Connect with us

ആറാട്ടണ്ണനെ വീട്ടിൽ വിളിച്ച് വരുത്തി കോകില കരണക്കുറ്റിക്ക് അടിച്ചു; അജു അലക്സ്

Malayalam

ആറാട്ടണ്ണനെ വീട്ടിൽ വിളിച്ച് വരുത്തി കോകില കരണക്കുറ്റിക്ക് അടിച്ചു; അജു അലക്സ്

ആറാട്ടണ്ണനെ വീട്ടിൽ വിളിച്ച് വരുത്തി കോകില കരണക്കുറ്റിക്ക് അടിച്ചു; അജു അലക്സ്

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് രംഗത്തെത്തിയിരുന്നത്. ബാല പീഡിപ്പിച്ചുവെന്നും മർദ്ദിച്ചുവെന്നും അടക്കമുളള ആരോപണങ്ങളാണ് എലിസബത്ത് ഉന്നയിച്ചത്. വീഡിയോ വൈറലായതിന് പിന്നാലെ ബാലയ്ക്ക് എതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നു. ഇതോടെ ആരോപണങ്ങൾക്ക് മറുപടിയുമായി ബാല രംഗത്ത് വന്നിരിക്കുകയാണ്. എലിസബത്തിനെതിരെ നിയമനടപടിയിലേക്ക് തന്നെ നീങ്ങിയിരിക്കുകയാണ് ബാല.

സോഷ്യൽ മീഡിയ വഴി നിരന്തരം അപമാനിക്കുന്നു എന്ന് ആരോപിച്ച് ബാല പോലീസിൽ പരാതി നൽകി. മാത്രമല്ല യൂട്യൂബർ ചെകുത്താൻ എന്ന അജുവിന് എതിരെയും പരാതി നൽകിയിട്ടുണ്ട്. അജുവിന് 50 ലക്ഷം കൊടുത്തില്ലെങ്കിൽ എലിസബത്തിനെ കൊണ്ട് വീഡിയോ ചെയ്ത് നാറ്റിയ്ക്കും എന്ന് തനിക്ക് കോൾ വന്നതായി ബാല പരാതിയിൽ പറയുന്നു. കൊച്ചി ഡിസിപി ഓഫീസിൽ കോകിലയ്ക്ക് ഒപ്പമെത്തിയാണ് ബാല പരാതി നൽകിയത്.

വീഡിയോ ചെയ്തതിന്റെ പേരിൽ നടൻ ബാല തന്നെ ടാർഗറ്റ് ചെയ്യുകയാണ് എന്ന് യൂട്യൂബർ അജു അലക്സ് എന്ന ചെകുത്താൻ. ബാല പലരേയും ആക്രമിച്ചിട്ടുണ്ടെന്നും ഇത് എലിസബത്ത് അടക്കം കണ്ടിട്ടുണ്ടെന്നും അജു അലക്സ് പറയുന്നു. ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കിയെ വീട്ടിൽ വിളിച്ച് വരുത്തി ബാലയുടെ ഭാര്യയായ കോകില മുഖത്ത് അടിച്ചിട്ടുണ്ടെന്നും അമൃത സുരേഷ് ഭാര്യയായിരിക്കുന്ന സമയത്ത് ഡ്രൈവറായ ആളെ ബാല അടിച്ചിട്ടുണ്ടെന്നും അജു അലക്സ് പറയുന്നു. ബാലയിൽ നിന്ന് ജീവന് ഭീഷണി ഉണ്ടെന്ന് പോലീസിൽ പരാതി നൽകിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അജു അലക്സ്.

എലിസബത്തിന്റെ വിഷയത്തിൽ തന്നേക്കാളും കൂടുതൽ വീഡിയോകൾ മറ്റുളളവർ ചെയ്യുന്നുണ്ട്. പക്ഷേ ബാല തന്നെത്തന്നെ ടാർഗറ്റ് ചെയ്യുകയാണ്. ബാലയോട് താനറിയാതെ ആരെങ്കിലും 50 ലക്ഷം ചോദിച്ചിട്ടുണ്ടെങ്കിൽ അയാളെ തനിക്ക് കണ്ടെത്തണം”. അതിന് വേറെ പരാതി കൊടുക്കുമെന്നും അജു അലക്സ് പ്രതികരിച്ചു.

