Connect with us

ക്രൈം ബ്രാഞ്ച് ചോദിച്ച ഫോൺ 2019 ൽ നഷ്ടപ്പെട്ടെന്ന് ഷോൺ ജോർജ് ,ദിലീപും അന്ന് ഇത് തന്നെയല്ലേ പറഞ്ഞത് ; ബൈജു കൊട്ടരക്കര ,

News

ക്രൈം ബ്രാഞ്ച് ചോദിച്ച ഫോൺ 2019 ൽ നഷ്ടപ്പെട്ടെന്ന് ഷോൺ ജോർജ് ,ദിലീപും അന്ന് ഇത് തന്നെയല്ലേ പറഞ്ഞത് ; ബൈജു കൊട്ടരക്കര ,

ക്രൈം ബ്രാഞ്ച് ചോദിച്ച ഫോൺ 2019 ൽ നഷ്ടപ്പെട്ടെന്ന് ഷോൺ ജോർജ് ,ദിലീപും അന്ന് ഇത് തന്നെയല്ലേ പറഞ്ഞത് ; ബൈജു കൊട്ടരക്കര ,

ദിലീപിനെ പൂട്ടണം’ എന്ന പേരിലുണ്ടായിരുന്ന വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഷോൺ ജോർജ് കഴിഞ്ഞ ദിവസം ഹാജരായിരുന്നു കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തണമെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ഷോണിന് പോലീസ് നോട്ടീസ് നൽകിയിരുന്നു. ഗ്രൂപ്പിന് പിന്നിൽ ആരൊക്കെ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത് . ഇപ്പോൾ ഇതിൽ പ്രതികരിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് ബൈജു കൊട്ടാരക്കര . സ്വന്തം യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് ഒരുപാട് ഒരുപാട് റെയ്‌ഡുകൾ നടത്തി ദിലീപിന്റെ വീട്ടിൽ , ദിലീപിന്റെ അനുജൻ അനൂപിന്റെ വീട്ടിൽ അവരുടെ സുഹൃത്തായ ശരത്തിന്റെ വീട്ടിൽ തുടങ്ങി ഒരുപാട് സ്ഥലങ്ങളിൽ റെയ്‌ഡ്‌ നടത്തിയപ്പോൾ ദിലീപിന്റെ അനുജൻ അനൂപിന്റെ പകൽ നിന്ന് കിട്ടിയ ഫോണിലെ ചില വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു .

അത് ഞെട്ടിച്ചത് മറ്റൊന്നുമല്ലഅതിൽ ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടായിരുന്നു . ഈ ഗ്രൂപ്പ് അതിനകത്ത് ഉൾപെട്ടിരിക്കന്നുവർ ,ഡി ജി പി ബി സന്ധ്യ , മഞ്ജു വാര്യർ , അതുപോലെ ബൈജു കൊട്ടാരക്കര ആലപ്പി അഷറഫ് , അഡ്വ ടി ബി മിനി , തുടങ്ങി അങ്ങനെയുള്ള ആളുകളാണ് ഉള്ളത് . അതായത് , ഈ നടി ആക്രമിക്കപ്പെട്ട കേസ് എന്ന് തുടങ്ങിയോ അന്ന് മുതൽ നടിയ്‌ക്കൊപ്പം നിന്ന ആളുകളെ മാത്രം ഉൾപ്പെടുത്തി ഒരു വാട്സ് ആപ്പ് ചാറ്റ് ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നു .ഈ ഗ്രൂപ്പിൽ വ്യാജമായി നമ്പറുകൾ ഉപയോഗിച്ച ചാറ്റിങ് നടത്തിയിരിക്കുന്നു . കോടതിയിൽ ചെന്ന് നാളെ ഇതുപോലെ പറയണം .

അത് സന്ധ്യ മാഡം പറയുന്ന ചില കാര്യങ്ങൾ കോടതിയിൽ ചെന്ന് ഇങ്ങനെ വേണം അവതരിപ്പിക്കാൻ . കോടതിയിൽ ചെന്ന് മാത്രമല്ല ഇത് ചാനലുകളിൽ മറ്റും പോയി ഇരിക്കുമ്പോൾ നിങ്ങൾ ഇങ്ങനെ പറയണം . അതിന് മഞ്ജു വാര്യർ കൈകൊടുക്കുന്നു . മഞ്ജു വാര്യർ ചില കാര്യങ്ങൾ പറഞ്ഞു തരുന്നു . ഞങ്ങളുടെയൊക്കെ തമ്പ് ഇമ്പ്രെഷൻ കൊടുത്തിരിക്കുന്നു . ഈ രീതിയിലാണ് ചാറ്റ് കണ്ടെത്തിയത് എന്നും ബൈജു കൊട്ടാരക്കര പറയുന്നു. ഈ ചാറ്റ് കണ്ടെത്തിയപ്പോൾ തന്നെയും ക്രൈം ബ്രാഞ്ച് വിളിച്ചരുന്നു എന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർത്തു .താൻ ക്രൈം ബ്രാഞ്ച് ഓഫീസിൽ പോയി മൊഴി കൊടുത്തു .

ഇതിന്റെ അടിസ്ഥാനത്തിൽ ഒരു കാര്യം മനസിലായി ഈ ചാറ്റുകൾ വന്നിരിക്കുന്നത് പൂഞ്ഞാറിൽ നിന്നാണ് .പി സി ജോർജിന്റെ മകൻ ഷോൺ ജോർജിന്റെ ഫോൺ നമ്പർ ഉള്ള ഒരു ഫോണിൽ നിന്നാണ് . അതിനെതിരെ താൻ തന്നെയാണ് പരാതി കൊടുത്തത് . തന്റെ പരാതി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തി . അവർ അത് ക്രൈം ബ്രാഞ്ചിന് കൈമാറി . ക്രൈം ബ്രാഞ്ചിന്റെ കോട്ടയം , കൊച്ചി, തൃശൂർ എന്നി മേഖലകളിലെ ക്രൈം ബ്രാഞ്ച് എ സ് പിമാർ ചേർന്നാണ് ആ കേസ് അന്വേഷിച്ചത് . അതിൽ നിന്ന് ഒരു കാര്യം വ്യക്തമായി എന്നും അദ്ദേഹം പറഞ്ഞു .

