Malayalam
അവസാനം ബാലയും അമൃതയും പാപ്പുവും ഒന്നിക്കുമോ?; ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ
അവസാനം ബാലയും അമൃതയും പാപ്പുവും ഒന്നിക്കുമോ?; ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടന്‍ ബാല. ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരനാണെങ്കിലും മലയാളികള്‍ ഇരു കയ്യും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. നടന്റെ വ്യക്തി ജീവിതം എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്.
ഈ അടുത്താണ് കരള്‍ രോഗത്തെ തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലേയ്ക്ക് നടന്‍ പോയത്. വൈകാതെ രോഗത്തെ തോല്‍പ്പിച്ച് സാധാരണ ജീവിതത്തിലേയ്ക്ക് നടന്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും സിനിമകളിലും മറ്റും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ബാല. നല്ല അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് താരം. ഇപ്പോള്‍ കൊച്ചിയിയില്‍ സ്ഥിര താമസമാണ് താരം.
വളരെ വിരളമായി മാത്രമാണ് അമ്മയെ കാണാനായി ചെന്നൈയിലേക്ക് ബാല പോകുന്നത്. അമൃത സുരേഷുമായുള്ള ആദ്യത്തെ വിവാഹബന്ധം തകര്‍ന്നശേഷം വര്‍ഷങ്ങളോളം ബാല ഒറ്റയ്ക്കുള്ള ജീവിതമായിരുന്നു. ശേഷം രണ്ട് വര്‍ഷം മുമ്പ് ബാല ഡോക്ടറായ എലിസബത്തിനെ വിവാഹം ചെയ്തു. തൃശൂര്‍ സ്വദേശിയും മലയാളിയുമായ എലിസബത്ത് ഇപ്പോള്‍ ജോലിയുമായി ബന്ധപ്പെട്ട് കേരളം വിട്ട് പോയിരിക്കുകയാണ്. എന്നാല്‍ എവിടെയാണ് താന്‍ ജോലി ചെയ്യുന്നതെന്ന് എലിസബത്ത് വെളിപ്പെടുത്തിയിട്ടില്ല.
ബാലയുമായുള്ള വിവാഹശേഷം എലിസബത്ത് വിശേഷങ്ങള്‍ പങ്കിടാനായി ഒരു യുട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു. ഇപ്പോഴും ജോലി തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി യുട്യൂബ് വ്‌ലോഗുകള്‍ എലിസബത്ത് ചെയ്യാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദീപാവലി ആഘോഷിച്ചതിന്റെ വിശേഷങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ എലിസബത്ത് യുട്യൂബില്‍ പങ്കിട്ടിരുന്നു. എറിഞ്ഞാല്‍ ചെറിയ ശബ്ദത്തോടെ പൊട്ടുന്ന അപകട സാധ്യത ഇല്ലാത്ത പടക്കങ്ങളാണ് എലിസബത്ത് ദീപാവലി ആഘോഷിക്കാനായി വാങ്ങിയത്.
കൂട്ടുകാര്‍ക്കൊപ്പം നിന്ന് ദീപാവലി ആഘോഷിക്കുന്ന എലിസബത്തിന്റെ വീഡിയോ വൈറലാണ്. നോര്‍ത്ത് ഇന്ത്യയില്‍ എവിടെയോ ഉള്ള ആശുപത്രിയിലാണ് എലിസബത്ത് ജോലി ചെയ്യുന്നതെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. എലിസബത്തിന്റെ ദീപാവലി ആഘോഷത്തിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ പതിവുപോലെ ഒട്ടനവധി ചോദ്യങ്ങളുമായി ആരാധകരെ എത്തി. ഏറെയും പേര്‍ക്ക് അറിയേണ്ടിയിരുന്നത് ബാല എവിടെ എന്നാണ്.