എലിസബത്ത് മെന്റലാണ്, മരുന്ന് കഴിക്കുന്നുണ്ട് എന്നൊക്കെയാണ് ഇപ്പോൾ പറയുന്നത്. അത് കോകിലയെ കൊണ്ട് പറയിച്ചു. സ്ഥിരമായിട്ട് ഇങ്ങനെ അപവാദങ്ങൾ പറഞ്ഞ് കൊണ്ടിരിക്കുന്നു. തനിക്കെതിരെയുളള അപവാദ പ്രചാരണം പ്രശ്‌നമല്ല. പക്ഷേ ഇതങ്ങനെയല്ല. തോക്കുമായി വന്നപ്പോൾ താൻ അവിടെ ഇല്ലാത്തത് കൊണ്ട് രക്ഷപ്പെട്ടതാണ്. അന്ന് സുഹൃത്തിനോട് പറഞ്ഞത്, നിന്നെയും കൊല്ലും അവനെയും കൊല്ലും എന്നാണ്. അന്നും ഇന്നും പറയുന്നത് അവനെ കുറിച്ചുളള വീഡിയോയെ കുറിച്ചാണ്.

വീഡിയോയെപ്പറ്റി പറഞ്ഞ് അവൻ തല്ലാനും കൊല്ലാനും ഇറങ്ങുന്നുണ്ട്. ആറാട്ടണ്ണനെ വീട്ടിൽ വിളിച്ച് വരുത്തി അടിച്ചു. കോകില കരണക്കുറ്റിക്ക് അടിച്ചിട്ടുണ്ടെന്ന് അവൻ ഒരുതവണ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. അമൃതയുടെ സമയത്ത് ഉണ്ടായിരുന്ന ഒരു ഡ്രൈവറുടെ ചെവിക്കല്ല് അടിച്ച് പൊട്ടിച്ചു എന്നൊക്കെ അവൻ വീഡിയോ ഇടുന്നുണ്ട്. എലിസബത്തിനെ അടിച്ചിട്ടുണ്ട്. വേറെ കുറേ പേരെ ഉപദ്രവിക്കുന്നത് എലിസബത്ത് കണ്ടിട്ടും ഉണ്ട്. പരാതി കൊടുക്കാൻ പോലീസ് സ്‌റ്റേഷനിൽ പോവുകയും അവിടെ വെച്ച് കോംപ്രമൈസ് ആക്കി വിടുകയും ചെയ്യുന്നുണ്ട്.

ഇതൊക്കെ ചെയ്യാനുളള ലൈസൻസ് എവിടെ നിന്നാണ് കിട്ടിയത്. അവന് ആരെയും പേടിയില്ല. പോലീസിനേയും നിയമത്തേയും പേടിയില്ല. ഇവന് ഉന്നത ഉദ്യോഗസ്ഥർ കൂട്ടുകാരായിട്ടുണ്ട്. അതേക്കുറിച്ച് എലിസബത്തും പറയുന്നുണ്ട്. തന്നോട് മുൻവൈരാഗ്യം ഉണ്ട്. ഇതൊരു സമാധാനപ്രിയനെതിരെയൊന്നുമല്ല പരാതി കൊടുത്തത്. നിരന്തരം പ്രശ്‌നമുണ്ടാക്കുന്നയാളാണ്. ചാരിറ്റിയൊക്കെ മറ മാത്രമാണ്. രണ്ട് ഭാര്യമാരുടെ അടുത്ത് നിന്നും കുറേ കേസുകൾ ഉണ്ടല്ലോ. ഇനി എലിസബത്ത് പരാതി കൊടുക്കുമ്പോൾ എങ്ങനെയാവും.

