Connect with us

ബാലയ്ക്കും അമൃതയ്ക്കൊപ്പം നിൽക്കുന്ന ആ കുട്ടി കോകിലയോ? ശരിക്കും കോകില ആര്?; വൈറലായി ആ ചിത്രങ്ങൾ

Social Media

ബാലയ്ക്കും അമൃതയ്ക്കൊപ്പം നിൽക്കുന്ന ആ കുട്ടി കോകിലയോ? ശരിക്കും കോകില ആര്?; വൈറലായി ആ ചിത്രങ്ങൾ

ബാലയ്ക്കും അമൃതയ്ക്കൊപ്പം നിൽക്കുന്ന ആ കുട്ടി കോകിലയോ? ശരിക്കും കോകില ആര്?; വൈറലായി ആ ചിത്രങ്ങൾ

മലയാളികൾക്ക് നടൻ ബാലയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സോഷ്യൽ മീഡിയയിലൂടെ ബാല എപ്പോഴും സജീവമാണ്. നടന്റെ സ്വകാര്യ ജീവിതം പലപ്പോഴും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. അമൃതയുമായി വേർപിരിഞ്ഞ ശേഷം അമൃതയ്ക്കെതിരെ പലപ്പോഴും ബാല രംഗത്തെത്തിയിട്ടുണ്ട്. പിന്നാലെ അമൃതയും രംഗത്തെത്താറുണ്ട്. ഇത് വലിയ രീതിയിലുള്ള സോഷ്യൽ മീഡിയ ചർച്ചകളിലേയ്ക്കാണ് കാര്യങ്ങളെ കൊണ്ടെത്തിക്കുന്നത്.

അടുത്തിടെയായിരുന്നു നടൻ നാലാമതും വിവാഹിതനായത്. അമ്മാവന്റെ മകളായ കോകിലയായിരുന്നു വധു. ഇരുവരും കഴിഞ്ഞ കുറേക്കാലമായി ഒരുമിച്ചായിരുന്നു ജീവിച്ചിരുന്നത്. ഇടയ്ക്കിടെ ഗോസിപ്പുകളും വന്നിരുന്നു. ഒടുവിൽ ഇരുവരും ഹിന്ദു ആചാരപ്രകാരം വിവാഹിതരാവുകയായിരുന്നു. കുട്ടിക്കാലം മുതൽ താൻ അറിയാതെ കോകില തന്നെ പ്രണയിക്കുന്നുണ്ടെന്നാണ് ബാല പറഞ്ഞിരുന്നത്.

എന്നാൽ ഇപ്പോഴിതാ ബാല ശരിക്കും ആരെയാണ് വിവാഹം കഴിച്ചതെന്ന് തിരക്കുകയാണ് സോഷ്യൽ മീഡിയ. ഒരു യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട വീഡിയോയാണ് ഇതിന് കാരണം. ബാലയും അമൃതയും വിവാഹം കഴിച്ച ആ നാളുകളിൽ ഒരു കൊച്ചുകുട്ടിയെ ചേർത്ത് നിർത്തി എടുത്ത ഫോട്ടോയാണ് വൈറലാകുന്നത്. ഈ വീഡിയോയിലുള്ള കുട്ടി കോകിലയാണെന്നാണ് പലരും കണ്ടു പിടിച്ചിരിക്കുന്നത്. ശരിക്കും കോകിലയുമായി നല്ല മുഖസാദൃശ്യവും ഫോട്ടോയിൽ ബാലയ്ക്കും അമൃതയ്ക്കും ഒപ്പമുള്ള കുട്ടിയ്ക്കുണ്ട്.

