Malayalam
ഇത് ക്യാച്ച് ചെയ്താൽ ഞാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എത്തും, ബാലയുടെ കമന്റ് കേട്ട് സന്തോഷവതിയായി കോകില
ഇത് ക്യാച്ച് ചെയ്താൽ ഞാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എത്തും, ബാലയുടെ കമന്റ് കേട്ട് സന്തോഷവതിയായി കോകില
മലയാളികൾക്ക് നടൻ ബാലയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സോഷ്യൽ മീഡിയയിലൂടെ ബാല എപ്പോഴും സജീവമാണ്. നടന്റെ സ്വകാര്യ ജീവിതം പലപ്പോഴും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. അടുത്തിടെയായിരുന്നു നടൻ നാലാമതും വിവാഹിതനായത്. അമ്മാവന്റെ മകളായ കോകിലയായിരുന്നു വധു. ഇരുവരും കഴിഞ്ഞ കുറേക്കാലമായി ഒരുമിച്ചായിരുന്നു ജീവിച്ചിരുന്നത്. ഇടയ്ക്കിടെ ഗോസിപ്പുകളും വന്നിരുന്നു. ഒടുവിൽ ഇരുവരും ഹിന്ദു ആചാരപ്രകാരം വിവാഹിതരാവുകയായിരുന്നു. കുട്ടിക്കാലം മുതൽ താൻ അറിയാതെ കോകില തന്നെ പ്രണയിക്കുന്നുണ്ടെന്നാണ് ബാല പറഞ്ഞിരുന്നത്.
അടുത്തിടെയാണ് ബാലകോകില എന്ന പേരിൽ നടൻ യുട്യൂബ് ചാനൽ ആരംഭിച്ചത്. പാചകം, വീട്ടുവിശേഷങ്ങൾ, ആഘോഷങ്ങളുടെ വീഡിയോകൾ എല്ലാം ആണ് രണ്ടാളും പങ്കു വെക്കുന്നത്. പാചകം ഏറെ താൽപര്യമുള്ളയാളാണ് കോകില. ഭക്ഷണം കഴിക്കാൻ താൽപര്യമുള്ളയാളാണ് ബാല. ഇരുവരുടെയും പൊങ്കൽ വീഡിയോ വൈറലായിരുന്നു. അതിനുശേഷം ഇടയ്ക്കിടെ ഇരുവരും തമിഴ്നാട് സ്റ്റൈലിലുള്ള റെസിപ്പികൾ മലയാളികളായ പ്രേക്ഷകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്.
കോകിലയെ വിവാഹം ചെയ്ത ശേഷം, താൻ വ്യക്തിപരമായ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടുന്നതിൽ നിന്നും ഇടവേളയെടുത്തു എന്ന് പറഞ്ഞുവെങ്കിലും, ബാലയുടെ ആ പ്രഖ്യാപനം അധികനാൾ നീണ്ടില്ല. എപ്പോഴും ബാലയും കോകിലയും വീഡിയോയുമായി എത്താറുണ്ട്. പുതിയ യൂട്യൂബ് ചാനൽ തുടങ്ങിയ ശേഷം, ബാല ഭാര്യക്ക് ഒരു പുതിയ അടുക്കള തന്നെ നിർമിച്ചു നൽകി.
കോകിലയുടെ കൈപ്പുണ്യമാണ് ബാലയെ കോകിലയിലേയ്ക്ക് അടുപ്പിച്ചതും. അടുക്കള മാത്രമല്ല, വീട്ടുമുറ്റത്തെ കാഴ്ചകളും ബാലയുടെ വ്ലോഗിൽ സ്ഥിരമായി കാണാൻ സാധിക്കും. കായലിനോട് ചേർന്നാണ് ബാലയുടെയും കോകിലയുടെയും വീട് സ്ഥിതിചെയ്യുന്നത്. ബാലയുടെ വീട്ടുമുറ്റത്ത് ഒരു മാവ് വളർന്നു നിൽപ്പുണ്ട്. മാവിന്റെ മുകളിൽ കയറാൻ ആരോഗ്യം അനുവദിച്ചില്ല എങ്കിലും, ബാല മുകളിൽ കയറാൻ ഒരാളെ ഏൽപ്പിച്ചിട്ടുണ്ട്.
കായ്ച്ചു നിൽക്കുന്ന മാങ്ങ മുകളിൽ കയറിയ ആൾ നിലത്തേക്ക് പറിച്ചിട്ടതും, ബാല അത് ഉന്നം തെറ്റാതെ ഭംഗിയായി ക്യാച്ച് ചെയ്തു.
ഇത് ക്യാച്ച് ചെയ്താൽ ഞാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എത്തും എന്ന ബാലയുടെ കമന്റ് കേട്ടതും കോകിലയുടെ മുഖത്ത് വിടർന്ന സന്തോഷവും വീഡിയോയിൽ കാണാം.
ഒരുപാട് പേർ നല്ല നല്ല കമന്റുകൾ പറയുന്നുണ്ട്. എപ്പോഴും സന്തോഷമായി സ്ട്രസ് ഇല്ലാത്ത ലൈഫ് ആയിരിക്കണമെന്നും പറയാറുണ്ട്. പക്ഷെ ആർക്കാണ് ജീവിതത്തിൽ പ്രശ്നങ്ങളില്ലാത്തത്. എല്ലാവർക്കും പ്രശ്നങ്ങളും ടെൻഷനുമുണ്ട്. മൂന്ന്, നാല് ദിവസം മുമ്പ് നല്ല ടെൻഷനടിക്കാനുള്ള പ്രശ്നങ്ങൾ എനിക്കും ഉണ്ടായിരുന്നു. ചില ലോസ് സംഭവിച്ചു. പക്ഷെ എന്തായിരുന്നു പ്രശ്നമെന്ന് ഞാൻ പറയുന്നില്ല.
ഇത്രയേറെ പ്രഷറൊക്കെ ഉണ്ടെങ്കിലും വീട്ടിൽ വരുമ്പോൾ നല്ല ഭക്ഷണവും സ്നേഹവും ലഭിച്ചാൽ ഈ ലോകത്തുള്ള ഒരു പ്രശ്നവും വലുതായി തോന്നുകയില്ല. പ്രശ്നങ്ങൾ കല്ല് പോലെയാണ്. അടുത്ത് വെച്ചാൽ വലിയ കല്ലായി തോന്നും. ദൂരെ വെച്ചാൽ ഒരു പ്രശ്നമായി തോന്നുകയില്ല. അതുകൊണ്ട് തന്നെ നല്ല ഭക്ഷണം കഴിക്കണം. കോകില തന്നെ വിളമ്പി തരാൻ വാശിപിടിക്കുന്നതിന് ഒരു കാരണമുണ്ട്.
തമിഴ്നാട്ടിൽ അങ്ങനൊരു വിശ്വാസമുണ്ട്. കടമയ്ക്ക് വേണ്ടി അല്ലാതെ ഭക്ഷണം ഉണ്ടാക്കി വിളമ്പി കൊടുക്കുകയാണെങ്കിൽ ആയുസ് കൂടുമത്രെ. ശേഷം എന്റെ ആയുസ് കൂട്ടൂവെന്ന് കോകിലയോട് ബാല പറയുന്നതും ഉറപ്പായും മാമാ എന്ന് കോകില മറുപടി പറയുന്നതും വീഡിയോയിൽ കാണാമായിരുന്നു.