Malayalam Breaking News
ബഡായി ബംഗ്ലാവിൽ മുകേഷും രമേശ് പിഷാരടിയും അമ്മായിയും ആര്യയുമില്ലെങ്കിൽ എന്താണ് രസം ? രണ്ടാം ഭാഗത്തിൽ പുതുമുഖങ്ങൾ ?
ബഡായി ബംഗ്ലാവിൽ മുകേഷും രമേശ് പിഷാരടിയും അമ്മായിയും ആര്യയുമില്ലെങ്കിൽ എന്താണ് രസം ? രണ്ടാം ഭാഗത്തിൽ പുതുമുഖങ്ങൾ ?
By
മലയാള സിനിമയിൽ ഏറ്റവും ജനപ്രീതി നേടിയ പരിപാടിയാണ് ബഡായി ബംഗ്ലാവ് . മുകേഷും രമേശ് പിഷാരടിയും ആര്യയും ധർമജനും മനോജ് ഗിന്നെസുമൊക്കെ ചേർന്ന് ആഘോഷമാക്കിയ ബഡായി ബംഗ്ലാവ് പക്ഷെ അപ്രതീക്ഷിതമായി നിർത്തുകയായിരുന്നു .
വെത്യസ്തമായ സ്കിറ്റുകളും സിനിമ സാംസ്കാരിക പ്രവർത്തകരുടെ രസകരമായ അഭിമുഖവുമൊക്കെയായി ആഘോഷമായി പോയ ബഡായി ബംഗ്ലാവ് മറ്റു ടെലിവിഷൻ ഷോകൾ പോലെ ആയിരുന്നില്ല. കണ്ടു മടുത്ത ചാറ്റ് ഷോകളില്‍ നിന്നും സ്കിറ്റുകളില് നിന്നും വ്യത്യസ്ത പുലര്‍ത്തിയതു കൊണ്ടാണ് ബഡായി ബംഗ്ലാവ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷന്‍ ഷോയായത്.
ഇപ്പോൾ ബഡായി ബംഗ്ലാവിന്റെ രണ്ടാം ഭാഗം വരികയാണ് . ബഡായി ബംഗ്ലാവിന്റെ രണ്ടാം വരവ് പ്രേക്ഷകര്‍ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഷോയുടെ പ്രമോ വീഡിയോസ് പ്രേക്ഷകര്‍ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചിരിച്ചിരിക്കുന്നത്. എന്നാല്‍ ബഡായി ബംഗ്ലാവിലെ മറ്റ് അന്തേവാസികളെ കുറിച്ചുളള മറ്റുള്ള വിവരം ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഷോയുടെ പുതിയ പ്രമോയാണ്. ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമായിരിക്കുകയാണ്…
ബഡായി ബംഗ്ലാവിന്റെ ഏറ്റവും പുതിയ പ്രമോ പുറത്തു വന്നിട്ടുണ്ട്. വീഡിയോയില്‍ മനോജ് ഗിന്നാസാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ് പുതിയ ബഡായി ബംഗ്ലവില് മനോജ് ഗിന്നസ് ഉണ്ടാകുമെന്ന്. എന്നാല്‍ ഇതിവരെ ഔദ്യാഗികമായിട്ടുള്ള വിവരം ലഭിച്ചിട്ടില്ല. കൂടാതെ രണ്ടാം ഭാഗം എന്നു മുതല്‍ ആരംഭിക്കും എന്നുള്ള കാര്യത്തിലും ഇതുവരെ അറിയിപ്പു ലഭിച്ചിട്ടില്ല. എന്തായാലും ഷോയ്ക്ക് വേണ്ടിയുളള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.
badai bungalow season 2
