Connect with us

കോകിലയെ താലി കെട്ടി 6 മാസത്തിന് ശേഷമാണ് ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിച്ചത്, എന്റെ കുടുംബ ജീവിതം തകർക്കാൻ ശ്രമിക്കുന്നു, ഞാൻ തുറന്ന് സംസാരിച്ചാൽ പലരുടേയും ജീവിതം നഷ്ടമാകും; ബാല

Malayalam

കോകിലയെ താലി കെട്ടി 6 മാസത്തിന് ശേഷമാണ് ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിച്ചത്, എന്റെ കുടുംബ ജീവിതം തകർക്കാൻ ശ്രമിക്കുന്നു, ഞാൻ തുറന്ന് സംസാരിച്ചാൽ പലരുടേയും ജീവിതം നഷ്ടമാകും; ബാല

കോകിലയെ താലി കെട്ടി 6 മാസത്തിന് ശേഷമാണ് ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിച്ചത്, എന്റെ കുടുംബ ജീവിതം തകർക്കാൻ ശ്രമിക്കുന്നു, ഞാൻ തുറന്ന് സംസാരിച്ചാൽ പലരുടേയും ജീവിതം നഷ്ടമാകും; ബാല

മലയാളികൾക്ക് നടൻ ബാലയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സോഷ്യൽ മീഡിയയിലൂടെ ബാല എപ്പോഴും സജീവമാണ്. നടന്റെ സ്വകാര്യ ജീവിതം പലപ്പോഴും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. അടുത്തിടെയായിരുന്നു നടൻ നാലാമതും വിവാഹിതനായത്. അമ്മാവന്റെ മകളായ കോകിലയായിരുന്നു വധു. ഇരുവരും കഴിഞ്ഞ കുറേക്കാലമായി ഒരുമിച്ചായിരുന്നു ജീവിച്ചിരുന്നത്. ഇടയ്ക്കിടെ ഗോസിപ്പുകളും വന്നിരുന്നു. ഒടുവിൽ ഇരുവരും ഹിന്ദു ആചാരപ്രകാരം വിവാഹിതരാവുകയായിരുന്നു. കുട്ടിക്കാലം മുതൽ താൻ അറിയാതെ കോകില തന്നെ പ്രണയിക്കുന്നുണ്ടെന്നാണ് ബാല പറഞ്ഞിരുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബാലയുടേയും കോകിലയുടേയും ഒരു പഴയകാല ഫോട്ടോ പുറത്ത് വന്നത് വലിയ രീതിയിൽ ചർച്ചയായിരുന്നു. ബാലയ്ക്കും മുൻ ഭാര്യ അമൃത സുരേഷിനും ഒപ്പം കുട്ടിയായ കോകില നിൽക്കുന്നതായിരുന്നു ഫോട്ടോ. തന്റെ പണം ലക്ഷ്യം വെച്ച് മനപ്പൂർവ്വം തന്നെ തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കോകിലയെ ബോധപൂർവ്വം വേദനിപ്പിച്ച് തന്നെ തളർത്താൻ ചിലർ ശ്രമിക്കുകയാണെന്നും ബാല ആരോപിച്ചിരുന്നു.

എന്നാൽ ഇപ്പോഴിതാ ഇതേ കുറിച്ച് കൂടുതൽ പ്രതികരിക്കുകയാണ് ബാല. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. പുറത്തു വന്ന ഫോട്ടോ യഥാർത്ഥത്തിൽ എന്റെ കൈയ്യിൽ ഉണ്ടായിരുന്നില്ല. കോകില അവളുടെ സ്നേഹം എന്നെ അറിയിച്ചപ്പോഴാണ് ഈ ഫോട്ടോയും അയക്കുന്നത്.

എന്റെ ഫോണിൽ നിന്നും എങ്ങനെ ആ ഫോട്ടോ പോയി എന്ന് തലപുകഞ്ഞ് ആലോചിക്കുകയായിരുന്നു. ആശുപത്രിയിൽ കിടക്കുമ്പോൾ ആരുടെ കൈയ്യിലായിരുന്നു എന്റെ ഫോൺ. അതെനിക്ക് അറിയാം. എന്റെ സംസ്കാരം കാരണം ഞാൻ അത് പറയുന്നില്ല. കോകിലയ്ക്ക് ഇൻസ്റ്റഗ്രാം ഉണ്ടായിരുന്നു. അതൊക്കെ ഡിലീറ്റ് ചെയ്തതാണ്. പക്ഷെ അവളുടെ കുടുംബത്തിന്റെ ഏറ്റവും പേഴ്സണലായ ഫോട്ടോ അടക്കം പുറത്ത് വന്നു.