ഇതോടെ ശരിക്കും കോകില ആരാണ് എന്താണ് കോകിലയുടെ പ്രായം എന്ന് തുടങ്ങിയ സംശയങ്ങളും പലരും ഉന്നയിക്കാൻ തുടങ്ങിയിട്ടുണ്ട്. വീട്ടിലെ ജോലിക്കാരിയുടെ മകളാണോ കോകില എന്നാണ് പലരും ചോദിക്കുന്നത്. കോകില വലുതായതിന് ശേഷം മറ്റൊരു യുവാവിനൊപ്പം നിൽക്കുന്ന ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.

നേരത്തെ, ഇത്തരത്തിലൊരു ഫോട്ടോയെ കുറിച്ച് ബാല തന്നെ പറഞ്ഞിട്ടുണ്ട്. 2018 ൽ ഡയറി മാത്രമല്ല, എനിക്ക് വേണ്ടി കോകില ഒരു ചിത്രം വരയ്ക്കുകയും ചെയ്തിരുന്നു. കേരളം ഞെട്ടുന്നൊരു ഫോട്ടോഗ്രാഫ് എന്റെ കയ്യിൽ ഉണ്ട്. എപ്പോഴും ഞാൻ പറയാറുണ്ട് ദൈവം ഉണ്ടെന്ന്. അത് സത്യമാണ്. കാരണം ആ ഫോട്ടോയാണ്. ഇത്രയധികം ആളുകൾ ഉണ്ടായിരുന്നെങ്കിലും ഇതൊക്കെ വിധിച്ചത് ആർക്കാണെന്നാണ് ഭാര്യയെ ചുണ്ടിക്കാണിച്ചു ബാല ചോദിച്ചത്.

അടുത്തു തന്നെ ഞങ്ങൾക്കൊരു കുട്ടിയുണ്ടാവും. ഞങ്ങൾ നല്ല രീതിയിൽ ജീവിക്കും. ഞാൻ എന്നും രാജാവായിരിക്കും. എന്റെ കൂടെയുള്ളവരും രാജാവായിരിക്കും. ഞാൻ രാജാവായാൽ ഇവളെന്റെ റാണിയാണ്. അന്ന് ഭാര്യയുടെ പ്രായം എത്രയാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അത് ഞാൻ പോലും ഇതുവരെ ചോദിച്ചിട്ടില്ലെന്നാണ് ബാല പറഞ്ഞത്.

എനിക്കിപ്പോൾ 42 വയസ്സായി. ഞാനാണ് ഏറ്റവും വലിയ ഭാഗ്യവാൻ. കാശും പണവും ഒക്കെ പോയി വന്നുകൊണ്ടിരിക്കും. ഞാൻ മരണത്തിന്റെ അരികിൽ പോയി തിരികെ വന്നതാണ്. ദൈവം ഉണ്ട്. കോകിലയ്ക്ക് 24 വയസ്സാണ്, നിങ്ങൾക്ക് വേണമെങ്കിൽ എന്നെ കളിയാക്കാം എന്നും ബാല പറഞ്ഞിരുന്നു.

മാത്രമല്ല, എന്റെ മാമന്റെ മകളാണ് കോകില. പക്ഷെ അത് ഏത് തരത്തിലുള്ള റിലേഷനാണെന്ന് പറയാൻ ഞാൻ‌ ആഗ്രഹിക്കുന്നില്ല. ആസ്തിയുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ട്. കോകിലയും ചെറിയ ആളല്ല. വലിയ കുടുംബത്തിലെ അംഗമാണ്. ഞങ്ങളുടെ ആസ്തിയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലും കേരളത്തിലും ഒരു വലിയ പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്.

അതിനാൽ കോകിലയുമായുള്ള ബന്ധം എങ്ങനെയാണെന്ന് ഞാൻ വെളിപ്പെടുത്തുന്നില്ല. റിലേഷൻ വെളിപ്പെടുത്താൻ പാടില്ലെന്നത് കോകിലയുടെ അച്ഛന്റെ ആഗ്രഹമാണ്. കോകിലയുടെ അച്ഛൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നയാളാണ് എന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ ബാല പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top