതീതമായ രീതിയാണ് ചിത്രത്തിന്റെ മേക്കിങ്ങില്‍ സ്വീകരിച്ചത്. ഇത്ര വലിയ കാന്‍വാസിലുള്ള സിനിമ ലിജോ ഏറ്റവും ഭംഗിയായി കൈകാര്യം ചെയ്തു. ബാക്കിയെല്ലാം പ്രേക്ഷകര്‍ തീരുമാനിക്കട്ടെ’. എന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

മലൈക്കോട്ടൈ വാലിബന്‍ മോഹന്‍ലാലിന്റെ മാസ് സിനിമയായിരിക്കുമെന്നും മോഹന്‍ലാലിന്റെ കൂടെയുള്ള കഥാപാത്രമാണ് എന്നും മണികഠന്‍ ആചാരി പറഞ്ഞിരുന്നു. 2024 ജനുവരി 25 നാണ് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തുന്നത്. നൂറ്റി മുപ്പതു ദിവസങ്ങളില്‍ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തെത്തുക.

More in Malayalam

Trending

Recent

To Top