Social Media
എല്ലാവരുടെയും പ്രാർത്ഥനകളും അനുഗ്രഹങ്ങളും വേണം; കീർത്തി സുരേഷിന്റെ വിവാഹ ക്ഷണക്കത്ത് പുറത്ത്!
എല്ലാവരുടെയും പ്രാർത്ഥനകളും അനുഗ്രഹങ്ങളും വേണം; കീർത്തി സുരേഷിന്റെ വിവാഹ ക്ഷണക്കത്ത് പുറത്ത്!
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടിയുടെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഡിസംബർ 12 ന് ഗോവയിൽ വെച്ചാണ് കീർത്തിയുടെ വിവാഹം. ബാല്യകാല സുഹൃത്തായ ആന്റണി തട്ടിലാണ് കീർത്തിയുടെ വരൻ.
ഇപ്പോഴിതാ വിവാഹ ക്ഷണകത്താണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എല്ലാവരുടെയും പ്രാർത്ഥനകളും അനുഗ്രഹങ്ങളും വേണമെന്നും സ്വകാര്യ ചടങ്ങായാണ് വിവാഹം നടക്കുന്നതെന്നും കത്തിൽ പറയുന്നുണ്ട്. ഡിസംബർ 12ാം തിയതി രാവിലെയാണ് ആദ്യത്തെ ചടങ്ങ്. പരമ്പരാഗത ഹിന്ദു ആചാരപ്രകാരം എല്ലാ ചടങ്ങുകളോടൊയുമായിരിക്കും വിവാഹമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഹിന്ദു തമിഴ് ബ്രാഹ്മണ ശൈലിയിലുള്ള വസ്ത്രങ്ങളായിരിക്കും ധരിക്കുക. അതിഥികൾക്കും ഡ്രസ് കോഡുണ്ടാകും. വൈകീട്ടാണ് രണ്ടാമത്തെ ചടങ്ങ്. പേസ്റ്റൽ നിറത്തിലുള്ള വസ്ത്രങ്ങളായിരിക്കും അതിഥികളുടെ ഡ്രസ് കോഡ്. രാത്രിയിൽ കാസിനോ നൈറ്റ് പാർട്ടിയുണ്ടാകും. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ ഡിസംബർ 10 ന് ആരംഭിക്കും.
ഡിസംബർ 11 ന് രാവിലെ സംഗീത് പരിപാടികൾ നടക്കും. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹം. സിനിമാ രംഗത്ത് നിരവധി സൗഹൃദങ്ങൾ കീർത്തിക്കുണ്ട്. വിവാഹ ചിത്രങ്ങൾ പുറത്ത് വരാൻ കാത്തിരിക്കുകയാണ് ആരാധകർ. 15 വർഷത്തോളമായി സുഹൃത്തുക്കളാണ് ഇരുവരും.
കീർത്തി ഹൈസ്‌കൂളിൽ പഠിക്കുന്ന സമയത്ത് ആയിരുന്നു ഈ പ്രണയത്തിന്റെ തുടക്കം. അന്ന് ആന്റണി കൊച്ചിയിൽ ബിരുദാനന്തര ബിരുദം പഠിക്കുക ആയിരുന്നു. ഇരുവരും തമ്മിൽ ഏഴുവയസോളം പ്രായ വ്യത്യാസം ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, താൻ പ്രണയത്തിലാണെന്ന വിവരം മുൻപ് ചില അഭിമുഖങ്ങളിൽ കീർത്തി വെളിപ്പെടുത്തിയിരുന്നു. എന്നാൽ കാമുകനെക്കുറിച്ചുള്ള വിവരങ്ങളൊന്നും കീർത്തി പുറത്തു വിട്ടിരുന്നില്ല.