ആക്രമിക്കുന്നു എന്നുളളതാണ് അവന് എതിരെയുളള പരാതികളെല്ലാം. പിന്നെ അപവാദപ്രചാരണം. അവന്റെ ഭാര്യമാരെ പറ്റിയും തന്നെക്കുറിച്ചുമെല്ലാം. ഇപ്പോൾ ഭാര്യയെ ഇറക്കി അപവാദം പറയിക്കുന്നു. അതിനോട് പ്രതികരിച്ച തനിക്കെതിരെ കേസുണ്ട്. ജീവന് ഭീഷണി ഉണ്ടെന്ന് പറഞ്ഞാൽ കേസില്ല. കളിയാക്കിയാലാണ് കേസ്. ബാല ആരെയെങ്കിലും കൊല്ലും എന്നുളള കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ബാല കൊല്ലുന്നത് വരെ ഇവരൊക്കെ വെയിറ്റ് ചെയ്യും. വെളിവുളളവനൊന്നും അല്ല. അവന് ഭയങ്കര പിന്തുണയുണ്ട്. കുറേ ഗുണ്ടകളുടെ കൂട്ടും ഉണ്ട്. അന്വേഷിച്ചാൽ പലതിലും പങ്ക് കണ്ടെത്താം എന്നും അജു അലക്സ് പറഞ്ഞു.

കമ്മീഷണർ ഓഫീസിന് മുന്നിൽ നിന്ന് കൊണ്ട് ബാല പറഞ്ഞത് വീഡിയോ ഇടുന്നവരെ ചവിട്ടും ഇടിക്കും തൊഴിക്കും എന്നൊക്കെയാണ്. തന്റെ വീട്ടിലേക്ക് നേരത്തെ തോക്കുമായി വന്നതിന് മുൻപും ഇത് പോലെ വീഡിയോ ഇട്ടിരുന്നു. ഇനിയും അതുപോലെ എന്തെങ്കിലും ചെയ്യാൻ സാധ്യതയുണ്ട്. തന്നെ കൊല്ലണം, പോലീസ് കേസിൽ കുടുക്കണം, സബ് ജയിലിലേക്ക് ഒന്ന് ഇട്ട് കിട്ടിയാൽ ഇവനെ ഇടിച്ച് ചോര ഛർദിപ്പിക്കാൻ ആളുണ്ട് എന്നൊക്കെ ബാല പലപ്പോഴായി പറഞ്ഞതായി എലിസബത്ത് അടക്കമുളളവർ പറഞ്ഞിട്ടുണ്ട്.

ബാലയുടെ പിറന്നാൾ ദിവസം വരെ ഇത്തരത്തിൽ സംസാരിച്ചിട്ടുണ്ട്. ഇനിയും എന്തെങ്കിലും ചെയ്യാൻ സാധ്യത ഉളളത് കൊണ്ടാണ് പരാതിയുമായി ഇവിടെ വന്നിരിക്കുന്നത്. അന്ന് തോക്കുമായി വീട്ടിൽ വന്നിട്ടുണ്ട്. എന്നാൽ തോക്ക് കണ്ടെത്താൻ പറ്റിയില്ലെന്ന് പറഞ്ഞ് പോലീസ് ഒഴിവാക്കി. അടിയന്തരമായി അന്വേഷിക്കാതെ പോലീസ് രണ്ട് ദിവസം വൈകിപ്പിച്ചു. എന്നിട്ട് തോക്കുണ്ട് തോക്കില്ല എന്നൊക്കെയായി. മീഡിയയിൽ അടക്കം അവൻ ഇരുന്ന് തമാശ കളിച്ചു. അന്ന് വന്ന വണ്ടിയിൽ എലിസബത്ത് ഉണ്ടായിരുന്നു.

തനിക്ക് ഭീഷണിയുണ്ടെന്നാണ് പരാതി കൊടുത്തിരിക്കുന്നത്. ഒരു ദിവസം മൂന്നാല് പേർ വന്ന് വാതിലിൽ മുട്ടി. തുറന്നപ്പോൾ ചോദിക്കുകയാണ്, ഇങ്ങനെയൊക്കെ വന്ന് വാതിൽ തുറക്കാമോ, നിങ്ങൾക്ക് വധഭീഷണിയൊക്കെ ഉളളതല്ലേ എന്ന്. അന്ന് ബാലയുമായി അത്ര പ്രശ്‌നമില്ലാത്ത സമയമാണ്. പക്ഷേ ഇത്തരം പരിപാടികളൊക്കെ അവൻ ചെയ്യുന്നുണ്ടെന്ന് പലരും പറയുമ്പോഴാണ് അറിയുന്നത്. ഇവൻ വിടില്ല, പിന്നെയും പിന്നെയും ഓരോന്ന് ഒപ്പിക്കും.

