Malayalam
ഒന്നര വയസിൽ ഇട്ടിട്ട് പോയ അവന്റെ അമ്മ അവന് 16 വയസ്സുള്ളപ്പോൾ ആത്മ ഹ ത്യ ചെയ്തു; മരിക്കുന്നതിന് കുറച്ചുദിവസം മുൻപ് അവർ എനിക്ക് മെസേജ് അയച്ചു; രേണു
ഒന്നര വയസിൽ ഇട്ടിട്ട് പോയ അവന്റെ അമ്മ അവന് 16 വയസ്സുള്ളപ്പോൾ ആത്മ ഹ ത്യ ചെയ്തു; മരിക്കുന്നതിന് കുറച്ചുദിവസം മുൻപ് അവർ എനിക്ക് മെസേജ് അയച്ചു; രേണു
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായിരുന്നു കൊല്ലം സുധി. സുധിയുടെ ഓർമ്മകളിലൂടെയാണ് അദ്ദേഹത്തിന്റെ ഭാര്യ രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്. രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കുമെതിരെയാണ് വിമർശനങ്ങൾ വരുന്നത്. പലരും രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്.
എന്നിരുന്നാലും സുധിയുടെ രണ്ടു മക്കളുടെ കൂടെ സന്തോഷത്തോടെ ജീവിക്കുകയാണ് രേണു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുധിയെ ആദ്യം പരിചയപ്പെട്ടതിനെ കുറിച്ചും നടന്റെ മുൻ ഭാര്യ മരണപ്പെട്ടതിനെ കുറിച്ചും പറയുകയാണ് രേണു. നടൻ ജഗദീഷിനോടുള്ള സാമ്യമാണ് സുധി ചേട്ടനെ ഇഷ്ടപ്പെടാനുള്ള ആദ്യ കാരണം.
മെസ്സേജ് അയച്ചു സംസാരിക്കാൻ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ രണ്ടു ദിവസത്തിന് ശേഷമാണ് മറുപടി കിട്ടിയത്. അന്ന് അദ്ദേഹത്തിന്റെ പ്രൊഫൈൽ പിച്ചർ മകനൊപ്പമുള്ള ചിത്രമായിരുന്നു. ഇതാരാണെന്ന് ചോദിച്ചപ്പോൾ എന്റെ മോൻ ആണെന്ന് പറഞ്ഞു. എത്രയിലാ പഠിക്കുന്നതെന്ന് ചോദിച്ചപ്പോൾ ആറാം ക്ലാസിൽ ആണെന്നും പറഞ്ഞു.
കിച്ചു അന്ന് ആറാം ക്ലാസിൽ പഠിക്കുകയാണ്. ഇന്ന് അവന് 20 വയസ്സുണ്ട്. ഞാൻ പരിചയപ്പെടുമ്പോൾ 11 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചു കൊണ്ടിരുന്നു. ഒരു ദിവസം എന്നോട് ചോദിച്ചു എന്നെ മോനെയും കാണാൻ വരുമോ എന്ന്. മാത്രമല്ല മോനോട് ഞാനിത് മോന്റെ അമ്മയാണെന്ന് പറഞ്ഞോട്ടെ എന്നും ചോദിച്ചു.
വേറൊന്നും ആലോചിക്കാതെ എന്റെ മരണം വരെ നിങ്ങളെ നല്ലോണം നോക്കിക്കോളാം എന്ന് ഞാൻ പറഞ്ഞു. ആണോ ഈ വാക്ക് മാറ്റില്ലല്ലോ എന്നായിരുന്നു അദ്ദേഹം തിരിച്ചു ചോദിച്ചത്. പിറ്റേദിവസം ഞങ്ങൾ പോയി കണ്ടു. എന്നെ കണ്ട ഉടനെ തന്നെ എനിക്ക് ഈ അമ്മയെ മതിയെന്ന് മോൻ പറഞ്ഞു. ഞാനന്ന് ചെറുതാണ്, ഇത് കുഞ്ഞി അമ്മയാണെന്നും എനിക്ക് ഈ അമ്മ മതി എന്നും അവൻ പറഞ്ഞു.
