News
ദിലീപിന്റെ അഭിനയ ജീവിതം കടന്നുപോവുന്നത് കടുത്ത വെല്ലുവിളികള്‍ക്കിടയിലൂടെ…; ബൈജു കൊട്ടാരക്കര
ദിലീപിന്റെ അഭിനയ ജീവിതം കടന്നുപോവുന്നത് കടുത്ത വെല്ലുവിളികള്‍ക്കിടയിലൂടെ…; ബൈജു കൊട്ടാരക്കര
നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക ദിവസങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇതിനോടകം തന്നെ നിരവധി അപ്രതീക്ഷിത സംഭവങ്ങളാണ് കേസില്‍ സംഭവിക്കുന്നത്. ഇപ്പോഴിതാ ഈ കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ അഭിനയ ജീവിതം കടന്നുപോവുന്നത് കടുത്ത വെല്ലുവിളികള്ക്കിടയിലൂടെയെന്ന് പറയുകയാണ് സംവിധായകന് ബൈജു കൊട്ടാരക്കര.
കേസ് മുമ്പോട്ട് പോവുമ്പോള്‍ ഒരുപാട് ഒരുപാട് അപ്രതീക്ഷിത സംഭവങ്ങളാണ് ഉണ്ടാവുന്നത്. ദിലീപിന്റെ കൂടെ ഉണ്ടായിരുന്ന ബാലചന്ദ്രകുമാര്‍ പ്രധാന സാക്ഷിയായി മാറിയത് മുതല്‍ മഞ്ജു വാര്യറെ വീണ്ടും വിസ്തരിക്കേണ്ട ആവശ്യമില്ലെന്ന ദിലീപിന്റെ ഹര്‍ജിവരെ കേസ് സംഭവ ബഹുലമായി കേസ് മുന്നോട്ട് കൊണ്ടുപോവുകയാണ്.
അട്ടിമറികള്‍ നടക്കുന്നുവെന്ന് നീതി നടപ്പിലാവണമെന്ന് ആഗ്രഹിക്കുന്നവരും, അത്തരം ശ്രമങ്ങളൊന്നും ഇല്ലെന്ന് ദിലീപിനെ അനുകൂലിക്കുന്നവരും വാദിക്കുന്നു. എങ്കിലും ഒന്നും പൂര്‍ണ്ണമായും വിശ്വസിക്കാന്‍ ആരും തയ്യാറാവുന്നില്ലെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ തന്നെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിന്റെ ആദ്യ ഘട്ട വിചാരണ കഴിഞ്ഞപ്പോള്‍ ദിലീപ് ഈ കേസില്‍ നിന്നും ഊരിപ്പോരും എന്ന അവസ്ഥ വന്നപ്പോഴാണ്. ബാലചന്ദ്രകുമാര്‍ രംഗപ്രവേശനം ചെയ്യുന്നതും അദ്ദേഹത്തിന്റെ കയ്യിലുള്ള ഡിജിറ്റല്‍ തെളിവുകളും മറ്റ് കാര്യങ്ങളും െ്രെകംബ്രാഞ്ചിന് കൈമാറുന്നതും, രണ്ടാം ഘട്ടത്തില്‍ പുനഃരന്വേഷണത്തിന് തയ്യാറാവുന്നതെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു.
രണ്ടാം ഘട്ട അന്വേഷണം വന്ന അന്ന് മുതല്‍ ഒരുപാട് മാറ്റങ്ങളാണ് ഈ കേസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അടച്ചിട്ട കോടതി മുറിയിലെ വാദങ്ങളുടെ ഊഹങ്ങള്‍ മാത്രമാണ് പുറത്ത് അറിയുന്നതെന്നാണ് ഇരുവിഭാഗവും പറയുന്നത്. ഇതിനിടയില്‍ തന്നെയാണ് ദിലീപ് കുറ്റക്കാരനല്ലെന്നും നിസ്സാരമായി കേസ് ജയിച്ച് വരുമെന്നുള്ള പ്രചാരണങ്ങള്‍ ശക്തമാവുന്നത്. കാവ്യയുടെ തിരിച്ച് വരവും ചര്‍ച്ചയായി.
ഈ സമയങ്ങളില്‍ എല്ലാം തന്നെ ദിലീപ് അഭിനയിച്ച സിനിമകള്‍ തല കുത്തി താഴേക്ക് വീഴുന്ന അവസ്ഥയാണ്. വോയ്സ് ഓഫ് സത്യനാഥന് എന്ന സിനിമയുടെ പോസ്റ്ററുകളും മറ്റും വൈറലാക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ പാടുപെടുന്നത് നമുക്ക് കാണാം. തമന്നയെന്ന നടി മലയാളത്തില്‍ ആദ്യമായി ദിലീപ് ചിത്രത്തിലെന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നുവെന്നും സംവിധായകന് ചൂണ്ടിക്കാട്ടുന്നു.
