ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തില്‍ വീണ്ടും പ്രതികരണവുമായി സംവിധായകന്‍ വിനയന്‍. ബ്രഹ്മപുരത്തെ എരിയുന്ന തീയ്ക്കും പുകയ്ക്കും നടുവില്‍ നിന്നുകൊണ്ട് ജീവന്‍ പോലും അവഗണിച്ച് മഹാദുരന്തത്തിനെതിരെ യുദ്ധം ചെയ്യുന്ന അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാമെന്ന് വിനയന്‍ പറഞ്ഞു.
ഒരു നാടിന് ദൂരവ്യാപകമായ ദുരന്തവും ശുദ്ധവായു ലഭിക്കാത്ത അവസ്ഥയും ഉണ്ടാക്കുന്നത് മാപ്പ് അര്‍ഹിക്കാത്ത കാര്യമാണെന്നും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിച്ചില്ലങ്കില്‍ ഈ നാടിനെ ദൈവത്തിന്റെ നാടെന്നല്ല, പിശാചുക്കളുടെ നാടെന്ന് വിളിക്കേണ്ടി വരുമെന്നും സംവിധായകന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ബ്രഹ്മപുരത്തെ എരിയുന്ന തീക്കും പുകയ്ക്കും നടുവില്‍ നിന്നുകൊണ്ട് ജീവന്‍ പോലും അവഗണിച്ച് മഹാദുരന്തത്തിനെതിരെ യുദ്ധം ചെയ്യുന്ന ഈ മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം.
ആരൊക്കെയോ അധികാരികള്‍ ചെയ്ത അക്ഷന്തവ്യമായ തെറ്റുമൂലം ഒരു നാടിന് ദൂരവ്യാപകമായ ദുരന്തവും ശുദ്ധവായു ലഭിക്കാത്ത അവസ്ഥയും ഉണ്ടാകുന്നത് മാപ്പര്‍ഹിക്കാത്ത കാര്യമാണ്. ആ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിച്ചില്ലെങ്കില്‍ ഈ നാടിനെ ദൈവത്തിന്റെ നാടെന്നല്ല. പിശാചുക്കളുടെ നാടെന്നു വിളിക്കേണ്ടി വരും…
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്മറഞ്ഞിട്ട് ഏഴ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും...
കഴിഞ്ഞ ദിവസമായിരുന്നു നടന് സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നിയമിച്ചതായുള്ള വാര്‍ത്ത പുറത്തെത്തിയത്....
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പ്രശസ്ത സംഗീതസംവിധായകന് എആര്‍ റഹ്മാന്റെ സംഗീതക്കച്ചേരി വന്‍ വിവാദത്തിലേയ്ക്ക് വഴിതെളിച്ചത്. പ്രമുഖരുള്‍പ്പെടെ നിരവധി പേരാണ് പരിപാടിയ്ക്കെതിരെ രംഗത്തെത്തിയത്....