Connect with us

എനിക്ക് മുൻപ് ഒരു മാരേജ് വന്നു പോയതാണ്, അത് ഈ പ്രശ്നങ്ങളുടെ ഇടയിൽ ആയിരുന്നു. അതുകൊണ്ടാണ് ഞാൻ അതിൽ നിന്നും പിന്മാറിയത്; അഭിരാമി സുരേഷ്

Malayalam

എനിക്ക് മുൻപ് ഒരു മാരേജ് വന്നു പോയതാണ്, അത് ഈ പ്രശ്നങ്ങളുടെ ഇടയിൽ ആയിരുന്നു. അതുകൊണ്ടാണ് ഞാൻ അതിൽ നിന്നും പിന്മാറിയത്; അഭിരാമി സുരേഷ്

എനിക്ക് മുൻപ് ഒരു മാരേജ് വന്നു പോയതാണ്, അത് ഈ പ്രശ്നങ്ങളുടെ ഇടയിൽ ആയിരുന്നു. അതുകൊണ്ടാണ് ഞാൻ അതിൽ നിന്നും പിന്മാറിയത്; അഭിരാമി സുരേഷ്

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി, ചേച്ചിയെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയാണ്. നടിയായും മോഡലായും ഗായികയായുമെല്ലാം അഭിരാമി തിളങ്ങിയിട്ടുണ്ട്. എന്നാൽ അമൃതയ്‌ക്കൊപ്പം ബിഗ് ബോസിൽ എത്തിയതോടെയാണ് കൂടുതൽ പേർക്ക് സുപരിചിതയാകുന്നത്.

ഇരുവരും ഒന്നിച്ചു നടത്തിയിരുന്ന യൂട്യൂബ് ചാനലും ബാൻഡുമൊക്കെ ആരാധകർക്കിടയിൽ ഹിറ്റായിരുന്നു. ചേച്ചിയെ ഒരുപാട് സ്‌നേഹിക്കുന്ന അനിയത്തിയാണ് അഭിരാമി സുരേഷ്. സഹോദരി എന്നതിനൊപ്പം അടുത്ത സുഹൃത്തുക്കളെ പോലെയാണ് ഇരുവരും. അമൃതയെ എല്ലാ കാര്യങ്ങളിലും പിന്തുണയ്ക്കുന്ന ആളാണ് അഭിരാമി. ചേച്ചിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ രംഗത്തെത്താറുള്ളത് അഭിരാമിയാണ്.

അമൃതയുടെ നടൻ ബാലയുമായുള്ള വിവാഹവും വിവാഹ മോചനവും പിന്നീടുണ്ടായ പ്രശ്നങ്ങളുമെല്ലാം തന്നെ അടുത്ത കാലത്ത് വരെ വലിയ ചർച്ചാവിഷയമായിരുന്നു. ബാലയും അമൃതയും തമ്മിലുള്ള വിവാഹം നടന്നതിനെ കുറിച്ച് അഭിരാമി മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

എന്റെ ചേച്ചിയുടെ സ്നേഹം സത്യമല്ലാഞ്ഞിട്ടല്ല അവരുടെ ബന്ധം ബ്രേക്ക് അപ്പ് ആയത്. കാരണം അമൃത സുരേഷ് എന്ന് പറയുന്ന എന്റെ ചേച്ചി വളരെ ചെറുപ്പത്തിൽ കല്യാണം കഴിച്ച ആളാണ്. ചേച്ചി എന്തുമാത്രം സ്നേഹിച്ച്, വാശിപിടിച്ച, ഒറ്റക്കാലിൽ നിന്നാണ് ആ വിവാഹത്തിന് വേണ്ടി നിന്നത് എന്ന് ഞങ്ങൾക്ക് അറിയാം.

അയാൾ ഒരു വലിയ വീട്ടിലെ ആളായിരുന്നതുകൊണ്ട് തന്നെ എന്റെ അച്ഛനും അമ്മയ്ക്കും താല്പര്യം ഇല്ലായിരുന്നു. അച്ഛൻ വേറെ അഭിമുഖങ്ങളിലും ഇത് പറഞ്ഞിട്ടുണ്ട്. അവർക്ക് ഇതിനു എതിർപ്പ് ആയിരുന്നു എന്ന്. ഞങ്ങൾക്ക് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. കാരണം ആ വ്യക്തിയെ അല്ലായിരുന്നു ഞങ്ങൾക്ക് പ്രശ്‍നം. ഞങ്ങളുടെ രണ്ടുപേരുടെയും തലങ്ങൾ തമ്മിൽ ഉള്ള വ്യത്യാസങ്ങൾ ആയിരുന്നു.

