Malayalam
എപ്പോഴാണ് ആക്രമിക്കുക, എപ്പോഴാണ് അപമാനിക്കുക എന്ന പേടിയാകും എപ്പോഴും, നാർസിസ്റ്റിക് പേഴ്‌സ്ണലാലിറ്റി ഡിസോർഡറിനെക്കുറിച്ച് എലിസബത്ത്; പറയാതെ പറയുന്നതത്രയും ബാലയെ കുറിച്ചാണെന്ന് സോഷ്യൽ മീഡിയ
എപ്പോഴാണ് ആക്രമിക്കുക, എപ്പോഴാണ് അപമാനിക്കുക എന്ന പേടിയാകും എപ്പോഴും, നാർസിസ്റ്റിക് പേഴ്‌സ്ണലാലിറ്റി ഡിസോർഡറിനെക്കുറിച്ച് എലിസബത്ത്; പറയാതെ പറയുന്നതത്രയും ബാലയെ കുറിച്ചാണെന്ന് സോഷ്യൽ മീഡിയ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാലയുടെ വിവാഹമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. മുൻഭാര്യയായ അമൃതയുമായി വേർപിരിഞ്ഞ ശേഷം രണ്ട് പേരും പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ എലിസബത്തുമായി വേർപിരിയാനുള്ള കാരണങ്ങൾ രണ്ട് പേരും പറഞ്ഞിരുന്നില്ല. ഇരുവരുടെയും വിവാഹം തന്നെ രജിസ്റ്റർഡ ചെയ്തിരുന്നില്ലെന്ന വിവരം അമൃതയാണ് അടുത്തിടെ വെളിപ്പെടുത്തിയത്.
നേരത്തെ അമൃതയുടെ സുഹൃത്ത് കൂടിയായ കുക്കു പറഞ്ഞ വാക്കുകളും വൈറലായിരുന്നു. എലിസബത്തിന് ബാലയിൽ നിന്നും ക്രൂര പീ ഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നുവെന്നാണ് കുക്കു പറയുന്നത്. ബാലയുടെ ക്രൂ രതകൾ കാരണമാണ് എലിസബത്ത് ബന്ധം ഉപേക്ഷിച്ചതെന്നാണ് കുക്കു പറഞ്ഞത്.
ഒരു ദിവസം എലിസബത്തുള്ളപ്പോൾ വീട്ടിൽ ഏതോ ജൂനിയർ ആർട്ടിസ്റ്റുമായി കയറി വന്നു. നിനക്കിതൊക്കെ പറ്റുമെങ്കിൽ ഇവിടെ നിന്നാൽ മതിയെന്ന് പറഞ്ഞു. അതോടെയാണ് എലിസബത്ത് ഇറങ്ങിപ്പോയതെന്നും കുക്കു പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം എലിസബത്തിന്റെ പഴയ വീഡിയോ വൈറലായിരുന്നു. ഡോക്ടർ ആയ എലിസബത്ത് നാർസിസ്റ്റിക് പേഴ്‌സ്ണലാലിറ്റി ഡിസോർഡറിനെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ സീരീസാണ് വീണ്ടും ചർച്ചയായത്.
ഈ വീഡിയോകളിൽ എലിസബത്ത് പറയാതെ പറയുന്നതത്രയും ബാലയേയും അദ്ദേഹത്തിനൊപ്പമുള്ള തന്റെ ജീവിതത്തേയും കുറിച്ചാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇതേ കുറിച്ച് ഒരു യൂട്യുബ് ചാനലിൽ വന്ന വീഡിയോയും വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്. എലിസബത്ത് സ്വന്തം കഥ തന്നയല്ലേ പറയുന്നതെന്നാണ് വീഡിയോയിൽ ചോദിക്കുന്നത്.