ബാല വീണ്ടും ഒറ്റയ്ക്കായോ എന്നുള്ള ചോദ്യങ്ങളും എലിസബത്തിനോട് ആരാധകര്‍ ചോദിക്കുന്നുണ്ട്. അമൃതയും ഗോപി സുന്ദറും വേര്‍പിരിഞ്ഞു. എലിസബത്തും ബാലയും ഇപ്പോള്‍ ഒരു സുഖത്തില്‍ അല്ലെന്ന് തോന്നുന്നു. അവസാനം ബാലയും അമൃതയും പാപ്പുവും ഒന്നിക്കുമോ എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടി ഇരുന്നത്. ബാലയ്‌ക്കൊപ്പം വീഡിയോകള്‍ ചെയ്യാത്തതിന് പിന്നിലെ കാരണവും ചിലര്‍ തിരക്കിയിട്ടുണ്ട്.
അതേസമയം ഭാര്യ അടുത്തില്ലെങ്കിലും കൊച്ചിയിലെ വീട്ടില്‍ സഹായികള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം പടക്കം പൊട്ടിച്ച് ബാലയും ദീപാവലി ആഘോഷമാക്കി. കൂടാതെ ബുള്ളറ്റ് റൈഡ് നടത്തിയതിന്റെ വീഡിയോയും ബാല പങ്കിട്ടിട്ടുണ്ട്. ബാലയ്ക്ക് കരള്‍ ദാനം ചെയ്ത ജേക്കബും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഒട്ടനവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ബാല ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ നിരവധി പേരാണ് ദിവസവും നടനെ കണ്ട് സഹായം അഭ്യര്‍ത്ഥിക്കാന്‍ എത്തുന്നത്.
അതേസമയം എലിസബത്തും ബാലയും പിരിഞ്ഞുവെന്നുള്ള വാര്‍ത്തയ്ക്ക് പിന്നാലെ വീഡിയോയുമായി എലിസബത്ത് രംഗത്തെത്തിയിരുന്നു. വലിയ വലിയ സംഭവങ്ങള്‍ മാത്രമേ ജീവിതത്തില്‍ ഉണ്ടാകാവൂ എന്ന് നമുക്ക് പറയാന്‍ ആകില്ല. അയാള്‍ എന്നെ ചതിച്ചു, ഇയാള്‍ എന്നോട് ഇത് ചെയ്തില്ല എന്നൊക്കെ പറഞ്ഞുകൊണ്ട് എല്ലാ കാര്യത്തിലും നെഗറ്റീവ് മാത്രം കണ്ടാല്‍ അതിനേ നേരം കാണൂ. നമ്മുടെ ജീവിതത്തില്‍ നല്ല കാര്യങ്ങളും സംഭവിക്കുന്നുണ്ട്. അതൊക്കെ ആലോചിച്ചാല്‍ സന്തോഷം നമുക്ക് ലഭിക്കും.
എനിക്ക് ചെറിയ കാര്യങ്ങള്‍ മതി സന്തോഷിക്കാന്‍. ഞാന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ എന്നെ ആളുകള്‍ സഹായിച്ചു, അക്കാര്യം എന്റെ സന്തോഷം കൊണ്ടാണ് വീഡിയോയില്‍ പങ്കിട്ടത്. അതില്‍ എന്താണ് ഇത്ര നെഗറ്റീവ് പറയാനുള്ളത്. എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവരും കുറ്റപ്പെടുത്തുന്നവരും ഉണ്ടാകും. അതിലൊക്കെ എന്തിനാണ് നെഗറ്റിവ് കാണുന്നത് എന്ന് മനസിലാകുന്നില്ല.
ചില കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ എന്തിനായിരുന്നു എന്ന് തോന്നും, എന്നാല്‍ പോസിറ്റിവ് വശങ്ങള്‍ ചിന്തിക്കുമ്പോള്‍ ആ സങ്കടം അങ്ങുമാറിപോകും. എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയുണ്ട്. നമ്മള്‍ എത്ര മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് എങ്കിലും ആ സമയം കടന്നു പോകും എന്ന രീതിയില്‍ ജീവിക്കുക. ഇതും കടന്നുപോകും എന്ന ഗാനം ഞാന്‍ ഇടക്ക് കേള്‍ക്കാറുണ്ട്. എല്ലാ വിഷമങ്ങളും മാറാന്‍ ഒരു സമയം ഉണ്ടാകും എന്നും എലിസബത്ത് പറഞ്ഞിരുന്നു.
