Malayalam
ജയിലില്‍ കഴിയവെ രാത്രിയാകുമ്പോള്‍ പല ദിവസങ്ങളിലും ആരും കാണാതെ കരഞ്ഞിട്ടുണ്ട്; 57 ദിവസം കൊലക്കുറ്റത്തിന് ജയിലില്‍ കഴിയേണ്ടി വന്നതിനെ കുറിച്ച് ബാബുരാജ്
ജയിലില്‍ കഴിയവെ രാത്രിയാകുമ്പോള്‍ പല ദിവസങ്ങളിലും ആരും കാണാതെ കരഞ്ഞിട്ടുണ്ട്; 57 ദിവസം കൊലക്കുറ്റത്തിന് ജയിലില്‍ കഴിയേണ്ടി വന്നതിനെ കുറിച്ച് ബാബുരാജ്
നിരവധി ചിത്രങ്ങളില്‍ വില്ലനായി എത്തി, പ്രേക്ഷകരുടെ മനസ്സില്‍ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച താരമാണ് ബാബുരാജ്. താരത്തിന്റെതായി പുറത്തെത്തൊറുളള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. എന്നാല്‍ കൊലപാതക കേസില്‍ പ്രതി ചേര്‍ത്ത് ജയിലില്‍ കിടന്ന ബാബുരാജിനെ അധികമാര്‍ക്കും അറിയില്ല.
ഏറെ പ്രതിസന്ധി നേരിട്ട, ജീവിതം കൈവിട്ട് പോകുമെന്ന് കരുതിയ ദിനങ്ങളായിരുന്നു അത് എന്ന് ബാബുരാജ് ഒരു ചാനല്‍ പരിപാടിയില്‍ വിശദീകരിച്ചു. മരിച്ച വ്യക്തിയെ താന്‍ കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല എന്ന് നടി വാണിവിശ്വനാഥിന്റെ ഭര്‍ത്താവ് കൂടിയായ ബാബുരാജ് പറയുന്നു.
മഹാരാജാസിലെ പഠന ശേഷമാണ് ലോ കോളജിലേക്ക് പോകുന്നത്. നിയമ പഠന കാലത്താണ് കേസില്‍ പ്രതിയായത്. മരിച്ച വ്യക്തിയെ താന്‍ കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല എന്നതാണ് എടുത്തു പറയേണ്ടതെന്ന് ബാബുരാജ് ഓര്‍ത്തെടുക്കുന്നു. ആ കേസിലാണ് ഞാന്‍ പ്രതിയായത്. വേണ്ടാത്ത രാഷ്ട്രീയമാണ് അതിന് കാരണമായതെന്നും ബാബുരാജ് പറഞ്ഞു.
എറണാകുളത്തുള്ള എല്ലാ സബ് ജയിലുകളിലും ഞാന്‍ കിടന്നിട്ടുണ്ട്. ആകെ നാല് സബ്ജയിലല്ലേ ജില്ലയിലുള്ളൂ. കാക്കനാട് പുതിയ ജയില്‍ വന്നിട്ടുണ്ട്. അതെനിക്കറിയില്ലേ എന്നും ബാബുരാജ് താമാശരൂപേണ പറഞ്ഞു. പൂനെയില്‍ നിയമ പഠന കാലത്താണ് കേസില്‍ പ്രതിയായത്. കേസ് തോറ്റുവെന്ന് വിളിച്ചുപറഞ്ഞത് സത്യന് അന്തിക്കാട് ആണെന്നും ബാബുരാജ് പറഞ്ഞു.
എല്‍എല്‍ബി പരീക്ഷ എഴുതുന്നതിന് മുമ്പ് അഡ്വ. പ്രഭാകരന് സാറിനെ ഞാന്‍ വിളിച്ചിരുന്നു. കേസ് തോറ്റു, ഇനി പരീക്ഷ പാസായാല്‍ മാത്രമേ രക്ഷയുള്ളൂ എന്നാണ് സാര്‍ അന്ന് നല്കിയ മറുപടി. രണ്ടാം ദിവസം ഫൈനല്‍ പരീക്ഷയാണ്. നന്നായി പഠിച്ച് പരീക്ഷയെഴുതി. 72 ശതമാനം മാര്‍ക്ക് നേടി പാസായി. തിരിച്ചുവന്ന് ജയിലിലേക്ക് പോയി എന്നും ബാബുരാജ് പറയുന്നു.
അഡ്വ. രവികുമാര്‍ സാറാണ് ജയിലിലേക്ക് പോകുമ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാക്കിയതെന്നും ബാബുരാജ് പറഞ്ഞു. ജയിലില്‍ നിന്ന് ബാബുരാജിനെ പരിചയപ്പെട്ട റെനി എന്ന സുഹൃത്ത് ഇരുവരുടെയും ജയില്‍ അനുഭവങ്ങള്‍ വിശദീകരിച്ചു. മട്ടാഞ്ചേരി അബു കൊലക്കേസിലാണ് ബാബുരാജ് പ്രതിയാത്. നിരവധി ചെറുപ്പക്കാര്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ വന്നപ്പോള്‍ അക്കൂട്ടത്തില്‍ ബാബുരാജും ഉണ്ടായിരുന്നുവെന്ന് റെനി പറയുന്നു.