എന്തെങ്കിലും ഒരു പ്രശ്‍നം ഉണ്ടാവുമ്പോൾ നമ്മളെ ആളുകൾക്ക് റോങ് ആക്കാൻ പറ്റും. നമുക്ക് പറ്റുന്നപോലെ എല്ലാം ഒത്ത് ഒരാൾ വന്നാൽ മാത്രമേ ഈ ജനറേഷനിൽ ഒക്കെ കല്യാണം കഴിക്കാൻ പറ്റുള്ളൂ. എനിക്ക് മുൻപ് ഒരു മാരേജ് വന്നു പോയതാണ്. അത് ഈ പ്രശ്നങ്ങളുടെ ഇടയിൽ ആയിരുന്നു. അതുകൊണ്ടാണ് ഞാൻ അതിൽ നിന്നും പിന്മാറിയത്. കാരണം ഞാൻ ഒരു വിവാഹത്തിന് ഇപ്പോൾ ഒരുക്കമല്ലെന്നാണ് അഭിരാമി പറഞ്ഞത്.

ഗാമോഫോബിയ എന്നൊരു കാര്യത്തെ കുറിച്ച് ഞാൻ അടുത്തിടെ വായിച്ചിരുന്നു. ഫിയർ ഓഫ് കമ്മിറ്റ്മെന്റ്, ഫിയർ ഓഫ് മാരേജ് എന്നാണ് അതിന് അർത്ഥം. പക്ഷെ ഫിയർ ഓഫ് കമ്മിറ്റ്മെന്റ് എനിക്ക് ഇല്ല. ഞാൻ ഭയങ്കര കമ്മിറ്റ്മെന്റ് ഇഷ്ടപ്പെടുന്നയാളാണ്. എന്ത് കാര്യത്തിലും ഓവർ കമ്മിറ്റ്മെന്റുള്ളയാളുമാണ്. പിന്നെ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കല്യാണത്തേക്കാൾ ഞാൻ കൂടുതൽ കേട്ടത് ഡിവോഴ്സുകളെ പറ്റിയാണ്.

ഡിവോഴ്സ് ഇല്ലാത്ത വിവാഹമാണ് എന്റെ ആ​ഗ്രഹം. അത് നടക്കാൻ എനിക്ക് ഒരു യോ​ഗം കൂടി വേണം. നടക്കുമോ ഇല്ലയോയെന്ന് അറിയില്ല. കല്യാണം കഴിക്കേണ്ടെന്ന് വിചാരിച്ചിട്ടുമില്ല. ചേച്ചിയുടെ അനുഭവങ്ങൾ കണ്ടതുകൊണ്ട് സത്യം പറഞ്ഞാൽ എനിക്ക് പേടിയാണ്. മ്യൂച്ചലി റെസ്പെക്ട് ഫുള്ളി പിരിയുകയാണെങ്കിൽ ഒരു കുഴപ്പവുമില്ല.

അല്ലാതെ നമ്മളെ ഹണ്ട് ചെയ്ത് നശിപ്പിക്കാൻ നോക്കുന്ന ഒരാളെ ഞാൻ അറിയാതെയെങ്ങാനും പ്രേമിച്ച് പോയാൽ അവിടെ തീർന്നു. അതുകൊണ്ട് എനിക്ക് പേടിയാണ്. പക്ഷെ വിവാഹം കഴിക്കാൻ ആ​ഗ്രഹവുമുണ്ടെന്നും അഭിരാമി പറയുന്നു. അതേസമയം, തന്റെ പന്ത്രണ്ടാം വയസിൽ ക്യാമറയ്ക്ക് മുന്നിലെത്തിയ അഭിരാമ കേരളോത്സവം 2009 എന്ന ചിത്രത്തിലായിരുന്നു ആദ്യമായി അഭിനയിച്ചത്.

ഗുലുമാൽ, 100 ഡേയ്സ് ഓഫ് ലവ് എന്ന ചിത്രങ്ങളിലാണ് ഒടുവിലായി അഭിനയിച്ചത്. 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിലെ പിയ ജോർജ് എന്ന കഥാപാത്രമായിരുന്നു അഭിരാമിയെ ശ്രദ്ധേയയാക്കിയത്. ഇതിൽ ദുൽഖർ സൽമാന്റെ മുൻകാമുകിയുടെ വേഷമായിരുന്നു നടി ചെയ്തത്. ഇതിനിടെ കപ്പ ടിവിയിൽ അവതാരകയായും പ്രവർത്തിച്ചു.

More in Malayalam

Trending