Malayalam Breaking News
മേരാ നാം ഷാജിയിലൂടെ എല്ലാം ശെരിയാവണം,ഇത്തവണയില്ലെങ്കിൽ ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ല -ബൈജു
മേരാ നാം ഷാജിയിലൂടെ എല്ലാം ശെരിയാവണം,ഇത്തവണയില്ലെങ്കിൽ ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ല -ബൈജു
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബൈജു. ഏറെ നാളത്തെ ഇടവേളക്ക് ശേഷം മികച്ച ഒരു വേഷവുമായി താരം വീണ്ടുമെത്തിയിരിക്കുകയാണ്. രണ്ടു സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ബിജു മേനോൻ, ബൈജു, ആസിഫ് അലി എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളുമായി തീയേറ്ററുകൾ കീഴടക്കുകയാണ്.
മേരാനാം ഷാജിയില്‍ നായക വേഷത്തിലെത്തുന്ന ബൈജുവിന്റെ തുറന്നുപറച്ചില്‍ വൈറലായിരുന്നു. തന്റെ സ്വന്തം ചിലവിലാണ് വലിയ കട്ടൗട്ട് വച്ചതെന്നായിരുന്നു ബൈുജു പറഞ്ഞത്. താരം ഇപ്പോൾ വീണ്ടും അതിന് കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുക്കയാണ്.
അതൊന്നും വെറുതെ പറഞ്ഞതല്ല, അതിനുള്ള അഡ്വാന്‍സ് 7000 രൂപ മാത്രേേമ കൊടുത്തിട്ടുള്ളൂ. ബാക്കി 8000 കൊടുക്കണം. ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ ബൈജു പറഞ്ഞു.
ഇത് തന്റെ മൂന്നാം വരവാണെന്നും ബൈജു പറഞ്ഞു.ഇതില്‍ എല്ലാം ശരിയാവണം. ഇത്തവണയില്ലെങ്കില്‍ ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നും ബൈജു പറയുന്നു. ഉറിയടി, ജിംബൂംബാ, കോളാമ്ബി, പിടികിട്ടാപ്പുള്ളി എന്നീ സിനിമകളാണ് ഇനി വരാനിരിക്കുന്നതെന്നും താരം വ്യക്തമാക്കി.
സമൂഹത്തിന്റെ വ്യത്യസ്ഥ തലങ്ങളില്‍ ജീവിക്കുന്ന മൂന്ന് ഷാജിമാരുടെ കഥായാണ് ചിത്രം പറുയുന്നത്. കോഴിക്കോട് ഷാജിയായി ബിജു മേനോനും കൊച്ചി ഷാജിയായി ആസിഫ് അലിയും തിരുവനന്തപുരം ഷാജിയായി ബൈജുവും ചിത്രത്തില്‍ എത്തുന്നു.ഈ മൂന്നു ഷാജിമാരുടെയും കഥ നര്‍മ്മരസം കലര്‍ത്തി അവതരിപ്പിക്കുകയാണ് ചിത്രം.
ഇവര്‍ക്കൊപ്പം നടന് ശ്രീനിവാസനും ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ദിലീപിന്റെ ലവ് 24*7 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നിഖില വിമലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.കഥയിലെ നായിക എന്ന ചിത്രം സംവിധാനം ചെയ്തിട്ടുളള ദിലീപാണ് സിനിമയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത്.
സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് എമില്‍ മുഹമ്മദാണ് സംഗീതം നല്‍കിയിരിക്കുന്നത്.
ഛായാഗ്രഹണം വിനോദ് ഇല്ലമ്പിള്ളിയും എഡിറ്റിങ്ങ് ജോണ്‍കുട്ടിയും നിര്‍വ്വഹിച്ചിരിക്കുന്നു. ബി രാകേഷ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് 2018 നവംബറിലായിരുന്നു ആരംഭിച്ചത്. കോഴിക്കോട്, കൊച്ചി,തിരുവനന്തപുരം തുടങ്ങിയവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.ഉര്‍വശി തിയേറ്റേഴ്സ് റിലീസാണ് ചിത്രത്തിന്റെ വിതരണം.
baiju about mera naam shaji
