News
വിജയയാത്ര തുടര്‍ന്ന് അവതാര്‍ 2 ദ വേ ഓഫ് വാട്ടര്‍; ഇന്ത്യന്‍ ബോക്സോഫീസില്‍ അവതാര്‍ നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്
വിജയയാത്ര തുടര്‍ന്ന് അവതാര്‍ 2 ദ വേ ഓഫ് വാട്ടര്‍; ഇന്ത്യന്‍ ബോക്സോഫീസില്‍ അവതാര്‍ നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്
സിനിമാ പ്രേമികള്‍ ഭാഷാഭേദമന്യേ കാത്തിരുന്ന ചിത്രമായിരുന്നു ജെയിംസ് കാമറൂണിന്റെ അവതാര്‍ 2 ദ വേ ഓഫ് വാട്ടര്‍. റിലീസിന് മുന്നേ തന്നെ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ ചിത്രം ജൈത്രയാത്ര തുടരുകയാണ്. തെന്നിന്ത്യയില്‍ നിന്ന് റെക്കോര്‍ഡ് കളക്ഷന്‍ നേടിയാണ് ചിത്രം മുന്നേറുന്നത്. അവതാര്‍ 2 ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ 100 കോടി കടന്നിരുന്നു.
അവതാര്‍: ദി വേ ഓഫ് വാട്ടര്‍ ഇന്ത്യയിലെ ബോക്സ് ഓഫീസില്‍ മികച്ച തുടക്കമാണ് നേടിയത്. ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്തചിത്രം ഡിസംബര്‍ 16ന് റിലീസ് ചെയ്ത ദിനം 53.10 കോടി നേടി. അവതാര്‍ 2 ഇപ്പോള്‍ ഇന്ത്യന്‍ ബോക്സോഫീസില്‍ 200 കോടിക്ക് അടുത്ത് കുതിക്കുകയാണ്.
ഡിസംബര്‍ 21 ന് ആറാം ദിവസം നേടിയത് ഇരട്ട അക്കത്തില്‍ ആണെന്നാണ് ആദ്യ ട്രേഡ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് 13.50 കോടി രൂപ നേടി ഈ ചിത്രം ഇന്ത്യയിലെ മൊത്തം കളക്ഷന്‍ 193.30 കോടി രൂപയായി. 2019 ല്‍ ഇറങ്ങിയ ആവഞ്ചേര്‍സ് എന്‍ഡ് ഗെയിം കഴിഞ്ഞാല്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ഏറ്റവും ഉയര്‍ന്ന ബോക്സ് ഓഫീസ് ഓപ്പണറായി അവതാര്‍ 2 മാറി.
പതിമൂന്ന് കൊല്ലം മുന്‍പ് ഇറങ്ങിയ അവതാറിന്റെ തുടര്‍ച്ചയായാണ് ദി വേ ഓഫ് വാട്ടര്‍ ഡിസംബര്‍ 16 ന് റിലീസ് ചെയ്തത്. സാം വര്‍ത്തിംഗ്ടണ്‍, സിഗോര്‍ണി വീവര്‍, സോ സല്‍ദാന, കേറ്റ് വിന്‍സ്ലെറ്റ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അവതാര്‍: ദി വേ ഓഫ് വാട്ടര്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ റിലീസ് ചെയ്തിട്ടുണ്ട്.\