അവനും ഞാനും ഒരുമിച്ച് കളിച്ചാണ് വളർന്നത്. എന്റെ വീട്ടുകാർ ഒന്നും അറിഞ്ഞിട്ടില്ലായിരുന്നു. അവർ അറിയാതെയാണ് അച്ഛനെയും മോനെയും കാണാൻ ഞാൻ പോയിക്കൊണ്ടിരുന്നത്. വീട്ടുകാർ അറിയുന്നതിനു മുന്നേ തന്നെ ഞങ്ങൾ അമ്പലത്തിൽ പോയി മിന്നുകെട്ടുകയും ചെയ്തു. കുറച്ചു സുഹൃത്തുക്കൾ മാത്രമേ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നുള്ളൂ.
ആരും അറിയാതെ കല്യാണം കഴിച്ചെങ്കിലും പിന്നീട് എല്ലാവരോടും പറയുകയായിരുന്നു. പരിചയപ്പെട്ട സമയത്ത് മോന്റെ അമ്മയെവിടെ എന്ന് ചോദിച്ചപ്പോൾ അമ്മയില്ലെന്ന് ആയിരുന്നു മറുപടി. പിന്നീട് കഥകളൊക്കെ പറഞ്ഞു. അവർ ഞങ്ങളെ വിട്ടിട്ടു പോയെന്നും അന്ന് മകന് ഒന്നര വയസ്സേ ഉള്ളൂവെന്നും ചേട്ടൻ പറഞ്ഞു. അപ്പോൾ എനിക്ക് ഒന്നുകൂടി സ്‌നേഹം കൂടി. കിച്ചുവിന് 16 വയസ്സുള്ളപ്പോൾ ആ അമ്മ മരിച്ചുപോയി.
മരിക്കുന്നതിന് കുറച്ചുദിവസം മുൻപ് അവർ എനിക്ക് ഫേസ്ബുക്കിലൂടെ മെസ്സേജ് അയച്ചിരുന്നു. കിച്ചുവിനെ കുറിച്ച് യാതൊരു കാര്യവും ചോദിച്ചില്ല. ഇക്കാര്യം സുധി ചേട്ടനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. ഞാൻ അവരെ ബ്ലോക്ക് ചെയ്യുകയും ചെയ്തു. പിന്നീട് കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് അവർ ആ ത്മഹത്യ ചെയ്തു എന്ന് അറിയുന്നത്. അവരുടെ ഭർത്താവ് വിളിച്ചിട്ട് മോൻ വരുമോ എന്ന് ചോദിച്ചു. ഞങ്ങൾ മോനെയും കൊണ്ടുപോയെന്നും രേണു പറയുന്നു.
അതേസമയം, സോഷ്യൽ മീഡിയയിൽ തനിയ്ക്കെതിരെ നടക്കുന്ന കമന്റുകളോട് പ്രതികരിച്ച് രേണു രംഗത്തെത്തിയിരുന്നു. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും തന്നെ കുറ്റം പറയുകയാണ്. ഒന്നിനും ഞാൻ ഇല്ല. എന്ത് തെറ്റാണ് ചെയ്യുന്നത് എന്ന് എനിക്കറിയില്ല. ഞാൻ വിധവ ആണെന്ന് പറഞ്ഞ് എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ? എല്ലാം കുറ്റമാണ്. കേട്ട് കേട്ട് മടുത്തു. ഒന്നെങ്കിൽ ജീവിതം അവസാനിപ്പിക്കും അല്ലേൽ ആരെയെങ്കിലും കെട്ടി ജീവിക്കും, എനിക്കു മടുത്തു. ഇങ്ങനെ കേൾക്കാൻ എന്തേലും തെറ്റ് ചെയ്തിട്ടാണേലും കുഴപ്പമില്ലെന്നും രേണു പറഞ്ഞിരുന്നു.