Malayalam Breaking News
നടൻ ബാബു ആന്റണി സംവിധാനത്തിലേക്ക്
നടൻ ബാബു ആന്റണി സംവിധാനത്തിലേക്ക്
Published on
നായകനായും സഹനടനായും വില്ലന്‍ റോളുകളിലും മലയാളത്തില്‍ തിളങ്ങിയ നടനാണ് ബാബു ആന്റണി. അഭിനയത്തിനു പുറമെ ഇപ്പോൾ സംവിധായകനാവാന്‍ കൂടിയുളള തയ്യാറെടുപ്പുകളിലാണ് ബാബു ആന്റണിയെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ.
ഭരതൻ സംവിധാനം ചെയ്ത ചിലമ്പ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നായകനാണ് ബാബു ആന്റണി. സിനിമയിലെ ആക്ഷൻ രംഗങ്ങൾക്ക് പുതിയ മാനം നൽകിയ വ്യക്തിയാണ് അദ്ദേഹം.
ഉയരവും ശരീര പ്രകൃതിയും അദ്ദേഹം ചെയ്തിരുന്ന വില്ലൻ വേഷങ്ങളെ തന്റേതായ ഒരു ശൈലിയിൽ വ്യത്യസ്തമാക്കി. കായംകുളം കൊച്ചുണ്ണിയാണ് ബാബു ആന്റണി അഭിനയിച്ച അവസാന സിനിമ.
babu antony decided to direct a filim
Continue Reading
You may also like...
Related Topics:Babu Antony
