Connect with us

മൂന്ന് വയസുള്ളപ്പോൾ മുതൽ എടുത്ത് വളർത്തിയ കുട്ടി, കോകിലയുടെ പിറന്നാൾ ആഘോഷമാക്കുന്ന ബാലയും കുടുംബവും; വീണ്ടും ചർച്ചയായി വീഡിയോ

Malayalam

മൂന്ന് വയസുള്ളപ്പോൾ മുതൽ എടുത്ത് വളർത്തിയ കുട്ടി, കോകിലയുടെ പിറന്നാൾ ആഘോഷമാക്കുന്ന ബാലയും കുടുംബവും; വീണ്ടും ചർച്ചയായി വീഡിയോ

മൂന്ന് വയസുള്ളപ്പോൾ മുതൽ എടുത്ത് വളർത്തിയ കുട്ടി, കോകിലയുടെ പിറന്നാൾ ആഘോഷമാക്കുന്ന ബാലയും കുടുംബവും; വീണ്ടും ചർച്ചയായി വീഡിയോ

ബാലയും എലിസബത്തും അമൃതയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ബാലയുടെ നാലാം വിവാഹം കഴിഞ്ഞതോടെ ഇവരുടെ പഴയ വീഡിയോകളും പോസ്റ്റുകളുമെല്ലാം സോഷ്യൽ മീഡിയയില്‌‍ പൊങ്ങി വന്നിട്ടുണ്ട്. നേരത്തെ എലിസബത്ത് പങ്കുവെച്ചിരുന്ന വീഡിയോയെല്ലാം ഇത്തരത്തിൽ വീണ്ടും ശ്രദ്ധിക്കപ്പെടുകയും, എലിസബത്ത് ഓരോ വീഡിയോയിലും താൻ നേരിട്ട ദുരനുഭവത്തെ കുറിച്ചാണ് വെളിപ്പെടുത്തിയിരിക്കുന്നതെന്നമെല്ലാം പ്രേക്ഷകർ തന്നെ കണ്ടെത്തിയിരുന്നു.

എന്നാൽ ഇപ്പോഴിതാ ബാലയുടെ ഒരു പഴയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കോകിലയുടെ 24ാം പിറന്നാൾ ആഘോഷമാക്കുന്ന ബാലയെയും കുടുംബാ​ഗം​ഗങ്ങളെയുമാണ് വീഡിയോയിൽ കാണുന്നത്. ബന്ധുക്കൾക്കൊപ്പം ബാലയുടെ അടുത്ത സുഹൃത്തുക്കളും ഉണ്ടായിരുന്നു.

എല്ലാവരെയും പരിചയപ്പെടുത്തിയ ശേഷം കുടുംബത്തോടൊപ്പമുള്ളതാണ് ഏറ്റവും സന്തോഷകരമായ നിമിഷമെന്ന് പറഞ്ഞ് കൊണ്ടാണ് ബാല വീഡിയോ തുടങ്ങുന്നത് തന്നെ. ഇന്ന് കോകിലയുടെ പിറന്നാൾ ആണ്. മൂന്ന് വയസുള്ളപ്പോൾ മുതൽ എടുത്ത് വളർത്തിയതാണ്. കോകിലയ്ക്കൊപ്പം അവളുടെ പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ബാല വീഡിയോയിൽ പറയുന്നു.

മാത്രമല്ല, മൂന്ന് വയസുള്ളപ്പോൾ എന്നെ ഇടിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് കോകിലയെ തമാശയ്ക്ക് ഇടിക്കുന്ന ബാലയെയും വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. നേരത്തെ തന്നെ ബാലയും കോകിലയും നാളുകളായി ഒരുമിച്ചായിരുന്നു താമസമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.