ഒരു ഭാര്യ പിണങ്ങിപ്പോയാൽ ഇവൻ വെറുതേ വിടാറുണ്ടോ. എലിസബത്തിന്റെ വിഷയം എങ്ങനെയാണ് കയറിക്കയറി വരുന്നത്. അതുപോലെയാണ് തന്നെയും ടാർഗറ്റ് ചെയ്തിരിക്കുന്നത്. കൊല്ലണം എന്ന് തന്നെയാണ് ഉദ്ദേശം. അല്ലാതെ അപകീർത്തിപ്പെടുത്തലല്ല. താൻ 50 ലക്ഷം ചോദിച്ചു, തന്റെ വീട്ടിൽ എംഡിഎംഎ ഉണ്ട് എന്നൊക്കെ പറഞ്ഞു. ഭാര്യമാരോട് ആവശ്യമില്ലാത്ത വിരോധം കാണിക്കുന്നത് പോലെ തന്നോട് എന്തോ പ്രശ്‌നമുണ്ട്.

തന്നെ അടിക്കുമെന്ന് പറഞ്ഞ ശേഷമാണ് വീട്ടിലേക്ക് അന്ന് വന്നത്. ഇപ്പോഴും പറഞ്ഞത് അടിക്കുമെന്നാണ്. പക്ഷേ പേര് പറഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്. തന്നെയും എലിസബത്തിനേയും കുറിച്ചാണ് പറഞ്ഞത്. അതിന് പേരിന്റെ ആവശ്യമൊന്നും ഇല്ല. അന്ന് വീട്ടിലേക്ക് വന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. തോക്ക് ബാഗിലായിരുന്നു. സ്ഥിരമായിട്ട് ബാഗിൽ തോക്കുണ്ട്. അത് എലിസബത്ത് കണ്ടിട്ടുണ്ട് അത് എയർ ഗണ്ണൊന്നും അല്ലെന്നും അജു അലക്സ് വ്യക്തമാക്കുന്നു.

അന്ന് അജുവിന്റെ പരാതിയിൽ പൊലീസ് ബാലയുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും തോക്ക് കണ്ടെത്താൻ സാധിച്ചിരുന്നില്ല. തോക്കുമായി അജുവിന്റെ ഫ്ലാറ്റിലേക്ക് പോയി എന്ന് പറയുന്നത് തെറ്റായ കാര്യമാണെന്ന് ബാലയും അവകാശപ്പെട്ടു. എന്നാൽ ബാല ചെകുത്താന്റെ വീട്ടിൽ തോക്കുമായി തന്നെയാണ് പോയതെന്നാണ് എലിസബത്ത് വെളിപ്പെടുത്തിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എലിസബത്ത് പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെ പ്രതികരണവുമായി കോകില രംഗത്തെത്തിയത് വാർത്തയായിരുന്നു. എലിസബത്ത് മറ്റൊരാളുടെ ഭാര്യയാണെന്നും അതൊരു ഡോക്ടറാണെന്നുമൊക്കെ പറഞ്ഞാണ് കോകില എത്തിയിരുന്നത്.‌ ഇതോടെ താൻ നേരത്തെ വിവാഹിതയായിരുന്നു എന്നും അതൊരു ഡോക്ടറാണെന്നും എലിസബത്ത് പറഞ്ഞിരുന്നു.

