Connect with us

വാങ്ങിത്തരാനാണേൽ നല്ല ബ്രാൻഡ് ആയിരിക്കണം; സൈസ് അമ്മയുടേതിലും ചെറുത് ; അശ്വതിയ്ക്ക് പിന്നാലെ ആര്യയുടെ തകർപ്പൻ മറുപടി !

Malayalam

വാങ്ങിത്തരാനാണേൽ നല്ല ബ്രാൻഡ് ആയിരിക്കണം; സൈസ് അമ്മയുടേതിലും ചെറുത് ; അശ്വതിയ്ക്ക് പിന്നാലെ ആര്യയുടെ തകർപ്പൻ മറുപടി !

വാങ്ങിത്തരാനാണേൽ നല്ല ബ്രാൻഡ് ആയിരിക്കണം; സൈസ് അമ്മയുടേതിലും ചെറുത് ; അശ്വതിയ്ക്ക് പിന്നാലെ ആര്യയുടെ തകർപ്പൻ മറുപടി !

മുൻ ബിഗ്‌ബോസ് താരവും ഒപ്പം മലയാളികളുടെ പ്രിയപ്പെട്ട അവതാരകയുമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യയെ എല്ലാവരും ഇഷ്ട്ടപെടാൻ തുടങ്ങിയത്. ബിഗ് ബോസിലെത്തിയതോടെ ആര്യയെ മലയാളികൾ അടുത്തറിഞ്ഞു.

പതിവായി ആരാധകർക്കായി വിശേഷങ്ങൾ പങ്കുവച്ചു ആര്യ സോഷ്യൽ മീഡിയയിൽ സജീവമാകാറുണ്ട്. പലപ്പോഴും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് എല്ലാം തന്നെ ആര്യ മറുപടി നല്‍കാറുണ്ട്. അതുപോലെ പുതുതായി ആര്യ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയതാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്.

ബിഗ് ബോസിലെയും ബഡായി ബംഗ്ലാവിലേയുമൊക്കെ നിരവധി വിശേഷങ്ങൾ ചോദിക്കാനുള്ളപ്പോഴും ആര്യയോട് ഒരാൾ ചോദിച്ചത് മാറിടത്തെക്കുറിച്ചായിരുന്നു. എന്നാൽ, അതിന് വളരെ സൗമ്യമായി തന്നെ ആര്യ മറുപടികൊടുത്തു. ആ ഉത്തരം ചോദിച്ചവന്റെ ചോദ്യത്തിന്റെ മുനയൊടിച്ചെന്നു വേണം കരുതാൻ.

“തനിക്കൊരെണ്ണം തരാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ നല്ല ബ്രാന്റ് ആയിരിക്കണമെന്നായിരുന്നു ആര്യ പറഞ്ഞത്. സൈസിന്റെ കാര്യത്തില്‍ നിങ്ങളുടെ അമ്മയുടേതിനേക്കാള്‍ ചെറുത് മതിയെന്നും അതിന് അവരുടെ സഹായം തേടാമെന്നും ആര്യ മറുപടിയായി പറഞ്ഞു. “

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആര്യ മറുപടികള്‍ നല്‍കിയത്.

ഇതുവരേയും നേടിയിട്ടില്ലാത്ത നിങ്ങളുടെ വലിയ സ്വപ്‌നം എന്താണ് എന്നായിരുന്നു പ്രധാനപ്പെട്ട മറ്റൊരു ചോദ്യം. അതിനു ആര്യ നല്‍കിയ മറുപടി അതിശയിപ്പിക്കുന്നതായിരുന്നു. , സ്വന്തമായൊരു വീട് എന്ന സ്വപ്‌നമാണ് താന്‍ ഇതുവരേയും നേടാത്ത ആ വലിയ സ്വപ്‌നം എന്നായിരുന്നു ആര്യയുടെ മറുപടി .

