Connect with us

ഇങ്ങനെ ഒരു സഹോദരനെയും സഹോദരിയെയും കിട്ടിയതാണ് ഈ ജന്മത്തിലെ എന്റെ ഏറ്റവും വലിയ അനുഗ്രഹം; റിമി ടോമി

Malayalam

ഇങ്ങനെ ഒരു സഹോദരനെയും സഹോദരിയെയും കിട്ടിയതാണ് ഈ ജന്മത്തിലെ എന്റെ ഏറ്റവും വലിയ അനുഗ്രഹം; റിമി ടോമി

ഇങ്ങനെ ഒരു സഹോദരനെയും സഹോദരിയെയും കിട്ടിയതാണ് ഈ ജന്മത്തിലെ എന്റെ ഏറ്റവും വലിയ അനുഗ്രഹം; റിമി ടോമി

ഗായികയായും അവതാരകയായും നടിയായും മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. പ്രേക്ഷകരെ രസിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും റിമി പ്രേക്ഷകരുടെ പ്രിയങ്കരിയാകുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ക്കെല്ലാം തന്നെ ഇന്ന് ആരാധകരേറെയാണ്. റിമിയുടേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്.

അടുത്തിടെയായി റിമിയുടെ അമ്മ റാണി ടോമി സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്‍സ്റ്റഗ്രാം റീലുകളിലും യൂട്യൂബ് വീഡിയോകളിലും റിമിയുടെ അമ്മയെ കാണാറുണ്ട്. റിമിയെക്കാള്‍ എനര്‍ജിയും പോസിറ്റിവിറ്റിയും ഉള്ളയാളാണ് താരത്തിന്റെ അമ്മ റാണി. നൃത്തം, പാട്ട്, റീല്‍സ് തുടങ്ങി കലയുടെ കാര്യത്തിലും റിമിയെ വെല്ലും അമ്മ റാണി. മരുമകള്‍ മുക്തയ്‌ക്കൊപ്പം റാണി ചെയ്ത റീല്‍സൊക്കെ വൈറലായിരുന്നു.

പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം റിമിയ്ക്ക് ആശ്വാസമായി ഒപ്പം നിന്നത് അമ്മ റാണിയും സഹോദരങ്ങളായ റിങ്കു ടോമിയും റിനു ടോമിയുമാണ്. റിമിയുടെ സഹോദരന്‍ റിങ്കു ടോമിയുടെ പിറന്നാള്‍ ദിനമായിരുന്നു കഴിഞ്ഞ ദിവസം. ഇപ്പോഴിതാ പിറന്നാളാശംസകള്‍ അറിയിച്ച് കൊണ്ട് റിമി ടോമി പങ്കുവെച്ച കുറിപ്പ് ആണ് ശ്രദ്ധ നേടുന്നത്. ഇത്രയും നല്ല സഹോദരനെ കിട്ടിയത് വലിയ അനുഗ്രഹമാണെന്ന് റിമി പറയുന്നു. ‘

ഇതുപോലെ ഉള്ള ഒരു സഹോദരനെ തന്നതില്‍ ദൈവത്തിനോട് എന്നും നന്ദി പറയാറുണ്ട്. അത് ഒരുപക്ഷെ നേരിട്ട് ഇതുവരെ പറഞ്ഞിട്ടില്ലെങ്കിലും. നിഴല്‍ പോലെ കൂടെ നിന്നു. ജീവിതത്തില്‍ ഏത് പ്രതിസന്ധി ഘട്ടത്തിലും നീ എനിക്ക് കൂടെ നിന്നു കരുത്തേകി. ‘കാര്യങ്ങള്‍ ഉത്തരവാദിത്തത്തോടെ ചെയ്യാന്‍ നിന്നോട് എനിക്ക് പറഞ്ഞു തരേണ്ടി വന്നിട്ടില്ല. പ്രായത്തില്‍ എന്റെ അനുജന്‍ ആയാലും നീ സൂപ്പര്‍ ആണെടാ. ഇങ്ങനെ ഒരു സഹോദരനെയും സഹോദരിയെയും കിട്ടിയതാണ് ഈ ജന്മത്തിലെ എന്റെ ഏറ്റവും വലിയ അനുഗ്രഹം. ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു,’ എന്നാണ് റിമി ടോമിയുടെ പിറന്നാള്‍ ആശംസ. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയത്

സഹോദരങ്ങള്‍ രണ്ട് പേരും തന്നെ പോലെയല്ലെന്നും അധികം സംസാരിക്കില്ലെന്നും റിമി ടോമി മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഇതില്‍ കൂടുതല്‍ പാവമാകാന്‍ പറ്റാത്ത അനിയനെയും അനിയത്തിയെയുമാണ് എനിക്ക് കിട്ടിയതെന്നും അന്ന് റിമി ടോമി പറഞ്ഞു. റിമി ടോമിയുടെ കാര്യത്തില്‍ റിങ്കുവിനുള്ള ശ്രദ്ധയെക്കുറിച്ച് മുമ്പൊരിക്കല്‍ ഗായിക സിത്താര സംസാരിച്ചിട്ടുണ്ട്.