ഇത് അയച്ചു കൊടുത്തിരിക്കുന്നത് ഷോൺ ജോർജ് ആണ് . അങ്ങനെയാണ് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ പിസി ജോർജിന്റെ വീട്ടിൽ റെയ്‌ഡ്‌ നടത്തുന്നതും ചില രേഖകൾ ഒക്കെ പോലീസ് കണ്ടെത്തുന്നതും .അങ്ങനെ പിടിച്ചു കൊണ്ട് പോയ കൂട്ടത്തിൽ ഒരു ടാബ് കൊണ്ടുപോയി , രണ്ട് മൊബൈൽ ഫോണുകൾ , രണ്ട് ചിപ്പുകൾ , പെൻ ഡ്രൈവ് തുടങ്ങിയവ കൊണ്ടുപോയി . മറ്റൊരു പ്രധാനപ്പെട്ട കാര്യം ഈ പോലീസ് അന്വേഷിക്കുന്ന ഫോൺ 2019 ൽ കളഞ്ഞു പോയി എന്നാണ് ഷോൺ പറഞ്ഞത് .

ദിലീപിനോട് അന്ന് ഫോണുകൾ ആവശ്യപ്പെട്ടപ്പോഴും ദിലീപും പറഞ്ഞതും ആ ഫോൺ നഷ്ടപ്പെട്ടുപോയി എന്നാണ് .അതുകൊണ്ട് ആ ഫോൺ കൊടുക്കാൻ പറ്റില്ല , ബാക്കിയുള്ള ഫോണിലെ വിവരങ്ങൾ അവർ ഡിലീറ്റ് ചെയ്തുകളഞ്ഞു അതും പോരാഞ്ഞിട്ട് ഡിലീറ്റ് ചെയ്തത് ഒന്നും ഒരുക്കലും റിട്രീവ ചെയ്ത് എടുക്കാതിരിക്കാൻ ഇവിടെ നിന്നും ആ ഫോൺ മുബൈയിലേക്ക് കൊണ്ടു പോയി അവിടെ ലാബ് ഇന്ത്യയിൽ കൊടുത്തതും എല്ലാം ഡിലീറ്റ് ചെയ്തതിനു ശേഷം അത് കോടതിയിൽ ഹാജരാക്കി .പക്ഷെ ആ ഫോണുകളിൽ നിന്ന് ക്രൈം ബ്രാഞ്ചിന് മിറാർ ഇമേജ് ലഭിച്ചു .ആ മിറാർ ഇമേജ് ആണ് ഇപ്പോൾ പബ്ലിക് ഡൊമൈനിൽ ഉള്ളത്.

ഇതൊക്കെ എത്ര മറച്ചു വെച്ചാലും പുറത്തു വരുമെന്നുള്ളതാണ് സത്യം . അഡ്വ രാമൻ പിള്ളയുടെ ഓഫീസിൽ വെച്ചാണ് ഇത് മുഴുവൻ ഡിലീറ്റ് ചെയ്തു കളഞ്ഞത് . സായ് ശങ്കർ ആണ് ഇത് കളഞ്ഞത് . സായ് ശങ്കർ ഈ കേസിലെ മാപ്പു സാക്ഷിയാണ്. അപ്പോൾ സായ് ശങ്കർ പറഞ്ഞത് തെറ്റ് ഒന്നുമല്ല . വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു . അഡ്വ രാമൻപിള്ളയുടെ ഓഫീസിൽ വെച്ചും അവർ എടുത്ത് തന്ന ഹോട്ടൽ മുറിയിൽ വെച്ചുമൊക്കെ രേഖകൾ ഡിലീറ്റ് ചെയ്തു എന്ന്. അതുകൊണ്ട് രാമൻപിള്ളയെ പ്രതി ചേർക്കാൻ ഒരുങ്ങിയപ്പോൾ ഇവിടുത്തെ അഭിഭാഷക സംഘടനകൾ സമരത്തിന് ഇറങ്ങിയത് നമ്മൾ കണ്ടതാണ് .

രാമൻ പിള്ള സീനിയർ വക്കീൽ ആയതുകൊണ്ട് ചോദ്യം ചെയ്യാൻ സർക്കാർ നിയമവിദഗ്ധരുമായി ആലോചനിയിലാണ് . ആലോചന ഒരു സ്ഥലത്തു ഇരിക്കുന്നതേയുള്ളു കാരണം പ്രത്യുപകാരം ഒരുപാട് കാണും . ടിപി ചന്ദ്രശേഖരൻ കേസും ഫ്രാങ്കോ കേസും വാദിച്ച ജയിച്ച ചിലരുടെയൊക്കെ മുഖം രക്ഷിച്ച രാമൻപിള്ളയ്ക്ക് ഈ കേസിലും തന്റെ ഭാഗം പറയാൻ ഇറങ്ങുമ്പോൾ തെളിവുകൾ നശിപ്പിച്ചാൽ എന്താ ? ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയപ്പോൾ അഭിഭാഷക സംഘടന ഇളകിയത്എന്തൊക്കെ മറക്കാനാണ് എന്ന പൊതു സമൂഹം മറക്കില്ല എന്നും ബൈജു കൊട്ടാരക്കര പറയുന്നു

More in News

Trending

Recent

To Top