Connect with us

ഞങ്ങൾക്ക് ഉടനെ ഒരു കുട്ടിയുണ്ടാകും, ഞാൻ രാജാവായിരിക്കും, ഇവൾ റാണിയും! അസൂയപ്പെട്ടിട്ട് കാര്യമില്ല, കോകിലയുടെ പ്രണയം തിരിച്ചറിയാതെ പോയ ഞാനൊരു പൊട്ടനാണ്; ബാല

Actor

ഞങ്ങൾക്ക് ഉടനെ ഒരു കുട്ടിയുണ്ടാകും, ഞാൻ രാജാവായിരിക്കും, ഇവൾ റാണിയും! അസൂയപ്പെട്ടിട്ട് കാര്യമില്ല, കോകിലയുടെ പ്രണയം തിരിച്ചറിയാതെ പോയ ഞാനൊരു പൊട്ടനാണ്; ബാല

ഞങ്ങൾക്ക് ഉടനെ ഒരു കുട്ടിയുണ്ടാകും, ഞാൻ രാജാവായിരിക്കും, ഇവൾ റാണിയും! അസൂയപ്പെട്ടിട്ട് കാര്യമില്ല, കോകിലയുടെ പ്രണയം തിരിച്ചറിയാതെ പോയ ഞാനൊരു പൊട്ടനാണ്; ബാല

നടൻ ബാലയുടെ നാലാം വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. നിരവധി വിമർശനങ്ങളും ട്രോളുകളുമെല്ലാം ബാലയ്ക്കെതിരെ വരുന്നുണ്ട്. എന്നിരുന്നാലും നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ അമ്മാവന്റെ മകളായ കോകിലയെയാണ് ബാല വിവാഹം ചെയ്തത്. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം.

ഇരുവരും കഴിഞ്ഞ കുറേക്കാലമായി ഒരുമിച്ചായിരുന്നു ജീവിച്ചിരുന്നതെന്നാണ് ചില റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ പലതരത്തിലുള്ള അഭ്യൂഹങ്ങളും ബാലയ്ക്കെതിരെ വന്നിരുന്നു. കോകില ഗര്‍ഭിണിയാണോ എന്ന സംശയങ്ങളാണ് അതിൽ പ്രധാനമായും ഉയർന്ന് വന്നത്. മാധ്യമങ്ങള്‍ക്ക് മുന്നിലും അല്ലാതെയും വയറു മറച്ചുപിടിച്ച് നടക്കുന്നതും വിവാഹത്തിന് രണ്ട് ദിവസം മുന്നേ തനിക്ക് ഭാര്യയും കുട്ടിയുമുണ്ടാകും.

ആ കുഞ്ഞിനെ കാണാൻ പോലും ആരും വരരുതെന്നും ബാല പറഞ്ഞിരുന്നു. ഇതെല്ലാം ചേർത്തുവെച്ചാണ് കോകില ​ഗർഭിണിയാണെന്ന തരത്തിൽ വാർത്തകൾ വന്നത്. എന്നാൽ ഇപ്പോഴിതാ കേട്ടതൊക്കെ സത്യമാണെന്ന് വെളിപ്പെടുത്തി രം​ഗത്തെത്തിയിരിക്കുകയാണ് ബാല. തങ്ങള്‍ക്ക് ഉടനെ ഒരു കുഞ്ഞു ജനിക്കുമെന്നും കോകിലയുടെ പ്രണയം തിരിച്ചറിയാതെ പോയ താനൊരു പൊട്ടനാണെന്നുമാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പുതിയ പ്രതികരണത്തിലൂടെ ബാല വ്യക്തമാക്കുന്നത്.

‘2018 ല്‍ ഡയറി മാത്രമല്ല, എനിക്ക് വേണ്ടി കോകില ഒരു ചിത്രം വരയ്ക്കുകയും ചെയ്തിരുന്നു. കേരളം ഞെട്ടുന്നൊരു ഫോട്ടോ എന്റെ കയ്യില്‍ ഉണ്ട്. എപ്പോഴും ഞാന്‍ പറയാറുണ്ട് ദൈവം ഉണ്ടെന്ന്. അത് സത്യമാണ്. കാരണം ആ ഫോട്ടോയാണ്. ഇത്രയധികം ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ഇതൊക്കെ വിധിച്ചത് ആര്‍ക്കാണെന്നാണ് ഭാര്യയെ ചൂണ്ടിക്കാണിച്ചു ബാല ചോദിക്കുന്നത്.