നേരത്തെ ബാലയുടെ വീഡിയോയിലും കോകില എത്തിയിട്ടുണ്ടായിരുന്നു. കോകില ഉണ്ടാക്കി തന്ന ഭക്ഷണത്തിന്റെ വിശേഷങ്ങൾ പങ്കിട്ടായിരുന്നു ബാല അന്ന് എത്തിയിരുന്നത്. പിന്നാലെ കോകിലയെ ചേർത്ത് നിർത്തിയുള്ള ഫോട്ടോയ്ക്ക് ബാല കുറിച്ച വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്റെ ത്യാഗങ്ങൾ ഭീരുത്വമല്ല. എന്റെ കൃതജ്ഞതയായി പരിഗണിക്കുക. 16 വർഷത്തിനുശേഷം ഞാൻ സമാധാനത്തിലും ദൈവസ്‌നേഹത്തിലും ജീവിക്കുന്നു. അതിന്റെ അർത്ഥം ഞാൻ എന്റെ ഭൂതകാലത്തെ മറക്കുന്നുവെന്നല്ല എന്നായിരുന്നു ബാല പറഞ്ഞിരുന്നത്.

നേരത്തെ യൂട്യൂബറും ബി​ഗ്ബോസ് മത്സരാർത്ഥിയായ സായ് കൃഷ്ണ എന്ന സീക്രട്ട് എജന്റ് പറഞ്ഞ വാക്കുകളും വൈറലായിരുന്നു. വിവാഹം കഴിച്ച സ്ത്രീയെ കുറച്ചുകാലമായി അങ്ങേർക്കൊപ്പം ഞാൻ കണ്ടിട്ടുണ്ടായിരുന്നു. കോകില എന്നോട് പറഞ്ഞത് ബന്ധുവാണെന്നാണ്. എന്തായാലും ആകട്ടെ മറ്റുള്ള ജീവിതത്തിൽ ഇടപെടാതിരുന്നാൽ മതി.

പക്ഷെ ഇയാൾ പഴയ ഭാര്യ കുട്ടി എന്നീ വിഷയങ്ങളെ കുറിച്ച് വീണ്ടും പറയും. പറഞ്ഞാൽ നാട്ടുകാര് ഇനി വെറുതെ വിടില്ല. കല്ല്യാണം സെറ്റാക്കിയതിന് ശേഷമാണ് ആൾ വിവാഹം കഴിക്കുമെന്ന് വീണ്ടും വന്ന് പറഞ്ഞത്. വിവാഹം കഴിച്ചതിൽ സന്തോഷമാണെന്നാണ് അയാൾ പറയുന്നത്. എന്തായാലും ആ സന്തോഷമായി അയാൾ പോകട്ടെ, മറ്റുള്ളവരുടെ സന്തോഷം കെടുത്താതിരിക്കട്ടെ.

മാധ്യമങ്ങൾക്ക് മുന്നിൽ വന്നിരുന്ന് ഗിമ്മിക്കുകൾ കാണിക്കാതിരിക്കട്ടെ. അങ്ങനെ ചെയ്താൽ സ്വന്തം സമാധാനവും സന്തോഷവും പോകും. അമൃത മറ്റൊരു വിവാഹം കഴിച്ചപ്പോൾ പലരും അവരെ വിമർശിച്ചു. അതൊക്കെ അവരുടെ വ്യക്തിപരമായ താത്പര്യമാണ്. ഇവിടെ ബാല വിവാഹം കഴിച്ചത് നാല് പേരെയാണ്.

പുരുഷൻ എന്ന നിലയിലുള്ള പ്രിവിലേജൊക്കെ അയാൾ നന്നായി ഉപയോഗിച്ചിട്ടുണ്ട്. ഓരോ വിഷയത്തിലും എങ്ങനെ മാധ്യമങ്ങൾക്ക് മുൻപിൽ പ്രതികരിക്കണമെന്നൊക്കെ അയാൾക്കറിയാം. എന്തായാലും എല്ലാം സെറ്റാക്കി വെച്ചാണ് ഇയാൾ മാധ്യമങ്ങൾക്ക് മുൻപിൽ വന്നത് എന്നുമാണ് സായ് കൃഷ്ണ പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top