Actor
അച്ഛന് പിറന്നാൾ ആശംസകളുമായി മീനാക്ഷി!; വൈറലായി ചിത്രങ്ങൾ
അച്ഛന് പിറന്നാൾ ആശംസകളുമായി മീനാക്ഷി!; വൈറലായി ചിത്രങ്ങൾ
കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയങ്കരനായ ജനപ്രിയ നായകൻ ദിലീപിന്റെ 57ാം പിറന്നാൾ. സോഷ്യൽ മീഡിയയിലടക്കം നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയത്. പതിവ് പോലെ തന്നെ ഭാര്യ കാവ്യ മാധവനും മകൾ മീനാക്ഷയും പങ്കുവെച്ച പോസ്റ്റായിരുന്നു ഏറെ വൈറലായത്. ദിലീപിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് കാവ്യ മാധവനും മീനാക്ഷി ദിലീപിന് പിറന്നാൾ ആശംസകൾ നേർന്നത്.
ദിലീപിനോടൊപ്പം എടുത്ത ഒരു സെൽഫിയോടൊപ്പം ‘ജന്മദിനാശംസകൾ’ എന്ന ഒരു വരി മാത്രമാണ് തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ കാവ്യമാധവൻ കുറിച്ചിരിക്കുന്നത്. പോസ്റ്റിന്റെ കമന്റ് ബോക്സ് കാവ്യ മാധവൻ ഓഫാക്കി വെച്ചിരിക്കുകയാണ്. ആദ്യമൊക്കെ കമന്റ് ബോക്സ് ഓഫ് ആക്കാറുണ്ടായിരുന്നുവെങ്കിലും അടുത്തിടെയായി അങ്ങനെ ഓഫ് ചെയ്ത് വെയ്ക്കാറില്ല.
എന്നാൽ ദിലീപിനൊപ്പമുള്ള ചിത്രമായതിനാലാണോ കമന്റ് ബോക്സ് ഓഫ് ചെയ്തതെന്നാണ് മറ്റ് ചില പേജുകളിൽ വന്ന പോസ്റ്റിന് താഴെ ആരാധകർ ചോദിക്കുന്നത്. അച്ഛന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിനൊപ്പമുള്ള ഒന്നിലേറെ ഫോട്ടോകൾ പങ്കുവെച്ചുകൊണ്ടാണ് മീനാക്ഷി തന്റെ ആശംസകൾ അറിയിച്ചത്.
അടിക്കുറിപ്പൊന്നും ഇല്ലെങ്കിലും മീനാക്ഷി പങ്കുവെച്ച പോസ്റ്റ് വളരെപ്പെട്ടെന്നാണ് വൈറലായി മാറിയത്. പോസ്റ്റിന് താഴെ നിരവധി ആളുകളാണ് ദിലീപിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് വന്നത്. അച്ഛനും മകളും നല്ല ഭംഗിയുണ്ട്, മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്താൻ ദിലീപിന് സാധിക്കട്ടേ, മീനാക്ഷി എന്നാണ് സിനിമയിലേയ്ക്ക് വരുന്നത്.
‘കുട്ടികാലം മനോഹരമാക്കിയ സിനിമകളിലെ ഇഷ്ടനായകന്. ജീവിത പ്രതിസന്ധികളെ ചെറുപുഞ്ചിരിയോടെ നേരിടാൻ പഠിപ്പിച്ച വഴികാട്ടിയ്ക്ക്,
മലയാളികളുടെ സ്വന്തം ജനപ്രിയ നായകന്, പിറന്നാൾ ആശംസകൾ’ എന്നാണ് ഒരു ആരാധകർ കുറിച്ചത്. ദിലീപിനേ പോലെ നന്മയുള്ള പിതാക്കൾക്ക് മാത്രമേ ഇതുപോലെയുള്ള കുട്ടികൾ ജനിക്കൂ, മീനാക്ഷി എന്നും ദിലീപിന് അഭിമാനമാണ് എന്ന് മറ്റൊരു ആരാധകനും പറയുന്നു.
എന്നാൽ മീനാക്ഷിയുടെ പോസ്റ്റുകൾക്ക് പതിവായി വരുന്നത് പോലെ മഞ്ജു വാര്യരെ കുറിച്ചും കമന്റുകൾ വന്നിട്ടുണ്ട്. ഇതുപോലെ അമ്മയായ മഞ്ജു വാര്യരെ കൂടി സ്നേഹിക്കൂ, ആ അമ്മയ്ക്കും പിറന്നാൾ ഉണ്ടായിരുന്നു ഒരു ചിത്രം ഇത് പോലെ പങ്കുവെയക്കാമായിരുന്നു. അച്ഛൻ സിനിമാ തിരക്കുകളിൽ ആയിരുന്നപ്പോൾ അമ്മയാണ് മകളെ ഇത്രയും വളർത്തിയതും നോക്കിയതുമെല്ലാം അതുകൊണ്ട് അമ്മയെ ഇങ്ങനെ തള്ളിപ്പറയല്ലേ മീനൂട്ടി… എന്നും ഒരാൾ കമന്റ് ചെയ്തു.
ഇതു പോലെ അമ്മയേയും സ്നേഹിക്കൂ..അച്ഛനും അമ്മയും തുല്യരാണ്. എന്താണോ പ്രശ്നം അത് എത്രയും പെട്ടെന്ന് പരിഹരിക്കുക. അത് മാത്രമാണ് പരിഹാരം എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. എന്നാൽ കമന്റുകളോടൊന്നും മീനാക്ഷി പ്രതികരിച്ചിട്ടില്ല. മീനാക്ഷിയുടെ ബിരുദ ദാന ചടങ്ങിന് ശേഷമായിരുന്നു മീനാക്ഷിയും മഞ്ജുവും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്തത്.
അതോടെ അമ്മയും മകളും തമ്മിൽ പ്രശ്നങ്ങളില്ലെന്നും പുറമേ സന്തോഷവും സ്നേഹവും കാണിക്കാത്തതാണെന്ന തരത്തിലും സംസാരങ്ങളുണ്ടായിരുന്നു. ഇത് പ്രമുഖ മാധ്യമങ്ങളിലടക്കം വാർത്തയായി വന്നിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് മീനാക്ഷി മഞ്ജുവിനെ അൺഫോളോ ചെയ്തത്. മഞ്ജു ഇപ്പോഴും മീനാക്ഷിയെ ഫോളോ ചെയ്യുന്നുണ്ട്.
ദിലീപിന് മീനാക്ഷിയെ കുറിച്ച് പറയുമ്പോൾ നൂറു നാവാണ്, പാവം മോളാണ്… അവൾ വളരെ സൈലന്റാണ് എന്നാണ് ദിലീപ് പറയുന്നത്. അവളുടെ ഇമോഷൻസൊന്നും അവൾ ആരുടെ മുമ്പിലും കാണിക്കാറില്ല.
അവൾ കൂളായി എല്ലാം കണ്ടും കേട്ടും നിൽക്കും. എന്റെ അടുത്ത് മാത്രമാണ് അവൾ അവളുടെ ഇമോഷൻസ് കാണിക്കാറുള്ളത്. മോള് ഒരുപാട് കാര്യങ്ങൾ ലൈഫിൽ ഫേസ് ചെയ്ത ആളാണ്. മീനാക്ഷിയെന്റെ സുഹൃത്താണ്. അവൾ ആഗ്രഹിക്കുന്നതെല്ലാം അവൾക്ക് കൊടുക്കാം. അല്ലാതെ കമാന്റ് ചെയ്യാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.