Connect with us

കോകിലയുടെ കുടുംബം ഏതാണെന്നാണ് നിങ്ങൾ വിചാരിച്ചത്. അവൻ ആരാണെന്ന് എനിക്കറിയാം, നേരിട്ട് ഞാൻ മെസ്സേജ് അയച്ചിട്ടുണ്ട്, അവൻ മാപ്പ് പറയണം, അല്ലെങ്കിൽ വിവരമറിയും; ബാല

Social Media

കോകിലയുടെ കുടുംബം ഏതാണെന്നാണ് നിങ്ങൾ വിചാരിച്ചത്. അവൻ ആരാണെന്ന് എനിക്കറിയാം, നേരിട്ട് ഞാൻ മെസ്സേജ് അയച്ചിട്ടുണ്ട്, അവൻ മാപ്പ് പറയണം, അല്ലെങ്കിൽ വിവരമറിയും; ബാല

കോകിലയുടെ കുടുംബം ഏതാണെന്നാണ് നിങ്ങൾ വിചാരിച്ചത്. അവൻ ആരാണെന്ന് എനിക്കറിയാം, നേരിട്ട് ഞാൻ മെസ്സേജ് അയച്ചിട്ടുണ്ട്, അവൻ മാപ്പ് പറയണം, അല്ലെങ്കിൽ വിവരമറിയും; ബാല

കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ ബാല വിവാഹിതനായത്. അപ്രതീക്ഷിതമായി ആയിരുന്നു വിവാഹം. നേരത്തെ തനിക്കും ഒരു തുണ വേണമെന്നും വിവാഹം കഴിച്ച് കുട്ടിയായി ജീവിക്കണമെന്നുള്ള സൂചനകൾ നൽകിയിരുന്നുവെങ്കിലും വിവാഹിതനാകാൻ പോകുന്ന കാര്യമൊന്നും ബാല വെളിപ്പെടുത്തിയിരുന്നില്ല. ശേഷമായിരുന്നു എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ച് അമ്മാവന്റെ മകളായ കോകിലയെ താലി ചാർത്തിയത്. ശേഷം കോകിലയുടെയും ബാലയുടെയും വിശേഷങ്ങൾ തന്നെയാണ് സോഷ്യൽ മീഡയ നിറയെ.

ഇതിനിടെ വർഷങ്ങൾക്കു മുൻപ് ബാലയും കോകിലയും ഒരുമിച്ചുള്ള ഒരു ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്. ബാലയുടെ വീട്ടിലെ വേലക്കാരി ആണെന്ന് പറഞ്ഞയിരുന്നു ചിലർ കോകിലയുടെ പഴയകാല ചിത്രം പ്രചരിച്ചത്. ഇതിനെതിരെ പൊട്ടിത്തെറിച്ചു കൊണ്ടാണ് നടൻ രംഗത്ത് വന്നിരിക്കുന്നത്.

കോകില കുറച്ച് അപ്‌സെറ്റ് ആയിട്ട് ഇരിക്കുകയാണ്. ഒരു മെസ്സേജ് ഇട്ടു അത് ഭയങ്കരമായ രീതിയിൽ വൈറലായി. മറ്റൊരാളുടെ ഭാര്യയെ വേലക്കാരി എന്നൊക്കെ വിളിക്കാമോ? ഇതാണോ നിങ്ങളുടെ സംസ്‌കാരം. ഇവളെന്റെ മാമന്റെ മകളാണ്. എന്റെ ഭാര്യയെ ഇങ്ങനെ വിളിച്ചാൽ ആ പറഞ്ഞവന്റെ ഭാര്യയെ ഞാൻ എന്തു വിളിക്കണം?

സിനിമയെക്കുറിച്ചും അഭിനയത്തെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചുമൊക്കെ സംസാരിക്കൂ. ഇങ്ങനെ പറയാൻ എങ്ങനെയാണ് ധൈര്യം വരുന്നത്. എന്റെ ഭാര്യയുടെ കണ്ണ് നിറഞ്ഞു. മറ്റൊരുത്തന്റെ ഭാര്യയെ വേലക്കാരി എന്നൊക്കെ വിളിക്കുന്നത് ആണോ ഈ നാടിന്റെ സംസ്‌കാരവും രീതികളും. അങ്ങനത്തെ നിയമം വല്ലതുമുണ്ടോ?

