News
വിവാഹിതയാണെന്ന് പറഞ്ഞു നടക്കേണ്ട ആവശ്യം ഉണ്ടോ?; വിവാഹമോചന വാർത്തകളിലെ സത്യം എന്താണ് ?? നവ്യ നായർ തുറന്നു പറയുന്നു!
വിവാഹിതയാണെന്ന് പറഞ്ഞു നടക്കേണ്ട ആവശ്യം ഉണ്ടോ?; വിവാഹമോചന വാർത്തകളിലെ സത്യം എന്താണ് ?? നവ്യ നായർ തുറന്നു പറയുന്നു!
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായർ. ‘നന്ദനം’ എന്ന ചിത്രത്തിലൂടെയാണ് നവ്യ കുടുംബ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയത്. ഇഷ്ടം എന്ന സിനിമയായിരുന്നു തുടക്കം. മോഡേൺ വേഷത്തിൽ ആദ്യം എത്തിയെങ്കിലും നന്ദനം എന്ന ചിത്രത്തിലെ ബാലാമണി ആണ് നവ്യയെ കൂടുതൽ ശ്രദ്ധേയമാക്കിയത്.
അഭിനേത്രി എന്ന നിലയിലും നർത്തകി എന്ന നിലയിലും ഇന്നും സജീവമാണ് നവ്യ. പത്തു വർഷങ്ങൾക്കു ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോൾ നവ്യയിൽ പല തരത്തിലുള്ള മാറ്റങ്ങളും വന്നിരുന്നു. വസ്ത്രധാരണത്തിലും രൂപത്തിലും ഒക്കെ ഒരുപാട് മാറ്റങ്ങൾ വരുത്തി.
അത്യാവശ്യം മോഡേൺ ലുക്കിൽ തിരിച്ചുവരവ് നടത്തിയതോടെ പാപ്പരാസികൾക്ക് കഥകൾ ഉണ്ടാക്കാൻ അധികം കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടാകില്ല. അതോടൊപ്പം ടെലിവിഷൻ ഷോകളിൽ വിധികർത്താവായി എത്തുകയും അതിലൂടെ താരം വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നതോടെ പലപ്പോഴും നവ്യയെ കുറിച്ചുള്ള വാർത്തകൾ സിനിമാ കോളങ്ങളിൽ നിറഞ്ഞു.
അതുകൊണ്ട് തന്നെ നടിയെക്കുറിച്ചുള്ള പലകാര്യങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ച നേടിയിരുന്നു. അക്കൂട്ടത്തിൽ തന്നെ കൂടുതൽ ആളുകളും പറയുന്ന ഒരു വാക്ക് ആയിരുന്നു നവ്യ നായർ വിവാഹമോചിതയാണ് എന്ന വാർത്ത.
എന്നാൽ ഈ വാർത്തയോട് നവ്യ പ്രതികരിച്ചിരുന്നില്ല. ഇത്തരത്തിലുള്ള വാർത്തകൾ പതിവായപ്പോഴാണ് ഈ കാര്യത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് നവ്യ രംഗത്തെത്തിയത്. “ഇത്തരം വാർത്തകൾ പുറത്തു വന്നതിൽ കുറച്ചൊക്കെ സത്യം ഉണ്ടായിരുന്നു. അതിനർത്ഥം താൻ വിവാഹമോചിതയാണ് എന്നതല്ല. എന്നാണ് നവ്യ പറഞ്ഞത്.
പൂർണ്ണമായി വായിക്കാം,
“മകന്റെ ചില പ്രത്യേക ദിവസങ്ങളിലും തങ്ങൾ വണ്ടിയെടുത്ത ദിവസങ്ങളിലും ഒന്നും തന്നെ ഭർത്താവ് തനിക്കൊപ്പം ഉണ്ടായിരുന്നില്ല.. അദ്ദേഹത്തിന്റെ ചിത്രങ്ങളും കാണാൻ സാധിച്ചില്ല. ചേട്ടൻ തിരക്കിലായി.
ബോംബെയിലായിരുന്നു. പിന്നീട് ചേട്ടൻ കാവടി എടുക്കുവാൻ വേണ്ടിയാണ് നാട്ടിലെത്തിയത്. ചേട്ടനോടൊപ്പം ഇല്ലാത്തതു കൊണ്ടാണ് ഇത്തരം ചിത്രങ്ങൾ ഒക്കെ പുറത്തു വന്നത്. എന്നാൽ ഈ ചിത്രങ്ങൾ വാർത്തകൾക്ക് വേണ്ടി മാത്രം പലരും നൽകുന്നതാണ് തനിക്ക് തോന്നിയിട്ടുള്ളത്.
മാത്രമല്ല നവ്യാ നായർ ഒരു ആഗോള പ്രശ്നമാണ് എന്ന് തോന്നിയിട്ടില്ല. തന്നെ എല്ലാവർക്കും ഇഷ്ടം തന്നെയാണ്. വെറുതെ വാർത്തകൾക്ക് വേണ്ടിയാണ് ഇത്തരം വാർത്തകൾ നൽകുന്നതെന്നും താനിപ്പോഴും വിവാഹിതയാണെന്ന് പറഞ്ഞു നടക്കേണ്ട ആവശ്യം ഉണ്ടോ എന്നൊക്കെയാണ് നവ്യ ചോദിക്കുന്നത്.”
about navya nair