Malayalam
വിവാഹം കഴിഞ്ഞ് മൂന്ന് മാസമായിട്ടും ഒരു മാല പോലും കോകിലയ്ക്ക് വാങ്ങിക്കൊടുത്തിട്ടില്ല, ജനങ്ങൾ കഷ്ടപ്പെടുന്നത് കണ്ടാൽ പണമുണ്ടെങ്കിൽ അപ്പോൾ കൊടുക്കും; ബാല
വിവാഹം കഴിഞ്ഞ് മൂന്ന് മാസമായിട്ടും ഒരു മാല പോലും കോകിലയ്ക്ക് വാങ്ങിക്കൊടുത്തിട്ടില്ല, ജനങ്ങൾ കഷ്ടപ്പെടുന്നത് കണ്ടാൽ പണമുണ്ടെങ്കിൽ അപ്പോൾ കൊടുക്കും; ബാല
മലയാളികൾക്ക് നടൻ ബാലയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സോഷ്യൽ മീഡിയയിലൂടെ ബാല എപ്പോഴും സജീവമാണ്. നടന്റെ സ്വകാര്യ ജീവിതം പലപ്പോഴും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. അടുത്തിടെയായിരുന്നു നടൻ നാലാമതും വിവാഹിതനായത്. അമ്മാവന്റെ മകളായ കോകിലയായിരുന്നു വധു. ഇരുവരും കഴിഞ്ഞ കുറേക്കാലമായി ഒരുമിച്ചായിരുന്നു ജീവിച്ചിരുന്നത്. ഇടയ്ക്കിടെ ഗോസിപ്പുകളും വന്നിരുന്നു. ഒടുവിൽ ഇരുവരും ഹിന്ദു ആചാരപ്രകാരം വിവാഹിതരാവുകയായിരുന്നു. കുട്ടിക്കാലം മുതൽ താൻ അറിയാതെ കോകില തന്നെ പ്രണയിക്കുന്നുണ്ടെന്നാണ് ബാല പറഞ്ഞിരുന്നത്.
ഇപ്പോഴിതാ വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ബാലയും കോകിലയും. തന്നെ അമ്മയെ പോലെയാണ് കോകില പരിചരിക്കുന്നതെന്നാണ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കരെ ബാല പറയുന്നത്. ബാലയെക്കുറിച്ച് കോകിലയും സംസാരിക്കുന്നുണ്ട്.
മാമായ്ക്ക് എല്ലാം ഞാൻ തന്നെ ചെയ്യണം. ഒരു വിഷയവും മറ്റാരും ചെയ്യാൻ പാടില്ല. അമ്മയുണ്ടായിരുന്നെങ്കിൽ എല്ലാം എങ്ങനയായിരിക്കും. അത് പോലെ ഞാൻ എല്ലാം ചെയ്യണം. മാമ വല്ലാതെ ആളുകളെ കണ്ണടച്ച് സ്നേഹിക്കും. അവസാനം ചിലപ്പോൾ പ്രശ്നമാകും. ചിലർ മാമയെ കബളിപ്പിക്കുമ്പോൾ എനിക്ക് വേദനിക്കും. ഒരുപാട് പേർ മാമയെ പറ്റിച്ചിട്ടുണ്ടെന്നും കോകില പറയുന്നു.
ഒന്നര വർഷമായി കോകിലയാണ് എന്നെ നോക്കുന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം ആയതേയുള്ളൂ. അതിന് മുമ്പേ അൺഒഫിഷ്യലായി വിവാഹം ചെയ്തു. അമ്മയാണ് ഈ ബന്ധമാണ് നല്ലതെന്ന് പറഞ്ഞത്. കോകിലയുടെ അച്ഛനും അമ്മയ്ക്കും ബന്ധുക്കൾക്കും അവളേക്കാൾ എന്നെയാണ് ഇപ്പോൾ ഇഷ്ടം. ബന്ധുക്കൾക്ക് വിവാഹത്തിന് എതിർപ്പില്ലായിരുന്നു.