അതെങ്ങനെ പോയെന്ന് ഒരു പിടിയും കിട്ടുന്നില്ല. എന്റെ കുടുംബ ജീവിതം തകർക്കാൻ നൂറ് ശതമാനം ആരോ ശ്രമിക്കുന്നുണ്ട്. കോകിലയ്ക്ക് എന്നോട് യഥാർത്ഥ സ്നേഹമാണ്. കോകിലയ്ക്ക് ഞാനല്ല, കോകില എനിക്കാണ് ജീവിതം തന്നത്. കോകിലയുടെ മനസ് വേദനിപ്പിച്ച് എന്നെ ടാർഗറ്റ് ചെയ്യുകയാണ്. കാരണം അവൾ കരഞ്ഞാൽ ഞാൻ കരയും. എന്നെ നേരിട്ട് അടിക്കാനാവില്ല, അപ്പോൾ വളഞ്ഞ വഴിയിലൂടെ അടിക്കുക അതാണ് അവരുടെ ലക്ഷ്യം.

ഈ വിവാദങ്ങൾക്ക് ശേഷം അവൾ ഭയങ്കര വിഷമത്തിലാണ്. അവൾ എന്റെ മുൻപിൽ വെച്ച് കരയില്ല. കഴിഞ്ഞ ദിവസം ഒരു പള്ളിയിൽ പോയപ്പോൾ അവിടെ വെച്ച് അവൾ കരയുന്നത് കണ്ടു. എന്തിനാണ് കരയുന്നതെന്ന് ചോദിക്കാൻ പോലും സാധിക്കുന്നില്ല. കുറ്റബോധം തോന്നിപ്പോയി എനിക്ക്. യഥാർത്ഥത്തിൽ കോകില എന്റെ ജീവിതത്തിലേക്ക് വന്നത് ഞാൻ ഓപ്പറേഷൻ കഴിഞ്ഞ് ആശുപത്രിയിൽ കിടക്കുമ്പോഴാണ്.

അപ്പോൾ എന്നെ നോക്കാൻ ആരുമുണ്ടായിരുന്നില്ല. എന്റെ അമ്മയെ പോലെയാണ് എന്നെ കോകില എന്നെ നോക്കിയത്. ‍ഞാൻ ദ്രോഹിയല്ല. ഞാൻ തുറന്ന് സംസാരിച്ചാൽ പലരുടേയും ജീവിതം നഷ്ടമാകും. ഞാൻ വിവാഹം കഴിക്കാമെന്ന് കോകിലയോട് പറയുകയായിരുന്നില്ല. ജ്വല്ലറി കടകൾ എല്ലാം അടച്ചിരുന്ന ഒരു ദിവസം ഒരു ഷോപ്പ് ഞാൻ പോയി തുറപ്പിച്ചു. ഒരു താലിയും മാലയും വാങ്ങി. രണ്ട് കമ്മലും. നേരെ പോയി ഇവളുടെ കഴുത്തിൽ ആ താലി കെട്ടി.

സാക്ഷിയായി എന്റെ ഏറ്റവും അടുത്ത സുഹൃത്തും ഉണ്ടായിരുന്നു. 6 മാസത്തിന് ശേഷമാണ് ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിച്ചത്. താലി കെട്ടിയത് മുതൽ ഞങ്ങൾ ഭാര്യ ഭർത്താക്കൻമാരെ പോലെ ജീവിക്കുകയാണ്. ചെറിയ വയസ് മുതൽ തന്നെ എന്നെ ഭർത്താവായി കണ്ട് ജീവിച്ചവളാണ് കോകില. എന്നെ ആളുകൾ പിന്തുടർന്ന് ഉപയോഗിക്കുന്നത് പണത്തിന് വേണ്ടിയാണ്. വർഷങ്ങളായി ഇത് തുടങ്ങിയിട്ട്. കോകിലയുമായുള്ള വിവാഹത്തിന് ശേഷം ഇത് കൂടി. കാരണം സ്വത്ത് പോകുമല്ലോ എന്നും ബാല പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top