Malayalam
അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി മോഹന്‍ലാല്‍
അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി മോഹന്‍ലാല്‍
അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി നടന്‍ മോഹന്‍ലാല്‍. ആര്‍.എസ്.എസ് പ്രാന്തപ്രചാരകന്‍ എസ് സുദര്‍ശനില്‍ നിന്നാണ് നടന്‍ അക്ഷതം ഏറ്റുവാങ്ങിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മോഹന്‍ലാല്‍ അക്ഷതം ഏറ്റുവാങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
‘സൂര്യഗ്രഹണം നീങ്ങി ദീപാലംകൃതയായി കഴിഞ്ഞു അയോധ്യ. ശ്രീരാമചന്ദ്രനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. മലയാളത്തിന്റെ പ്രിയനടന്‍ ശ്രീ. മോഹന്‍ലാല്‍ സംഘത്തിന്റെ പ്രാന്തപ്രചാരകന്‍ സുദര്‍ശന്‍ജിയില്‍ നിന്ന് അക്ഷതം ഏറ്റുവാങ്ങി’, ചിത്രത്തിനൊപ്പം കെ. സുരേന്ദ്രന്‍ കുറിച്ചു.
സിനിമ മേഖലയിലെ നിരവധിയാളുകള്‍ അക്ഷതം ഈയടുത്ത് ഏറ്റുവാങ്ങിയിരുന്നു. നടന്‍ ശ്രീനിവാസന്‍, ഉണ്ണി മുകുന്ദന്‍, ബാലതാരം ദേവനന്ദ, നടി ശിവദ, സംവിധായകന്‍ വിനയന്‍ തുടങ്ങിയവര്‍ കഴിഞ്ഞദിവസങ്ങളില്‍ അക്ഷതം സ്വീകരിച്ചു. പൂജ അനുഷ്ഠാനങ്ങളില്‍ ഉപയോഗിക്കുന്ന ഒരു പൂജാദ്രവ്യമാണ് അക്ഷതം.
