Connect with us

ഒരു സ്ഥിര നിക്ഷേപം പോലെ അന്ന് ചെയ്തുവെച്ച ആ സിനിമകളുടെ പലിശ കൊണ്ടാണ് ഇപ്പോൾ ജീവിക്കുന്നത്, തൂവാനത്തുമ്പികൾ ആറുമാസം കൂടുമ്പോഴൊക്കെ കാണാറുണ്ട്; മോഹൻലാൽ

Malayalam

ഒരു സ്ഥിര നിക്ഷേപം പോലെ അന്ന് ചെയ്തുവെച്ച ആ സിനിമകളുടെ പലിശ കൊണ്ടാണ് ഇപ്പോൾ ജീവിക്കുന്നത്, തൂവാനത്തുമ്പികൾ ആറുമാസം കൂടുമ്പോഴൊക്കെ കാണാറുണ്ട്; മോഹൻലാൽ

ഒരു സ്ഥിര നിക്ഷേപം പോലെ അന്ന് ചെയ്തുവെച്ച ആ സിനിമകളുടെ പലിശ കൊണ്ടാണ് ഇപ്പോൾ ജീവിക്കുന്നത്, തൂവാനത്തുമ്പികൾ ആറുമാസം കൂടുമ്പോഴൊക്കെ കാണാറുണ്ട്; മോഹൻലാൽ

മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. വലിയൊരു ആരാധകവൃന്തം തന്നെ മോഹൻലാലിനുണ്ട്. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിനെ കീഴടക്കാൻ മോഹൻലാൽ എന്ന നടന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല. നടനായും സംവിധായകനായും എല്ലാം അദ്ദേഹം മോളിവുഡിന്റെ അഭിമാനമായി നിലനിൽക്കുകയാണ്.

അദ്ദേഹത്തെ സംബന്ധിച്ച് 2024 എന്ന വർഷം അത്ര നല്ലതായിരുന്നില്ല. വളരെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ചിത്രങ്ങൾ വരെ പരാജയപ്പെട്ടിരുന്നു. എന്നാൽ വരുന്ന വർഷത്തെ വളരെയേറെ പ്രതീക്ഷയോടെയാണ് മോഹൻലാലും അദ്ദേഹത്തിന്റെ ആരാധകരും കാത്തിരിക്കുന്നത്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമ വൈകാതെ പ്രേക്ഷകരിലേക്ക് എത്തും. അടുത്ത വർഷം എമ്പുരാൻറെ റിലീസും ഉണ്ടാകും.

ഈ വേളയിൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മമ്മൂട്ടിയും മോഹൻലാലും സിനിമയിലെത്തിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. ഇപ്പോഴും കരുത്തരായി നിൽക്കുന്നതിന്റെ കാരണത്തെക്കുറിച്ച് മോഹൻലാലിന്റെ അഭിപ്രായം എന്താണെന്ന് അഭിമുഖത്തിൽ ചോദിച്ചിരുന്നു.

അത് ഒരുപക്ഷേ ഞങ്ങൾ മുൻപ് ചെയ്ത കഥാപാത്രങ്ങളുടെ പിൻബലമാവാം. ഞങ്ങൾക്കൊക്കെ ഭരതൻ, പത്മരാജൻ, അരവിന്ദൻ, മണിരത്‌നം തുടങ്ങിയ മഹാന്മാരായ സംവിധായകർക്കൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞു. പുതുതലമുറയിലും നല്ല സംവിധായകരുണ്ട്. പക്ഷേ നല്ല ഇതിവൃത്തം കിട്ടുന്നില്ല എന്നയിടത്താണ് പ്രശ്‌നം. ഞാൻ ഒരു വർഷം 36 സിനിമകൾ വരെ ചെയ്തിട്ടുണ്ട്. അതിൽ ആക്ഷൻ പടങ്ങളും കോമഡി ചിത്രങ്ങളും ആർട്ട് ഫിലിമുകളും ഒക്കെയുണ്ട്.

