Connect with us

കോകില ജീവിതത്തിൽ വന്നതോടുകൂടി ബാലയുടെ നക്ഷത്രം തെളിഞ്ഞു, ഇനി ആരോടും ഒരു പ്രശ്നത്തിനും പോകാതെ ഇരിക്കൂ; ബാലയുടെ വീഡിയോയ്ക്ക് കമന്റുമായി ആരാധകർ

Malayalam

കോകില ജീവിതത്തിൽ വന്നതോടുകൂടി ബാലയുടെ നക്ഷത്രം തെളിഞ്ഞു, ഇനി ആരോടും ഒരു പ്രശ്നത്തിനും പോകാതെ ഇരിക്കൂ; ബാലയുടെ വീഡിയോയ്ക്ക് കമന്റുമായി ആരാധകർ

കോകില ജീവിതത്തിൽ വന്നതോടുകൂടി ബാലയുടെ നക്ഷത്രം തെളിഞ്ഞു, ഇനി ആരോടും ഒരു പ്രശ്നത്തിനും പോകാതെ ഇരിക്കൂ; ബാലയുടെ വീഡിയോയ്ക്ക് കമന്റുമായി ആരാധകർ

മലയാളികൾക്ക് നടൻ ബാലയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സോഷ്യൽ മീഡിയയിലൂടെ ബാല എപ്പോഴും സജീവമാണ്. നടന്റെ സ്വകാര്യ ജീവിതം പലപ്പോഴും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. അടുത്തിടെയായിരുന്നു നടൻ നാലാമതും വിവാഹിതനായത്. അമ്മാവന്റെ മകളായ കോകിലയായിരുന്നു വധു. ഇരുവരും കഴിഞ്ഞ കുറേക്കാലമായി ഒരുമിച്ചായിരുന്നു ജീവിച്ചിരുന്നത്. ഇടയ്ക്കിടെ ഗോസിപ്പുകളും വന്നിരുന്നു. ഒടുവിൽ ഇരുവരും ഹിന്ദു ആചാരപ്രകാരം വിവാഹിതരാവുകയായിരുന്നു.

വൈക്കത്തെ വീട്ടിൽ കോകിലയ്ക്കൊപ്പം പൊങ്കൽ ​ഗംഭീരമായി ആഘോഷിച്ചതിന്റെ വീഡിയോ തന്റെ പുതിയ യൂട്യൂബ് ചാനലിലൂടെ താരം പങ്കുവെച്ചിരുന്നു. അടുത്തിടെയാണ് ഇരുവരും വിശേഷങ്ങൾ പങ്കിടാനായി യുട്യൂബ് ചാനൽ ആരംഭിച്ചത്. പൊങ്കൽ സ്പെഷ്യൽ വ്ലോ​ഗിലാകെ നിറഞ്ഞ് നിൽക്കുന്നത് കോകിലയാണ്. വിവാഹം കഴിഞ്ഞിട്ടുള്ള ആദ്യത്തെ പൊങ്കലാണ്. അതുകൊണ്ട് തന്നെ വളരെ സ്പെഷ്യലുമാണെന്ന് പറഞ്ഞാണ് ബാല വ്ലോ​ഗിൽ സംസാരിച്ച് തുടങ്ങിയത്.

പൊങ്കൽ ദിവസം ബാലയ്ക്ക് പ്രിയപ്പെട്ടതെല്ലാമാണ് കോകില തയ്യാറാക്കിയത്. ഉഴുന്ന് വട, വെൺ പൊങ്കൽ, സാമ്പാർ, കടല എന്നിവയെല്ലാമായിരുന്നു സ്പെഷ്യൽ. ഉഴുന്ന് വട അടക്കം കോകില എല്ലാം സ്വാദിഷ്ടമായാണ് തയ്യാറാക്കിയതെന്ന് ടേസ്റ്റ് ചെയ്തശേഷം അഭിനന്ദിക്കാനും നടൻ മറന്നില്ല.

ഇപ്പോഴിതാ ഇതിന് താഴെ വന്ന ചില കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബാല-കോകില കെമിസ്ട്രിയെ പുകഴ്ത്തിയാണ് ഏറെയും കമന്റുകൾ. എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ, ബാലയ്ക്ക് ഇപ്പോഴാണ് പെർഫക്ട് പാട്നറേ കിട്ടിയതെന്നും ആരാധകർ കുറിച്ചു. ബാലാ നീ വിജയിച്ചു.