ദിലീപിന്റെ പ്രൊഫസര്‍ ഡിങ്കന് എന്ന ചിത്രം ഛായാഗ്രാഹകനായ രാമചന്ദ്ര ബാബുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. നിലവില്‍ എഴുപത് ശതമാനത്തോളം പൂര്‍ത്തിയായി. സംവിധായകന് മരണപ്പെട്ടതോടെ അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഈ ചിത്രത്തെ ഉപേക്ഷിക്കാതെ പൂര്‍ണ്ണമാക്കാന്‍ ഒരുങ്ങുകയാണ് ദിലീപ് എന്ന വാര്‍ത്ത പുറത്ത് വന്നെങ്കിലും പിന്നീട് ഒന്നും നടന്നിട്ടില്ല.
പ്രൊഫസര്‍ ഡിങ്കന് ദിലീപിന്റെ കരിയറിലെ മികച്ച കഥാപാത്രമാവുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട് പ്രകാരം ദിലീപ് ചിത്രങ്ങളുടെ ഷൂട്ടിങ്ങെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. ബിഗ് ബജറ്റ് ചിത്രങ്ങളൊക്കെ വന്നിട്ടുണ്ടെങ്കിലും പൂജ കഴിഞ്ഞതോടെ കേസിന്റെ വിധി വരട്ടെ എന്ന് പറഞ്ഞ് നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.
കേസിലെ വിധി അനുകൂലമല്ലെങ്കില്‍ ഭീമമായ നഷ്ടം ഉണ്ടാക്കുന്നതിലും മികച്ചത്, ഇപ്പോഴത്തെ നഷ്ടം സഹിച്ച് വിധിക്കായി കാത്തിരിക്കുന്നതാണെന്നാണ് പല നിര്‍മ്മാതാക്കളും കരുതുന്നത്. അതിനിടെ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. നടി നേരിട്ടത് ക്രൂരമായ ആക്രമണമാണെന്ന് വ്യക്തമാക്കിയായിരുന്നു കോടതി ജാമ്യാപേക്ഷ തള്ളിയത്.
ദിലീപ് നായകനായി ഇറങ്ങിയ കേശു ഈ വീടിന്റെ നാഥനും വന്‍ പരാജയമായിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ ദിലീപിന്റെ അഭിനയ ജീവിതം തുലാസിലാണ്. കോടിക്കണക്കിന് രൂപ മുടക്കി സിനിമ ചെയ്യാന്‍ നിര്‍മ്മാതാക്കളെ അന്വേഷിച്ച് നടക്കുകയാണെന്നും ഒട്ടുമിക്ക താരങ്ങളും പുതിയ പ്രൊജക്ടുകളില്‍ മാറിപ്പോവുന്നതായും റിപ്പോര്‍ട്ടുണ്ട്. കേസിന്റെ വിധിയില്‍ ആശങ്കയുള്ളതുകൊണ്ടാണ് സുപ്രീംകോടതി വരെ പോയതെന്ന് നിര്‍മ്മാതാക്കള്‍ കരുതുന്നുവെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം, കേസില്‍ ബാലചന്ദ്രകുമാറിന്റെ വിചാരണ വീഡിയോ കോണ്‍ഫറന്‍സ് വഴി അനുവദിക്കരുതെന്ന ദിലീപിന്റെ ആവശ്യം തള്ളിയിരിക്കുകയാണ് വിചാരണ കോടതി. നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക സാക്ഷിയായ ബാലചന്ദ്രകുമാര്‍ നിലവില്‍ വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ തുടരുകയാണ്. പ്രോസിക്യൂഷന് വിസ്താരം പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ വൃക്കാരോഗം ഗുരുതരമാകുന്നതും ചികിത്സയില്‍ പ്രവേശിക്കുന്നതും. നിലവില്‍ ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുകയാണ് ബാലചന്ദ്രകുമാര്‍.
ഈ സാഹചര്യത്തില്‍ വിചാരണ നടക്കുന്ന എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നേരിട്ട് എത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് ബാലചന്ദ്രകുമാര്‍ വിചാരണ കോടതിയെ അറിയിക്കുകയായിരുന്നു. യാത്ര ചെയ്യരുതെന്നും അണുബാധയേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ കടുത്ത എതിര്‍പ്പായിരുന്നു ദിലീപ് ഉയര്‍ത്തിയത്.
