Malayalam Breaking News
ഒടിയന്റെ മാസ്സ് റിലീസിനൊപ്പം മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പ്രഖ്യാപനവുമായി മോഹൻലാൽ ?!
ഒടിയന്റെ മാസ്സ് റിലീസിനൊപ്പം മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പ്രഖ്യാപനവുമായി മോഹൻലാൽ ?!
ഒടിയന്റെ മാസ്സ് റിലീസിനൊപ്പം മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പ്രഖ്യാപനവുമായി മോഹൻലാൽ ?!
മോഹൻലാലിൻറെ ഒടിയൻ മാണിക്യനായുള്ള അവതാരപ്പിറവിക്കായി കാത്തിരിക്കുകയാണ് സിനിമ ലോകം. ഇന്നേവരെ മലയാള സിനിമ കാണാത്ത വലിയ റിലീസിനാണ് ഒടിയൻ ഒരുങ്ങുന്നത്. ഓടിയന്റെ മാസ്സ് റിലീസിനൊപ്പം മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പ്രഖ്യാപനം കൂടിയുണ്ടാകും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ആയിരം കോടി രൂപയുടെ ബഡ്‌ജറ്റിൽ ഒരുങ്ങുന്ന രണ്ടാമൂഴത്തിന്റെ പ്രഖ്യാപനം ഒടിയൻ റിലീസിനൊപ്പമുണ്ടാകും എന്ന വാർത്തകൾ ഇപ്പോൾ സജീവമായിരിക്കുകയാണ്. രണ്ടാമൂഴത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അണിയറപ്രവർത്തകർ ആ ദിവസം ഔദ്യോഗികമായി പുറത്തുവിടുമെന്നാണ് സൂചന.
രണ്ടു ഭാഗങ്ങളായാണ് ‘രണ്ടാമൂഴം’ പ്രദർശനത്തിനെത്തുക. ആദ്യ ഭാഗം 2020 ലും, ആദ്യ ഭാഗം റിലീസായി മൂന്ന് മാസത്തിനുള്ളിൽ രണ്ടാം ഭാഗവും തിയ്യേറ്ററിലെത്തും. ഇരു ഭാഗങ്ങളിലുമായി 50 കോടി രൂപയാണ് മോഹൻലാലിന് പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ.
എം.ടി വാസുദേവൻ നായരുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിൽ വലിയ താരനിര തന്നെ ഉണ്ടാകും. ഭീമനായി മോഹൻലാലെത്തുമ്പോൾ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച താരങ്ങളായിരിക്കും.
Surprise in Odiyan release day