ഞാനെല്ലാം തുറന്ന് പറയുകയാണ്. എന്റെ ഭാര്യയ്ക്ക് മാധ്യമങ്ങളെ ഇഷ്ടമല്ല. കോകില അവളായിട്ട് നിൽക്കട്ടെ. അതാണ് നല്ലത്. അടുത്ത് തന്നെ ഞങ്ങൾക്ക് ഒരു കുട്ടിയുണ്ടാകും. ഞങ്ങൾ നന്നായി ജീവിക്കും. അടിപൊളിയായി പോകും. ഞാൻ രാജാവായിരിക്കും, എന്റെ കൂടെയുള്ള എല്ലാവരും രാജാവായി ഇരിക്കും. ഞാൻ രാജാവായാൽ ഇവൾ റാണിയാണ്. ഇതിൽ മറ്റാർക്കെങ്കിലും അസൂയ തോന്നിയാൽ അത് അവരുടെ കുഴപ്പം.

അവർക്ക് പെണ്ണ് കിട്ടാതിരിക്കുമ്പോൾ ഞാൻ നാല് കെട്ടിയെന്നൊക്കെ പറയും, ആസ്തി ഉണ്ടാകില്ല, അതുകൊണ്ട് ഞാൻ ചെയ്ത നൻമയ്ക്ക് കുറ്റം. ഞാൻ അങ്ങോട്ടല്ലേ ചെയ്യുന്നത് ഇതിലെന്തിനാണ് എല്ലാവരും കണക്ക് വെക്കുന്നത്. അത് കാശല്ല, എന്റെ സ്നേഹമാണ്. അതൊക്കെയെന്താണ് ആളുകൾക്ക് മനസിലാകാത്തത്.

എന്ത് ചെയ്താലും കുറ്റമാണ്. ഞാന്‍ സ്‌നേഹത്തോടെയാണ് എല്ലാം തരുന്നത്, അതില്‍ എന്തിനാണ് കണക്ക് നോക്കുന്നത്. അതൊന്നും നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നില്ലേ? എനിക്കെതിരായി ഒരുപാട് വാര്‍ത്തകള്‍ വരും. എങ്ങനെ വിശ്വസിക്കാന്‍ സാധിക്കും? കുറച്ച് മനസ്സാക്ഷിയോടെ മുന്നോട്ടുപോകണം. ഞാന്‍ കൈകൂപ്പി അപേക്ഷിക്കുകയാണ്.

ഞാൻ ഇപ്പോൾ ആരോഗ്യവാനാണ്. കള്ളത്തരം പറഞ്ഞ് ആരുടേയും ജീവിതം നശിപ്പിക്കാതിരിക്കുക. എല്ലാവരും നല്ലതായിരിക്കട്ടെ, എനിക്ക് ഇപ്പോൾ 42 വയസായി. ഇപ്പോൾ ഞാൻ പറയുന്നു, ഞാൻ ആണ് ഏറ്റവും ഭാഗ്യവാൻ. കോകിക കാരണം. കോകിലയുടെ ഡയറി വായിച്ചപ്പോഴാണ് അവളോട് ഇഷ്ടം തോന്നിയത്.

പണമൊക്കെ വരും പോകും. മരണത്തെ നേരിൽ കണ്ടിട്ടും ചിരിച്ചിട്ടല്ലേ ഞാൻ നിന്നത്. കാരണം ദൈവം ഉണ്ട്. ഇവൾ എഴുതിയ ഡയറി ഇവളുടെ അമ്മയാണ് എനിക്ക് അയച്ച് തന്നത്. വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോൾ കുട്ടിയല്ലേ എന്നാണ് ഞാൻ പറഞ്ഞത്. അപ്പോൾ അമ്മ പറഞ്ഞത് ജീവിതം അങ്ങനെയല്ല. പെട്ടെന്ന് കണ്ട് ഇഷ്ടം വരുന്നതല്ല. നമ്മുടെ മനസിൽ തോന്നണം എന്നാണ്.

3 മാസം എടുത്തു. ഇനി എന്റെ ജീവിതത്തിൽ കരച്ചിൽ ഉണ്ടാകില്ലെന്നും ബാല പറഞ്ഞു. അതേസമയം ബാലയെക്കുറിച്ച് കോകിലയും സംസാരിച്ചിരുന്നു. ‘ഇതുപോലൊരു നല്ല മനുഷ്യനെ എല്ലാവരും കഷ്ടപ്പെടുത്തുന്നതില്‍ മാത്രമേ എനിക്ക് വിഷമമുള്ളൂ. ഇത്രയും കാലം മാമ തനിച്ചായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ കൂടെ തന്നെയുണ്ടെന്ന് കോകിലയും പറഞ്ഞു.

More in Actor

Trending

Recent

To Top