താന്‍ ജയിലിലെത്തുമ്പോള്‍ ആശ്വസിപ്പിക്കാനുണ്ടായിരുന്നത് റെനി ആയിരുന്നുവെന്ന് ബാബുരാജ് പറഞ്ഞു. സെന്‍ട്രല്‍ ജയിലില്‍ 57 ദിവസമാണ് ഞാന്‍ കിടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാബുരാജിനെ മേല്‍ക്കോടതി പിന്നീട് കുറ്റവിമുക്തനാക്കുകയായിരുന്നു. താന്‍ ജയിലില്‍ കിടക്കേണ്ടവനല്ല എന്ന് റെനി പറയുമായിരുന്നു എന്ന് ബാബുരാജ് ഓര്‍ത്തെടുക്കുന്നു.
ജയിലില്‍ കഴിയവെ രാത്രിയാകുമ്പോള്‍ പല ദിവസങ്ങളിലും ആരും കാണാതെ കരഞ്ഞിട്ടുണ്ടെന്ന് ബാബുരാജ് പറയുന്നു. സന്തോഷത്തോടെയാണ് പകല്‍ നടന്നിരുന്നത്. രാത്രിയാകുമ്പോള്‍ കരയും. എന്തിനാണ് കരയുന്നതെന്ന് എനിക്കറിയില്ല. ജീവിതം കൈവിട്ടുപോയ അവസ്ഥയായിരുന്നു. ആ ഘട്ടത്തില്‍ കുറേ നല്ല ബന്ധങ്ങളാണ് തന്നെ പിടിച്ചുനിര്‍ത്തിയതെന്നും ബാബു രാജ് പറയുന്നു.
പിന്നീട് മലയാള സിനിമയിലെത്തിയ ബാബുരാജ് ആദ്യം തിളങ്ങിയത് വില്ലനായിട്ടാണ്. മലയാളിത്തമുള്ള വില്ലന്‍ എന്ന വിളിപ്പേര് കൂടി ഇദ്ദേഹത്തിന് കിട്ടി. എന്നാല്‍ സാള്‍ട്ട് ആന്റ് പെപ്പറിലൂടെ ബാബുരാജ് അഭിനയ രംഗത്ത് വരുത്തിയ മാറ്റം പ്രകടമായിരുന്നു. ഹാസ്യത്തിലും അദ്ദേഹം തിളങ്ങി. ഇപ്പോഴും ഒരുപിടി ചിത്രങ്ങള്‍ കൈയ്യിലുള്ള താരം കൂടിയാണ് ബാബുരാജ്.
അടുത്തിടെ, ബാബുരാജിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നു. 40 ലക്ഷം രൂപ തട്ടിയെടുക്കുകയും തിരിച്ച് ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ആരോപിച്ച് കോതമംഗലം സ്വദേശി നല്കിയ പരാതിയിലാണ് കേസ്. മൂന്നാറില്‍ റവന്യൂ നടപടി നേരിടുന്ന റിസോര്‍ട്ട് പാട്ടത്തിന് നല്കി തന്നെ ബാബുരാജ് കബളിപ്പിച്ചെന്നാണ് കോതമംഗലം തലക്കോട് സ്വദേശി അരുണ്‍ പറയുന്നത്. അരുണിന്റെ പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരം അടിമാലി പൊലീസാണ് ബാബുരാജിനെതിരെ കേസെടുത്തത്.
പണം തട്ടിയെന്നും തിരിച്ചുചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. നടനില്‍ നിന്ന് അരുണ്‍ മൂന്നാറിലെ റിസോര്‍ട്ട് പാട്ടത്തിനെടുത്തിരുന്നു. എന്നാല്‍ റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന റിസോര്‍ട്ടാണ് പാട്ടത്തിന് ലഭിച്ചതെന്ന് അരുണ്‍ പിന്നീടാണ് അറിഞ്ഞത്. 40 ലക്ഷം രൂപ അഡ്വാന്‍സും മൂന്ന് ലക്ഷം രൂപ വാടകയായും നിശ്ചയിച്ചിരുന്നു. ഇതുപ്രകാരം ഉടനെ 40 ലക്ഷം രൂപ കൈമാറി. മൂന്നാറില്‍ കമ്പ് ലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്.
2019ല്‍ ലോക്ഡൗണിന് തൊട്ടുമുമ്പാണ് അരുണ്‍ പാട്ടത്തിന് എടുത്തത്. കൊവിഡ് കാരണം റിസോര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം റിസോര്‍ട്ട് തുറക്കാനായി പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന റിസോര്‍ട്ടാണിതെന്ന് മനസിലായത്. കൈയ്യേറ്റ ഭൂമിയാണെന്ന് കണ്ടെത്തി റവന്യൂ വകുപ്പ് ഒഴിയാന്‍ ആവശ്യപ്പെട്ട റിസോര്‍ട്ടാണ് ബാബുരാജ് തനിക്ക് പാട്ടത്തിന് നല്‍കിയതെന്ന് അരുണ്‍ പറയുന്നു.