എന്നെ മനസിലാക്കുന്നയാളാണ് കോകില. 25 വർഷമായി ഞാൻ ചാരിറ്റി ചെയ്യുന്നുണ്ട്. അതെല്ലാം കണ്ട് വളർന്നയാളാണ്. വിവാഹം കഴിഞ്ഞ് മൂന്ന് മാസമായിട്ടും ഒരു മാല പോലും കോകിലയ്ക്ക് വാങ്ങിക്കൊടുത്തിട്ടില്ല. ജനങ്ങൾ കഷ്ടപ്പെടുന്നത് കണ്ടാൽ പണമുണ്ടെങ്കിൽ അപ്പോൾ കൊടുക്കും. ഈയടുത്ത് ഒരു സ്കൂൾ നിർമ്മിച്ച് കൊടുത്തു. വേറൊരു ഭാര്യയാണെങ്കിൽ എന്നെ നോക്കുന്നില്ല, ആളുകൾക്ക് ലക്ഷക്കണക്കിന് പണം കൊടുക്കുന്നെന്ന് പറഞ്ഞ് വഴക്കുണ്ടാകും.
എന്നാൽ ചെറുപ്പത്തിലേ എന്നെ കാണുന്നതിനാൽ എന്റെ ലക്ഷ്യം എന്താണെന്നെല്ലാം അവൾക്കറിയാം. ഞങ്ങളുടെ പണവും സ്വത്തുമെല്ലാം നല്ല രീതിയിൽ ജനങ്ങളിലേക്ക് എത്തും. നാളെയൊരിക്കൽ ഞങ്ങൾക്ക് കുഞ്ഞ് പിറക്കും. ആ കുഞ്ഞും ഈ ലക്ഷ്യങ്ങൾ പിന്തുടരുമെന്നും ബാല പറയുന്നു. കരൾ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരിക്കെ തന്റെ മരണം ഏറെക്കുറെ ഉറപ്പിച്ചിരുന്നെന്നും എന്നാൽ രണ്ട് മണിക്കൂറിനുള്ളിൽ അത്ഭുതം സംഭവിച്ചെന്നും ബാല പറയുന്നു.
ഒരു അമ്മയുടെ സ്നേഹം എനിക്ക് ലഭിച്ചു. ഒരു ഘട്ടത്തിൽ വിവാഹം ചെയ്യാമെന്ന് ഞങ്ങൾ തീരുമാനിച്ചു. മൂന്ന് മാസം മുമ്പ് ഒഫിഷ്യൽ കല്യാണം നടന്നു. ഒരു ദിവസം എന്റെ മനസിൽ തോന്നിയതാണ്. കേരളത്തിൽ ഞായറാഴ്ച സ്വർണകടകൾ തുറക്കില്ല. കട തുറപ്പിച്ച് താലി വാങ്ങി. കേരളത്തിലെ താലി മാല തമിഴ്നാട്ടിലേത് പോലെയല്ല.കോകിലയ്ക്ക് താലിയാണ് കെട്ടുന്നതെന്ന് മനസിലായിരുന്നില്ല എന്നുമാണ് ബാല പറഞ്ഞത്.
ഇപ്പോൾ ആരോഗ്യം എല്ലാം ഓക്കെയാണ്. മരുന്നിനേക്കാൾ വളരെ വലുതാണ് നമ്മുടെ ഭക്ഷണം. അത് എങ്ങനെ നമ്മൾ കഴിക്കുന്നോ അങ്ങനെ ആകും നമ്മുടെ ആരോഗ്യം. നല്ല ഭക്ഷണം കഴിച്ചാൽ മരുന്നിന്റെ ആവശ്യം വരുന്നില്ലെന്നും രണ്ട് പേരും പറയുന്നു. നല്ല വേറിട്ട ഭക്ഷണം കഴിക്കുന്നുണ്ട്.
വൈക്കത്ത് എല്ലാം നാച്ചുറൽ ആണ്. ഒട്ടും മലീനസമോ, സ്‌റ്റിറോയിഡ്‌സോ ഒന്നും തന്നെയില്ലെന്നും ബാല പറയുന്നു. കോകിലയെ കുറിച്ച് പറയുമ്പോഴെല്ലാം ബാലയ്ക്ക് നൂറ് നാവാണ്. തന്റെ സന്തോഷത്തിനും ഐശ്വര്യത്തിനും കാരണം കോകിലയാണെന്ന് നിരന്തരം താരം പറയാറുള്ളത്.