ഒരു സ്ഥിര നിക്ഷേപം പോലെ അന്ന് ചെയ്തുവെച്ച ആ സിനിമകളുടെ പലിശ കൊണ്ടാണ് ഇപ്പോൾ ജീവിക്കുന്നത്. 80 കളിൽ അഭിനയിച്ച തൂവാനത്തുമ്പികൾ ആറുമാസം കൂടുമ്പോഴൊക്കെ കാണാറുണ്ടെന്നും മോഹൻലാൽ പറയുന്നു. വല്ലാത്തൊരു തരം മാന്ത്രികത ആ സിനിമയ്ക്ക് ഉണ്ടെന്നാണ് കരുതുന്നത്. 500ലധികം തവണ ആ സിനിമ കണ്ടവരുണ്ട്. ഇപ്പോഴും ആവർത്തിച്ച് കാണുന്നവരുമുണ്ട്. ഉള്ളടക്കമാണ് ആ സിനിമയുടെ കരുത്ത്. പിന്നെ ശക്തമായ തിരക്കഥ, മേക്കിങ്ങിന്റെ പ്രത്യേകതകൾ.

സിനിമയുടെ ആഖ്യാന രീതിയും ഇതിവൃത്തങ്ങളും മാറി. പക്ഷേ തൂവാനത്തുമ്പികൾ പോലെ ഫീൽ നൽകുന്ന ഒരു സിനിമ ഇനിയുണ്ടാകുമോ എന്നറിയില്ല. മറ്റൊരുതലത്തിൽ ഒരുപക്ഷേ അത്തരം സിനിമകൾ ഇനിയുമുണ്ടായേക്കാം. ഒരു നടന് ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന കഥാപാത്രമാണ് തൂവാനത്തുമ്പികൾ പോലുള്ള സിനിമകളിലേതെന്നും’ മോഹൻലാൽ പറയുന്നു.

തന്നെ അത്ഭുതപ്പെടുത്തിയ നടന്മാരെ കുറിച്ചും മോഹൻലാൽ പറഞ്ഞു. ‘ ഭരത് ഗോപിയേട്ടനെയും നെടുമുടി വേണു ചേട്ടനെയും പെട്ടെന്ന് ഓർമ്മ വരുന്നു. എത്രയോ ആളുകൾക്ക് മുന്നിൽ നിന്ന് അഭിനയിക്കുമ്പോഴും അവർ ചുറ്റുമുള്ളതൊന്നും അറിയുന്നില്ല. ഗോപിയേട്ടൻ രാമൻ നായർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ രാമൻ നായർ മാത്രമാണ്.

ഇവരൊക്കെ നാടകവേദിയിൽ നിന്നും വന്ന അഭിനേതാക്കളാണ്. ഇന്ന് അഭിനയം മെച്ചപ്പെടുത്താൻ ഒരുപാട് സാങ്കേതിക സാധ്യതകൾ ഉണ്ട്. അന്നൊരു മോണിറ്റർ പോലുമില്ല. എന്നിട്ടും മറ്റാർക്കും മറികടക്കുന്ന പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാത്ത വിധം ഉയരങ്ങളിൽ നിൽക്കുകയാണ് അവരൊക്കെ എന്നും മോഹൻലാൽ പറയുന്നു.

അതേസമയം, ബറോസ് എന്ന സിനിമയിലൂടെ സംവിധായകനായി തുടക്കം കുറിക്കുകയാണ് നടൻ. ഡിസംബർ 25 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ബറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. മലയാളത്തിലെ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമായിരിക്കും ബറോസിലൂടെ പ്രേക്ഷകർക്ക് ലഭിക്കാൻ പോവുകയെന്ന് തന്നെയാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. 3D യിലാണ് ചിത്രമെത്തുന്നത്.

More in Malayalam

Trending

Recent

To Top