കോകിലയുടെ അച്ഛൻ രാഷ്ട്രീയത്തിൽ വലിയ ആളാണ്. അദ്ദേഹം എന്നെ വിളിച്ചിരുന്നു. പോലീസിൽ പരാതി ഒന്നും കൊടുക്കേണ്ട. അദ്ദേഹം തന്നെ കൈകാര്യം ചെയ്‌തോളാം എന്നാണ് പറഞ്ഞത്. ഇത് പറയുമ്പോൾ തന്നെ ദേഷ്യം വരികയാണ്. ഞാൻ അമ്പലവും പ്രാർത്ഥനയും നല്ല പ്രവർത്തികളുമൊക്കെ ചെയ്ത് സമാധാനത്തോടെ ഇവിടെ ഇരിക്കുകയാണ്.

എന്തെങ്കിലും വാക്ക് ഞാൻ തെറ്റിച്ചോ? ഞങ്ങൾ രണ്ടുപേരും സന്തോഷത്തോടെ ഇരിക്കുന്നത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് എന്ത് വേണമെങ്കിലും പറയാം. എന്റെ ഭാര്യയെ പറ്റി ഇത്രയും മോശമായി പറഞ്ഞവൻ മാപ്പ് പറയണം. ഞാനല്ല ഇതെല്ലാം തുടങ്ങി വച്ചത്. ആദ്യം അത് മനസ്സിലാക്കണം. ആക്ഷനു റിയാക്ഷനും വ്യത്യസ്തമാണ്. നിങ്ങൾ തുടങ്ങിയ വച്ചതിന് മറുപടിയുമായി ഞാൻ വരുന്നു.

കോകിലയുടെ കുടുംബം ഏതാണെന്നാണ് നിങ്ങൾ വിചാരിച്ചത്. അവൻ ആരാണെന്ന് എനിക്കറിയാമെന്നും നേരിട്ട് ഞാൻ മെസ്സേജ് അയച്ചിട്ടുണ്ട്, അവൻ മാപ്പ് പറയണം എന്നും അല്ലെങ്കിൽ വിവരമറിയുമെന്നും എന്നും ബാല പറയുന്നു. കുറെ വർഷം മുൻപ് ബാലയും കോകിലയും അമൃതയും ഒരുമിച്ചുള്ള ചിത്രമായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ മാമനൊപ്പമുള്ള പഴയ ഒരു ഫോട്ടോ ഉണ്ടെന്ന് കോകില സൂചിപ്പിച്ചിരുന്നു. ആ ചിത്രമാണോ ഇതെന്നായിരുന്നു പലരും ചോ​ദിച്ചിരുന്നത്.

നേരത്തെ തന്റേയും കോകിലയുടേയും വിവാഹത്തിന് പിന്നാലെ നൽകിയൊരു അഭിമുഖത്തിൽ ബാല ഒരു ഫോട്ടോയുടെ കാര്യം പരാമർശിച്ചിരുന്നു. കേരളം മൊത്തം ഞെട്ടുന്നൊരു ഫോട്ടോ തന്റെ പക്കലുണ്ടെന്നാണ് അന്ന് ബാല പറഞ്ഞത്. ബാലയും കോകിലയും ബന്ധുക്കൾ ആണെന്ന് താരം തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.

താനും എലിസബത്തും തമ്മിൽ 21 വയസിന്റെ പ്രായ വ്യത്യാസമുണ്ടെന്നും ബാല തുറന്ന് പറഞ്ഞിരുന്നു. അതിനാൽ ഇങ്ങനൊരു ചിത്രത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ല. എന്നാൽ പ്രചരിക്കുന്നത് യഥാർത്ഥ ചിത്രമാണോ അതോ വ്യാജമായി സൃഷ്ടിച്ചെടുത്തതാണോ എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.

More in Social Media

Trending

Recent

To Top