പണ്ട് അമൃതയെയും പാപ്പുവിനെയും ഗോപി സുന്ദറിനെ പറ്റിയും പിന്നെ ഒരു ഗസ്റ്റ് ഹൗസ് നടത്തുന്ന ആളുണ്ട്, അവരൊക്കെ എന്നെ പറ്റിച്ചു. നീ എന്ത് ഭാര്യയാണ്. മീഡിയയുടെ മുൻപിൽ വന്ന് അവരെന്നെ പറ്റിച്ചെന്ന് പറയൂ എന്നൊക്കെ പറയിപ്പിക്കാൻ ശ്രമിക്കും. കോകിലയുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് അതാണ്. എല്ലാ കള്ളത്തരത്തിനും കൂടെ നിൽക്കുന്ന ഭാര്യയാണ് ഇപ്പോഴുള്ളത്. തോക്ക് വിഷയത്തിലും മറ്റുമൊക്കെ പല വീഡിയോ കണ്ടാലും അറിയാം, ഞാൻ ഒട്ടും താൽപര്യമില്ലാതെയാണ് ഇരുന്നത്.

ഇത് പക്ഷേ നല്ല ഇഷ്ടത്തോടെയാണ് കോകില ഇരിക്കുന്നത്. മാത്രമല്ല എന്തേലും കേസ് വരികയാണെങ്കിൽ അവൾക്ക് ഇരുന്നോട്ടെ എന്ന് കരുതിയിട്ടുണ്ടാവും. മാമ ഒന്നും ചെയ്യണ്ടെന്നാണ് പറഞ്ഞതെന്ന് ഇടയ്ക്കിടെ പറഞ്ഞിട്ടും ഇത് പുള്ളിയുടെ അക്കൗണ്ടിൽ നിന്നാണല്ലോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്രയും കാലം ഫേക്ക് പ്രൊഫൈലുകളിൽ നിന്നായിരുന്നു ഇങ്ങനെ സംസാരിച്ചത്. ഇപ്പോൾ നേരിട്ട് തന്നെ വന്നു. പെണ്ണുങ്ങൾ തമ്മിൽ കലഹിച്ചോട്ടെ എന്നായിരിക്കും പുള്ളി ഇതിലൂടെ ചിന്തിച്ചത്.

മാത്രമല്ല സ്ത്രീയ്ക്കെതിരെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കാൻ പാടില്ലെന്ന് അദ്ദേഹത്തിനറിയാം. സ്ത്രീകൾ തമ്മിലാണെങ്കിൽ അങ്ങനൊരു കുഴപ്പം വരില്ലെന്നും പുള്ളി ചിന്തിച്ചു. ബാല വീഡിയോ ചെയ്യരുതെന്നാണ് പറഞ്ഞത്, എന്നിട്ടും ഞങ്ങളായി വരികയാണെന്ന് പറഞ്ഞാണ് പലരും ഇതുപോലെ വീഡിയോയുമായി വന്നിരിക്കുന്നത്. എന്നിട്ട് ബാല തന്നെ അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പേജിലൂടെ അത് പുറത്ത് വിടുകയും ചെയ്തു. അതിൽ നിന്ന് തന്നെ വ്യക്തമാണ് അയാൾ ഇതെല്ലാം ചെയ്യിപ്പിക്കുന്നതാണെന്ന്.

എന്റെ കല്യാണം 2019 മേയ് മാസത്തിൽ നടന്നതാണ്. മൂന്ന് ആഴ്ച ഞങ്ങൾ ഒരുമിച്ച് താമസിച്ചതാണ്. അതിന്റെ ഡിവോഴ്‌സ് കുറച്ച് വൈകി പോയി. മാട്രിമോണിയയിൽ നിന്നും കണ്ടെത്തിയ ഡോക്ടറെ തന്നെയാണ് കല്യാണം കഴിച്ചത്. സത്യത്തിൽ എന്നെ ഡിവോഴ്‌സിന് സഹായിച്ചത് ഈ പറയുന്ന നടനാണ്. അതിൽ സംശയമുണ്ടെങ്കിൽ തെളിവുകൾ തരാം. ആ പുള്ളിയ്ക്ക് എന്തേലും കുഴപ്പമുണ്ടെങ്കിൽ അതിനുള്ള മറുപടി ഞാൻ പബ്ലിക്ക് ആയി പറയുന്നതായിരിക്കും. നാലോ അഞ്ചോ വിവാഹം കഴിഞ്ഞിട്ടുള്ള ആളാണ് ഇങ്ങനെ പറയുന്നതെന്നും എലിസബത്ത് പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top