താൻ ദൈവം ആണ്, ബാക്കിയുള്ളവർ തനിക്ക് കീഴിലുള്ളവരാണ്, അവരെ എന്തും ചെയ്യാം, ചവിട്ട് അരയ്ക്കാം എന്ന മനോഭാവം ആയിരിക്കും നാർസിസ്റ്റിക് ആയൊരു വ്യക്തിക്കുണ്ടാവുക എന്നാണ് പഴയ വീഡിയോയിൽ എലിസബത്ത് പറയുന്നത്. അങ്ങനുള്ളവർക്കൊപ്പം ജീവിക്കുന്ന പങ്കാളിയ്ക്ക് മുട്ടത്തോടിന് മുകളിലൂടെ നടക്കുന്ന അവസ്ഥ ആയിരിക്കും ജീവിതം. എപ്പോഴാണ് ആക്രമിക്കുക, എപ്പോഴാണ് അപമാനിക്കുക എന്ന പേടിയാകും എപ്പോഴുമെന്നും എലിസബത്ത് പറയുന്നുണ്ട്.
നുണകൾക്ക് മുകളിൽ കെട്ടിപ്പടുത്ത ജീവിതം ആയിരിക്കും ഇത്തരക്കാരുടേത്. അവർ എല്ലാവരേയും മാനുപ്പുലേറ്റ് ചെയ്താകും മുന്നോട്ട് പോവുക. എന്തെങ്കിലും കുഴപ്പത്തിൽ പെട്ടാൽ അറിയാതെ ചെയ്തതാണെന്നാകും പറയുകയെന്നും എലിസബത്ത് തന്റെ വീഡിയോ സീരീസിൽ പറയുന്നുണ്ട്. ഉദാഹരണമായി അവരുടെ അവിഹിത ബന്ധം പിടിക്കപ്പെട്ടാൽ ആദ്യം എതിർക്കും, സ്ഥാപിച്ചാൽ തെറ്റാണെന്ന് അറിയില്ല ഇനി ചെയ്യില്ലെന്ന് പറയുമെന്നാണ് എലിസബത്ത് പറയുന്നത്.
അത്തരക്കാർക്ക് വിമർശനം സഹിക്കാനാകില്ലെന്നും എലിസബത്ത് പറയുന്നുണ്ട്. പറയുന്ന ആളെ വട്ടാക്കും, ഭീഷണിപ്പെടുത്തും. പങ്കാളിയെ ഉറങ്ങാൻ സമ്മതിക്കില്ല. ഉറക്കമില്ലായ്മയും സമ്മർദ്ധവും മറ്റും കാരണം സാധാരണ മാനസിക നില നഷ്ടമാകുമെന്നും എലിസബത്ത് പറയുന്നു. ഇത്തരം ആളുകൾക്ക് പ്ലാൻ എ പോയാൽ പ്ലാൻ ബി, പ്ലാൻ സി, മുതൽ പ്ലാൻ സെഡ് വരെ തയ്യാറാക്കിയാണ് റിലേഷൻഷിപ്പിലേക്ക് കടക്കുകയെന്നാണ് എലിസബത്ത് പറയുന്നത്. ഒരു പങ്കാളി പോയാൽ അടുത്ത ആളെ കണ്ടു വച്ചിട്ടുണ്ടാകും. നാലഞ്ചെണ്ണം സെറ്റായിരിക്കുമെന്നും അവർ പറയുന്നുണ്ട്.
ലവ് ബോംബിംഗ് ആണ് ഇത്തരക്കാരുടെ സ്വഭാവരീതിയായി എലിസബത്ത് ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പ്രത്യേകത. അവർ പങ്കാളിയെ സ്‌നേഹം കൊണ്ട് വീർപ്പുമുട്ടിക്കും. അതിന് ശേഷമാകും ഉപദ്രവം തുടങ്ങുക. മാനസികമായും ശാരീരികമായും ഉപദ്രവിക്കും. സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും അകറ്റും. പങ്കാളി മാത്രമാകും ലോകം. അതോടെ സഹായം ലഭിക്കാതാകുമെന്നും എലിസബത്ത് പറയുന്നു.
എലിസബത്തിന്റെ വീഡിയോകൾ വീണ്ടും കാണെത്തിയവരിൽ പലരും അന്ന് അവർ പറഞ്ഞത് സ്വന്തം കഥ തന്നെയാണെന്ന് പറയുന്നുണ്ട്. എലിസബത്തിന്റെ വീഡിയോയിലെ നാർസിസ്റ്റ് ആയ പങ്കാളി ബാലയാണെന്നും അയാൾക്കൊപ്പം പെട്ടു പോകുന്ന പങ്കാളി എലിസബത്ത് തന്നെയാണെന്നും സോഷ്യൽ മീഡിയയും പറയുന്നു.