ഒരുനാള്‍ താന്‍ അത് നേടുമെന്നും ആര്യ പ്രതീക്ഷ പങ്കുവച്ചു. നിങ്ങളുടെ ജീവിതകഥ പറയാന്‍ ആരെയെങ്കിലും തിരഞ്ഞെടുത്താല്‍ അതാരായിരിക്കും എന്നായിരുന്നു അടുത്ത ചോദ്യം. രശ്മി വരുണ്‍, സനിദ സിദ്ധാര്‍ത്ഥ്, വരുണ്‍ സോമരാജന്‍ എന്നായിരുന്നു ആര്യ നല്‍കിയ മറുപടി.

സുഹൃത്തുക്കള്‍ക്കൊപ്പം മാത്രമായൊരു ഇടം സന്ദര്‍ശിക്കാന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ അതേതായിരിക്കും എന്നായിരുന്നു അടുത്തൊരു ചോദ്യം. തന്റെ സുഹൃത്തുക്കളുടെ കൂടെയാണെങ്കില്‍ ലോകത്തിന്റെ ഏത് കോണിലേക്കും വേണമെങ്കില്‍ പോകാമെന്നായിരുന്നു ആര്യ നല്‍കിയ ഉത്തരം. സ്ഥലത്തേക്കാള്‍ കൂടെയുള്ളവരാണ് പ്രധാനം എന്നും ആര്യ പറഞ്ഞു.

നിങ്ങളൊരാളെ എങ്ങനെയാണ് വിധിക്കുക എന്നതായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടിയിരുന്നത്. താനാരേയും ജഡ്ജ് ചെയ്യാറില്ലെന്നായിരുന്നു ഇതിന് ആര്യ നല്‍കിയ മറുപടി. മറ്റുള്ളവരെ ജഡ്ജ് ചെയ്യണമെങ്കില്‍ താന്‍ ആദ്യം പെര്‍ഫെക്ട് ആയിരിക്കണമെന്നും, എന്നാല്‍ താന്‍ അങ്ങനെയല്ലെന്നും ആര്യ പറയുന്നു. അല്ലാത്തപക്ഷം മറ്റൊരാളെ ജഡ്ജ് ചെയ്യാനുള്ള അവകാശം തനിക്കില്ലെന്നും ആര്യ വ്യക്തമാക്കി.

ഒരു കാലകാരിയേയും കലാകാരനേയും സംബന്ധിച്ച് ഒരു സാച്യുറേഷന്‍ പോയന്റിന് അപ്പുറത്ത് ഉയരാന്‍ വിമര്‍ശകര്‍ അത്യാവശ്യമാണെന്ന് തോന്നിയിട്ടുണ്ടോ എന്നൊരു നല്ല ചോദ്യവും ഉണ്ടായി. അതിന് അല്പം നീണ്ടൊരു മറുപടിയായിരുന്നു ആര്യയ്ക്ക് പറയാനുണ്ടായിരുന്നത്.

ആരാണ് നിങ്ങളെ ഒരു സാച്യുറേഷന്‍ പോയന്റിലേക്ക് എത്തിക്കുന്നത്. നിങ്ങളെ ജനങ്ങള്‍ സ്‌നേഹിക്കുന്നത് അവസാനിക്കുമ്പോഴാണ് നിങ്ങളൊരു സാച്യുറേഷന്‍ പോയന്റിലെത്തുന്നത്. പിന്നെ എങ്ങനെയാണ് ഹേറ്റേഴ്‌സ് നിങ്ങളെ വളരാന്‍ സഹായിക്കുമെന്ന് പറയാനാവുക.

ഒരു കാരണവശാലും ആര്‍ക്കും ഹേറ്റേഴ്‌സിനെ ആവശ്യമില്ല. ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ പലരും ക്രൂരമായി പെരുമാറാറുണ്ട്. അതുകൊണ്ട് ഇന്ന് നെഗറ്റീവ് പബ്ലിസിറ്റിയും ഒരു കാര്യമാണ് എന്നായിരുന്നു ആര്യയുടെ മറുപടി.

about arya

More in Malayalam

Trending

Recent

To Top