Connect with us

ഇതൊക്കെ കണ്ട് എന്റെ ഫാമിലിയും ഫ്രണ്ട്സുമൊക്കെ ചോദിക്കും ഇവൾ നിന്റെ മോള് തന്നെയാണോയെന്ന്; മകളെ കുറിച്ച് ആര്യ

Movies

ഇതൊക്കെ കണ്ട് എന്റെ ഫാമിലിയും ഫ്രണ്ട്സുമൊക്കെ ചോദിക്കും ഇവൾ നിന്റെ മോള് തന്നെയാണോയെന്ന്; മകളെ കുറിച്ച് ആര്യ

ഇതൊക്കെ കണ്ട് എന്റെ ഫാമിലിയും ഫ്രണ്ട്സുമൊക്കെ ചോദിക്കും ഇവൾ നിന്റെ മോള് തന്നെയാണോയെന്ന്; മകളെ കുറിച്ച് ആര്യ

.പ്രേക്ഷകരുടെ പ്രിയങ്കരി ആയ നടിയും അവതാരകയും ഒക്കെയാണ് ആര്യ.ബഡായ് ബംഗ്ളാവിൽ എത്തിയപ്പോൾ മുതലാണ് പ്രേക്ഷകരുടെ താരത്തോടുള്ള പ്രീതി ഇരട്ടിച്ചത്. ബിഗ് ബോസ് കഴിഞ്ഞ സീസണിലെ നല്ലൊരു മത്സരാർത്ഥി കൂടിയായിരുന്ന ആര്യ സോഷ്യൽ മീഡിയയിലും സജീവം ആണ്

തന്റെ ഏറ്റവും വലിയ സമ്പത്തായി ആര്യ കണക്കാക്കുന്നത് മകൾ റോയയെയാണ്. സീരിയല്‍ നടി കൂടെയായ അര്‍ച്ചന സുശീലന്റെ സഹോദരന്‍ രോഹിത് സുശീലാണ് ആര്യ ബാബവിന്റെ മുന്‍ ഭര്‍ത്താവ്. വിവാഹ മോചനത്തിന് ശേഷം മകള്‍ ആര്യയ്‌ക്കൊപ്പമാണ് താമസം. മകളുടെ അച്ഛന്‍ എന്ന നിലയില്‍ രോഹിത്തുമായി നല്ല സൗഹൃദം ആര്യ സൂക്ഷിയ്ക്കുന്നുമുണ്ട്.

രോഹിത്ത് മറ്റൊരു വിവാഹം ജീവിതത്തിലേക്ക് കടന്നുവെങ്കിലും ആര്യ ഇപ്പോഴും സിം​ഗിളാണ്. ബഡായി ബംഗ്ലാവിലൂടെ പെയറായി വന്ന രമേഷ് പിഷാരടിയാണ് ആര്യയുടെ ശരിക്കും ഭര്‍ത്താവ് എന്നാണ് പലരും തെറ്റിദ്ധരിച്ചിരുന്നത്. സോഷ്യല്‍ മീഡിയ സജീവമായ ശേഷമാണ് ആര്യയും പിഷാരടിയും ഭാര്യാഭര്‍ത്താക്കന്മാരല്ലെന്ന് പലരും അറിഞ്ഞത്.

ടെലിവിഷൻ ഷോകൾക്കും അഭിനയത്തിനും പുറമെ സ്വന്തമായി ഒരു ബൊട്ടീക്കും ആര്യയ്ക്കുണ്ട്. ഭാവന അടക്കമുള്ള താരങ്ങൾ ഫങ്ഷനുകൾ വരുമ്പോൾ സാരി പർച്ചേസിനായി ആദ്യം ഓടി എത്തുന്നത് ആര്യയുടെ ബൊട്ടീക്കിലേക്കാണ്. ഇപ്പോഴിത മകൾ തന്നെ കുറിച്ച് പറഞ്ഞ ചില രസകരമായ കാര്യങ്ങൾ മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ആര്യ.തന്റെ സാരി ബിസിനസുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ നടത്തുന്ന ലൈവ് സെഷനുകൾ മുഴുവൻ ഇരുന്ന് കണ്ട് അതിന്റെ പോരായ്മകൾ ഒന്നും പോലും വിടാതെ തനിക്ക് മകൾ മെസേജ് ചെയ്യുമെന്നാണ് ആര്യ പറയുന്നത്. ‘ഞാൻ എന്റെ സാരി ബ്രാന്റിന്റെ ബിസിനസിന്റെ ഭാ​ഗമായി ഇൻസ്റ്റ​ഗ്രാം വഴി റെ​ഗുലറായി ലൈവ് സെഷൻസ് ചെയ്യാറുണ്ട്.’

‘ലൈവ് സെഷനിൽ സാരികൾ കാണിച്ച് കഴിഞ്ഞിട്ടാണ് സെയിൽ നടക്കുന്നത്. മോൾക്ക് ഇപ്പോൾ വെക്കേഷനല്ലേ… അവൾ അച്ഛന്റെ ഫോണിലിരുന്ന് എന്റെ ഈ ലൈവെല്ലാം കാണും. എന്നിട്ട് അതിൽ അവൾക്ക് പറയാനുള്ള കമന്റ്സ് വാട്സ് ആപ്പിൽ അയക്കും. എന്ത് കളറാണിത്?, നിങ്ങൾ പറഞ്ഞത് തെറ്റായ കളറാണ്, നിങ്ങൾ എന്തിനാണ് എപ്പോഴും മുടി അഴിച്ചിടുന്നത്.’

ലൈവ് കാണുന്ന ആളുകളുടെ ശ്രദ്ധ മുടിയിലേക്കാണ് പോവുക സാരിയിലേക്ക് അല്ല… എന്നിങ്ങനെയൊക്കെയാണ് അവളുടെ കമന്റുകൾ. ഞാൻ അപ്പോൾ ഇങ്ങനെ ആലോചിക്കും ഈ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കൊച്ചാണോ ഇങ്ങനെയാക്കെ കമന്റ് പറയുന്നതെന്ന്. ഭയങ്കര ക്രിട്ടിക്കാണ് അവൾ. മാത്രമല്ല കാര്യങ്ങൾ അവൾ നന്നായി ഒബ്സർവ് ചെയ്യും.’

‘നല്ല അണ്ടർസ്റ്റാന്റിങുമാണ്. ഇതൊക്കെ കണ്ട് എന്റെ ഫാമിലിയും ഫ്രണ്ട്സുമൊക്കെ പറയും ഇവൾ നിന്റെ മോള് തന്നെയാണോയെന്ന്. എനിക്ക് അമ്പത് പൈസയുടെ ബുദ്ധിയാണെന്നാണ് പൊതുവെ എല്ലാവരും പറയുന്നത്. അവൾക്കിത്തിരി ബുദ്ധി കൂടുതലാണ്. അവളുടെ പ്രായത്തേക്കാൾ മെച്യൂരിറ്റി അവൾക്കുണ്ട്’ ആര്യ ബാബു പറഞ്ഞു.

Continue Reading
You may also like...

More in Movies

Trending

Recent

To Top