ഷോയൊക്കെ ചെയ്യുമ്പോള്‍ റിമി ടോമിയെ ഭയങ്കരമായി സംരക്ഷിച്ച് നിര്‍ത്തുന്ന ആളാണ് റിങ്കുവെന്ന് അന്ന് സിത്താര ചൂണ്ടിക്കാട്ടി. നടി മുക്തയെയാണ് റിങ്കു ടോമി വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. ഭര്‍ത്താവിന് മുക്തയും പിറന്നാള്‍ ആശംസ അറിയിച്ചിട്ടുണ്ട്. അടുത്തിടെ തന്റെ പിതാവിന്റെ മരണത്തെക്കുറിച്ചും റിമി ടോമി സംസാരിക്കുകയുണ്ടായി. പപ്പ 20 വര്‍ഷം പട്ടാളത്തിലായിരുന്നു. പപ്പയുടെ അമ്മയ്ക്ക് കാന്‍സറായപ്പോള്‍ ജോലി വിട്ട് വന്നു.

കല്യാണം വരെ പപ്പയുടെ കൂടെയാണ് എല്ലാ യാത്രയ്ക്കും പോയത്. 57 വയസിലാണ് പപ്പ മരിച്ചത്. പെട്ടെന്നായിരുന്നു മരണം. ഞാന്‍ കേട്ട ഏറ്റവും ഞെട്ടലുണ്ടാക്കിയ വാര്‍ത്ത പപ്പ മരിച്ചതാണ്. എടപ്പള്ളി പള്ളിയില്‍ കുര്‍ബാന കഴിഞ്ഞ് വന്നപ്പോള്‍ ഒരു കോള്‍. പപ്പ ആശുപത്രിയിലാണെന്ന് പറഞ്ഞു. പിന്നെ വന്ന കോള്‍ പപ്പ മരിച്ചെന്നായിരുന്നു. തീരെ പ്രതീക്ഷിച്ചില്ലായിരുന്നു. അസുഖമൊന്നും ഇല്ലായിരുന്നെന്നും അന്ന് റിമി കണ്ണീരോടെ പറഞ്ഞു. അച്ഛന്റെ മരണ ശേഷം കുടുംബത്തിന് താങ്ങായത് റിമി ടോമിയാണ്.

മീശമാധവന്‍ എന്ന ചിത്രത്തില ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണി ലോകത്തേയ്ക്ക് ചുവടുവെയ്പ്പ് നടത്തുന്നത്. ഈ ഗാനം സൂപ്പര്‍ഹിറ്റ് ആയതോടെ നിരവധി സിനിമകളിലേയ്ക്ക് ആണ് റിമിയ്ക്ക് അവസരങ്ങള്‍ ലഭിച്ചത്. സിനിമകളില്‍ മാത്രമല്ല നിരവധി ആല്‍ബങ്ങളിലും സ്‌റ്റേജ് ഷോകളിലും റിമി പാടിയിട്ടുണ്ട്. നല്ലൊരു അവതാരക കൂടിയായ റിമി വിവിധ മുന്‍ നിര ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 5 സുന്ദരികള്‍, തിങ്കള്‍ മുതല്‍ വെള്ളി വരെ, കുഞ്ഞിരാമായണം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്.

മിനിസ്‌ക്രീനില്‍ ഏറെ സജീവമാണ് റിമി ഇപ്പോള്‍. നിരവധി റിയാലിറ്റി ഷോകളിലും ഷോകളിലും ഇതിനകം അവതാരകയായി റിമി എത്തിയിട്ടുണ്ട്. സംഗീത, കോമഡി റിയാലിറ്റി ഷോകളില്‍ ജഡ്ജായും റിമി എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ റിമി അങ്ങനെയും നിരവധി ആരാധകരെ ഇപ്പോള്‍ സ്വന്തമാക്കിയിട്ടുണ്ട്. യാത്രകള്‍ വളരെ ഇഷ്ടമുള്ള റിമി എപ്പോഴും യാത്ര പോകുമ്പോള്‍ കൂടെ കൂട്ടുന്നത് സഹോദരന്‍ റിങ്കു ടോമിയെയാണ്. ഒപ്പം സഹോദരങ്ങളുടെ മക്കളേയും ഇടയ്ക്ക് റിമി കൂട്ടാറുണ്ട്.

More in Malayalam

Trending