ഇതാണ് നിനക്ക് വിധിച്ച പെൺകുട്ടി കോകിലയുമായി നല്ല രീതിൽ ഹാപ്പിയായി ജീവിക്കൂ, ചേരേണ്ടവർ ചേർന്നപ്പോൾ ജീവിതം കളറായി. നിങ്ങൾ എന്തേ നേരത്തെ കണ്ടുമുട്ടിയില്ല?, എപ്പോഴും ചിരിക്കുന്ന മുഖം അതാണ് കോകിലയുടെ പ്ലസ് പോയിന്റ്. എന്നും രണ്ടുപേരും സന്തോഷത്തോടെ ഇരിക്കണം, ചിലത് സമയമാകുമ്പോൾ അടുത്ത് എത്തും എന്നും ചിലരെല്ലാം കമന്റ് ചെയ്യുന്നുണ്ട്. മാത്രമല്ല, കോകിലയുടെ പാചകത്തെ കുറിച്ചും പലരും കമന്റ് ചെയ്യുന്നുണ്ട്.

നേരത്തെ, കോകില പങ്കുവെച്ച റെസപ്പികൾ പരീക്ഷിച്ചു നോക്കിയെന്നും ഒരുപാട് ഇഷ്ടമായിസ നല്ല ടേസ്റ്റ് ഉണ്ട് എന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്. ദീർഘ കാലം സന്തോഷം ആയി ജീവിക്കു… ഇനി ആരോടും ഒരു പ്രേശ്നത്തിനും പോകാതെ ഇരിക്കുക… ഒരുപാട് സന്തോഷം നിങ്ങളെ ഇങ്ങനെ കാണുമ്പോൾ. ഈ പെണ്ണ് ജീവിതത്തിൽ വന്നതോടുകൂടി ബാലയുടെ നക്ഷത്രം തെളിഞ്ഞു, എന്ത് ഐശ്വര്യമാണ് കോകിലയെ കാണാൻ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അതേസമയം, വിവാദങ്ങൾ ഒന്നുമില്ല എല്ലാം പോസറ്റീവ് നിറയ്ക്കാൻ ആണ് ഇപ്പോഴത്തെ ആഗ്രഹം. കുറച്ചു നാളായി ഞങ്ങൾ വളരെ സമാധാനത്തിലാണ് ജീവിച്ചു പോവുന്നത്. അത്രയും സമാധാനവും സന്തോഷവും നിറഞ്ഞു നിൽക്കുന്ന ഒരിടം ആണ് വൈക്കത്തെ ഞങ്ങളുടെ വീട്. ഈ സന്തോഷാവും സമാധാനവും നിലനിർത്താൻ ആണ് ശ്രമിക്കുന്നത്. ഞങ്ങളുടെ വിഷമഘട്ടം മാറി എന്നാണ് ബാലയും കോകിലയും പറയുന്നത്.

വളരെ മാറ്റങ്ങൾ എന്റെ ശരീരത്തിൽ സംഭവിച്ചു. ഇപ്പോൾ ആരോഗ്യം എല്ലാം ഓക്കെയാണ്. മരുന്നിനേക്കാൾ വളരെ വലുതാണ് നമ്മുടെ ഭക്ഷണം. അത് എങ്ങനെ നമ്മൾ കഴിക്കുന്നോ അങ്ങനെ ആകും നമ്മുടെ ആരോഗ്യം. നല്ല ഭക്ഷണം കഴിച്ചാൽ മരുന്നിന്റെ ആവശ്യം വരുന്നില്ലെന്നും രണ്ട് പേരും പറയുന്നു. നല്ല വേറിട്ട ഭക്ഷണം കഴിക്കുന്നുണ്ട്. വൈക്കത്ത് എല്ലാം നാച്ചുറൽ ആണ്. ഒട്ടും മലീനസമോ, സ്‌റ്റിറോയിഡ്‌സോ ഒന്നും തന്നെയില്ലെന്നും ബാല പറയുന്നു.

കോകിലയെ കുറിച്ച് പറയുമ്പോഴെല്ലാം ബാലയ്ക്ക് നൂറ് നാവാണ്. തന്റെ സന്തോഷത്തിനും ഐശ്വര്യത്തിനും കാരണം കോകിലയാണെന്ന് നിരന്തരം താരം പറയാറുള്ളത്. ഞാനാണ് ഭർത്താവെന്ന് കോകില മനസിൽ ഉറപ്പിച്ചിരുന്നു. അത് തിരിച്ചറിഞ്ഞപ്പോൾ ഞാനും അവളെ സ്നേഹിക്കാൻ തുടങ്ങി. പ്രായം കുറവായതുകൊണ്ട് അവളെ ഞാൻ പങ്കാളിയായി ആദ്യം കണ്ടിരുന്നില്ലെന്നും ബാല പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending