Connect with us

റോഡിലെ ബ്ലോക്കില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറുകള്‍ കഴുകി കൊടുക്കുന്ന ഗിരിജ; വന്ദനത്തിലെ ഗാഥയെ കണ്ട് ഞെട്ടി മോഹന്‍ലാലും പ്രിയദര്‍ശനും

Malayalam

റോഡിലെ ബ്ലോക്കില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറുകള്‍ കഴുകി കൊടുക്കുന്ന ഗിരിജ; വന്ദനത്തിലെ ഗാഥയെ കണ്ട് ഞെട്ടി മോഹന്‍ലാലും പ്രിയദര്‍ശനും

റോഡിലെ ബ്ലോക്കില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറുകള്‍ കഴുകി കൊടുക്കുന്ന ഗിരിജ; വന്ദനത്തിലെ ഗാഥയെ കണ്ട് ഞെട്ടി മോഹന്‍ലാലും പ്രിയദര്‍ശനും

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും. മോഹന്‍ലാലിന്റെ അഭിനയ മികവിനെ പ്രശംസിക്കാത്ത സഹപ്രവര്‍ത്തകര്‍ ചുരുക്കമാണ്. നിമിഷ നേരം കൊണ്ട് കഥാപാത്രമായി മാറാനുള്ള നടന്റെ കഴിവിനെ നിരവധി പേര്‍ പ്രശംസിച്ചിട്ടുണ്ട്.

മമലയാളികള്‍ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത മോഹന്‍ലാലിന്റെ ചിത്രങ്ങളില്‍ ഒന്നാണ് വന്ദനം. ഇന്നും പ്രേക്ഷകര്‍ മറക്കാത്ത പ്രണയജോഡി ആയിരുന്നു ഉണ്ണികൃഷ്ണനും ഗാഥയും. ഉണ്ണികൃഷ്ണനായി മോഹന്‍ലാലും ഗാഥയായി ഗിരിജയും ഒരുമിച്ച് അഭിനയിച്ച വന്ദനത്തിലെ ഓരോ സീനുകളും ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. മൊബൈല്‍ഫോണ്‍ ഇല്ലാത്തതുകൊണ്ട് മാത്രം ഒരുമിക്കാന്‍ സാധിക്കാതെ പോയ ഇരുവരും അന്നത്തെ കാലത്ത് തന്നെ ആളുകളുടെ മനസ്സില്‍ ഒരു നൊമ്പരമായി മാറിയിരുന്നു.

എത്രയോ പേര്‍ ഇങ്ങനെ പ്രണയവിരഹം പേറി ജീവിതം തള്ളിനീക്കുന്നുണ്ടാവും. അങ്ങനെയുള്ള ആളുകളുടെ പ്രതിനിധികളായിരുന്നു ഗാഥയും ഉണ്ണിയും. അതുവരെ കണ്ടിട്ടില്ലാത്ത മലയാള സിനിമയുടെ ഒരു നായികാ മുഖമായിരുന്നു ഗാഥയുടെ. ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വന്ന ഗിരിജയെ പിന്നീട് ഒരു ചിത്രത്തിലും ആരും കണ്ടില്ല എവിടേക്ക് പോയി ഗിരിജ.?

ഒരിക്കല്‍ ഒരു സ്‌റ്റേജ് ഷോ അവതരിപ്പിക്കാന്‍ വേണ്ടി അമേരിക്കയില്‍ എത്തിയ പ്രിയദര്‍ശനും ശ്രീനിവാസനും ഗിരിജയെ കാണാന്‍ വേണ്ടി അവരുടെ വീട്ടിലെത്തി. അപ്പോള്‍ അവര്‍ അവിടെ ഉണ്ടായിരുന്നില്ല. ഇത് അറിഞ്ഞതിനുശേഷം അവരെ പിന്നീട് കാണാം എന്ന് കരുതി. ഇരുവരും വീട്ടില്‍ നിന്നും തിരികെ ഇറങ്ങി. അങ്ങോട്ടുള്ള യാത്രയില്‍ ആണ് റോഡിലെ ബ്ലോക്കില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറുകള്‍ കഴുകി കൊടുക്കുന്ന ഗിരിജയേ എല്ലാവരും കണ്ടത്. ഒരു നിമിഷം

പ്രിയദര്‍ശനും ശ്രീനിവാസനും അത്ഭുതപ്പെട്ടു പോയിരുന്നു. കാറ് കഴുകി വരുമാനം ഉണ്ടാക്കേണ്ട ബുദ്ധിമുട്ടൊന്നുമുള്ള ഒരു സ്ത്രീ അല്ല ഗിരിജ എന്ന് പ്രിയദര്‍ശന് അറിയാമായിരുന്നു. നല്ല സാമ്പത്തികം ഉള്ള അവസ്ഥയില്‍ നിന്നും വരുന്ന ഒരു വ്യക്തിയാണ് അവര്‍. പിന്നെന്തിനാണ് അവരീ ജോലി ചെയ്യുന്നത്. ശ്രീനിവാസനും പ്രിയദര്‍ശനും അവരോട് ചോദിച്ചു. ആ സമയത്ത് അവര്‍ പറഞ്ഞത് വിചിത്രമായ ഒരു മറുപടിയായിരുന്നു.

വെറുതെ ഇരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. എല്ലാ ജോലിക്കും അതിന്റെതായ മാന്യത ഉണ്ടെന്ന് കരുതുന്ന ഒരു വ്യക്തിയാണ് ഈ ജോലിയുടെ മാന്യതയും താന്‍ ഇഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ സ്വന്തമായി അധ്വാനിച്ച് പണം ഉണ്ടാക്കാന്‍ താല്‍പര്യപ്പെടുകയാണ്. അതിനുവേണ്ടിയാണ് താന്‍ ഈ ജോലി തിരഞ്ഞെടുത്തതെന്ന് ആ നിമിഷം ആ പെണ്‍കുട്ടിയുടെ തങ്ങള്‍ക്ക് വല്ലാതെ മതിപ്പ് തോന്നി പോയി എന്നാണ് ഇരുവരും പറഞ്ഞത്. ഈ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും വൈറലായി മാറിയിരിക്കുകയാണ്.

അതേസമയം, മോഹന്‍ലാല്‍ തന്റെ സിനിമാ തിരക്കുകളിലാണ്. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ നേര് ആയിരുന്നു റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് ചിത്രം. ഒരുപാട് പരാജയങ്ങള്‍ക്കുശേഷം തിയേറ്ററില്‍ വിജയമായ മോഹന്‍ലാല്‍ സിനിമ എന്നതുകൊണ്ട് തന്നെ നേര് മോഹന്‍ലാലിന്റെ തിരിച്ചുവരവ് എന്ന രീതിയിലാണ് ആളുകള്‍ പരിഗണിക്കുന്നത്.

പക്ഷെ നല്ല തിരക്കഥയും സംവിധായകനും വന്നാല്‍ മോഹന്‍ലാലിനോളം മൂര്‍ച്ഛയുള്ള മറ്റൊരു ആയുധവും മലയാള സിനിമയില്‍ ഇല്ലെന്നാണ് സിനിമാപ്രേമികള്‍ പറയുന്നത്. നേര് പോലെ തന്നെ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒരു സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാല്‍ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലെ ആദ്യ സിനിമ എന്നതുകൊണ്ട് തന്നെ പ്രഖ്യാപനം മുതല്‍ മലൈക്കോട്ടൈ വാലിബന്‍ വലിയ ഹൈപ്പ് കിട്ടിയ സിനിമയാണ്. മണിക്കൂറുകള്‍ക്ക് മുമ്പ് സിനിമയുടെ ടീസര്‍ പുറത്തുവന്നിരുന്നു. ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. നൂറ്റി മുപ്പത് ദിവസങ്ങളിലായി രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്.

More in Malayalam

Trending

Recent

To Top