പിഷാരടി പറഞ്ഞു ബഡായി ബംഗ്ലാവ് നിർത്തുന്നുവെന്ന്, ആര്യ പറയുന്നു നിർത്തുന്നില്ലെന്ന് !!
ടിവി പരിപാടികളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ റേറ്റിങ് ഉള്ള പരിപാടിയാണ് രമേഷ് പിഷാരടി അവതാരകനായി എത്തുന്ന ബഡായി ബംഗ്ലാവ്. കഴിഞ്ഞ അഞ്ചു വർഷമായി വീട്ടമ്മമാരുടെയും, കുട്ടികളുടെയും പ്രിയപ്പെട്ട പരിപാടിയാണ് ‘ബഡായി ബംഗ്ലാവ്’ .എന്നാല്‍ രണ്ട് എപ്പിസോഡുകള്‍ കൂടി കഴിഞ്ഞാല്‍ ബഡായി ബംഗ്ലാവ് സംപ്രേഷണം അവസാനിപ്പിക്കുമെന്ന് രമേഷ് പിഷാരടി ഫേസ്ബുക്കിലൂടെ കഴിഞ്ഞ അറിയിച്ചു. അഞ്ചു വര്‍ഷത്തോളം തുടര്‍ച്ചയായി സംപ്രേഷണം ചെയ്തുവന്നിരുന്ന പരിപാടിയില്‍ മുകേഷ്, ആര്യ തുടങ്ങിവര്‍ ശ്രദ്ധാകേന്ദ്രമായിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ് വരുന്നതിന്റെ ഭാഗമായാണ് അവസാനിപ്പിക്കുന്നതെന്നായിരുന്നു സൂചന. എന്നാൽ ബഡായി ബംഗ്ലാവ് നിർത്തുന്നില്ല എന്ന് ആര്യ ഫേസ്ബുക്കിൽ കുറിച്ച് കൊണ്ട് വിഡിയോയിട്ടു. പുതിയ പ്രോഗ്രാമിന് വേണ്ടി ചാനൽ ഇറക്കിയ പബ്ലിസിറ്റി അടവാണെന്നും സോഷ്യൽ മീഡിയയിൽ പരാമർശിക്കുന്നുണ്ട്.
https://www.facebook.com/actressarya/videos/1855482687806528/
