Connect with us

ഔസേപ്പച്ചൻ്റെ ഈണത്തിൽ പാടി വിനീത് ശ്രീനിവാസൻ; മച്ചാൻ്റെ മാലാഖ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്

Malayalam

ഔസേപ്പച്ചൻ്റെ ഈണത്തിൽ പാടി വിനീത് ശ്രീനിവാസൻ; മച്ചാൻ്റെ മാലാഖ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്

ഔസേപ്പച്ചൻ്റെ ഈണത്തിൽ പാടി വിനീത് ശ്രീനിവാസൻ; മച്ചാൻ്റെ മാലാഖ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്

ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന മച്ചാൻ്റെ മാലാഖ എന്ന ചിത്രത്തിൻ്റെ വീഡിയോ ഗാനം പുറത്ത് വിട്ടു. സിൻ്റോ സണ്ണിയുടെവരികൾക്ക് ഔസേപ്പച്ചൻ ഈണമിട്ട ഗാനം ഏറെ വൈറലാണ്. കരിവള ചിമ്മിയ പോലെയൊരാൾ കയറിയ വാതിൽപ്പടിയോരം എന്ന ​ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്.

ഏറെ ഇടവേളക്കുശേഷമാണ് മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ഔസേപ്പച്ചൻ്റെ ഒരു ഗാനം ഇപ്പോൾ ഇത്രയും വൈറലായിരിക്കുന്നത്. അബാം മൂവീസിൻ്റെ ബാനറിൽ ഷീലുഏബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രം ഏബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രമാണിത്.

ഒരു ബസ് യാത്രയുടെ ദൃശ്യങ്ങളോടെ തനി ഗ്രാമീണ ജീവിതത്തിൻ്റെ ഒരു നേർക്കാഴ്ച്ച കൂടി ഈ ഗാനരംഗത്തിലൂടെ കാട്ടിത്തരുന്നു. ഭർത്താവിനെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന ഒരു ഭാര്യയുടെയും ഭർത്താവിൻ്റെയും ജീവിതത്തെ കേന്ദ്രീകരിച്ചു കൊണ്ട് കുടുംബ ബന്ധത്തിൻ്റെ ആർദ്രത വരച്ചുകാട്ടുകയാണ് ഈ ചിത്രത്തിലൂടെ.

സൗബിൻ ഷാഹിറും, നമിതാ പ്രമോദുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, മനോജ് കെ.യു , ലാൽ ജോസ്, വിനീത് തട്ടിൽ, രാജേഷ് പറവൂർ,ശാന്തി കൃഷ്ണ. ആൽഫി പഞ്ഞിക്കാരൻ, ശ്രുതി ജയൻ, ആര്യ, അഞ്ജനാ അപ്പുക്കുട്ടൻ, ബേബി ആവണി, ബേബി ശ്രയ ഷൈൻ, നിതാ പ്രോമി സിനി വർഗീസ്. എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജക്സൺ ആൻ്റെണിയുടെ കഥക്ക് അജീഷ്. പി. തോമസ് തിരക്കഥ രചിച്ചിരിക്കുന്നു.

ഛായാഗ്രഹണം – വിവേക് മേനോൻ. എഡിറ്റിംഗ് – രതീഷ് രാജ്. കലാസംവിധാനം – സഹസ് ബാല, മേക്കപ്പ് – ജിതേഷ് പൊയ്യ. കോസ്റ്റ്യും – ഡിസൈൻ- അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ജിജോ ജോസ്. നിശ്ചല ഛായാഗ്രഹണം – ഗിരി ശങ്കർ. ലൈൻ പ്രൊഡ്യൂസർ – ടി.എം. റഫീഖ്. പ്രൊഡക്ഷൻ മാനേജർ – അഭിജിത്ത്.കെ.എസ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – നസീർ കാരന്തൂർ, പ്രതീഷ് മാവേലിക്കര . പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ഡ്രീം ബിഗ് ഫിലിംസ് ഫെബ്രുവരി ഇരുപത്തി ഏഴിന് പ്രദർശനത്തിനെത്തിക്കുന്നുവെന്ന് പിആർഓ വാഴൂർ ജോസ് അറിയിച്ചു.

More in Malayalam

Trending

Recent

To Top