News
‘ആദിപുരുഷി’ലെ ശ്രീരാമനും ഹനുമാനും രാവണനുമെതിരെ അയോധ്യ രാമക്ഷേത്ര പൂജാരി
‘ആദിപുരുഷി’ലെ ശ്രീരാമനും ഹനുമാനും രാവണനുമെതിരെ അയോധ്യ രാമക്ഷേത്ര പൂജാരി
പ്രഭാസിന്റെ പുതിയ ചിത്രമായ ആദിപുരുഷിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി അയോധ്യ രാമക്ഷേത്രത്തിലെ പൂജാരി സത്യേന്ദ്ര ദാസ്. ശ്രീരാമനെയും ഹനുമാനെയും രാവണനെയും യാഥാര്‍ഥ്യത്തോട് നിരക്കാത്ത തരത്തിലാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒരു സിനിമുണ്ടാക്കുന്നത് കുറ്റമല്ല, എന്നാല്‍ മനപൂര്‍വ്വം വിവാദമുണ്ടാക്കാനായി ഒരു സിനിമ ചെയ്യുന്നത് ശരിയല്ല എന്നും സത്യേന്ദ്ര ദാസ് പറഞ്ഞതായാണ് വിവരം. പ്രഭാസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന് 500 കോടി രൂപയാണ് മുതല്‍മുടക്ക്.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ടീസറിനെതിരെ രൂക്ഷവിമര്‍ശനവും ട്രോളുകളും ഉയര്‍ന്നു വന്നിരുന്നു. സിനിമയിലെ മോശം വി.എഫ്.എക്സ് ആണ് ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടത്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ പോലെയാണെന്നും പരിഹാസമുയര്‍ന്നിരുന്നു.
പിന്നാലെ വിമര്‍ശനങ്ങളില്‍ ഹൃദയം തകരുന്നുവെന്നാണ് സംവിധായകന് ഓം റൗട്ട് പറഞ്ഞത്. ഇത് തിയേറ്ററിന് വേണ്ടിയുണ്ടാക്കിയ സിനിമയാണ്. മൊബൈല്‍ ഫോണില്‍ കാണുമ്പോള്‍ പൂര്‍ണതയില്‍ എത്തുകയില്ല. 3 ഡിയില്‍ കാണുമ്പോള്‍ അത് മനസ്സിലാകുമെന്നാണ് സംവിധായകന് പറയുന്നത്.
