Connect with us

മമ്മൂക്ക തന്നെ റോളക്‌സ് വാച്ച് ഇത് വരെ ഉപയോഗിച്ചിട്ടില്ല; അതിന്റെ കാരണത്തെ കുറിച്ച് ആസിഫ് അലി

News

മമ്മൂക്ക തന്നെ റോളക്‌സ് വാച്ച് ഇത് വരെ ഉപയോഗിച്ചിട്ടില്ല; അതിന്റെ കാരണത്തെ കുറിച്ച് ആസിഫ് അലി

മമ്മൂക്ക തന്നെ റോളക്‌സ് വാച്ച് ഇത് വരെ ഉപയോഗിച്ചിട്ടില്ല; അതിന്റെ കാരണത്തെ കുറിച്ച് ആസിഫ് അലി

നിരവധി ആരാധകരുള്ള താരമാണ് ആസിഫ് അലി. റോഷാക്ക് എന്ന മമ്മൂട്ടി ചിത്രത്തില്‍ വ്യത്യസ്തമായ വില്ലന്‍ വേഷം ചെയ്തും ആസിഫ് അലി കൈയ്യടി നേടിയിരുന്നു. ഒരിക്കല്‍പ്പോലും മുഖം പുറത്ത് കാണിക്കാത്ത വേഷമായിരുന്നു സിനിമയിലേത്. ആസിഫ് ആ വേഷം ഏറ്റെടുക്കുകയും ഭംഗിയാക്കുകയും ചെയ്തു.

നടന്റെ ഈ ആത്മാര്‍ഥതയ്ക്ക് പകരമായി സിനിമയുടെ നിര്‍മാതാവ് കൂടിയായ നടന്‍ മമ്മൂട്ടി ഒരു സമ്മാനം നല്‍കിയിരുന്നു. റോഷാക്കിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കവേയാണ് ആ സമ്മാനം അപ്രതീക്ഷിതമായി നടന് സമ്മാനിച്ചത്. സ്വിസ് ലക്ഷ്വറി ബ്രാന്‍ഡായ റോളക്‌സിന്റെ വാച്ചാണ് മമ്മൂട്ടി ആസിഫലിക്ക് സമ്മാനിച്ചത്.

ഈ ചടങ്ങിന്റെ വിഡിയൊ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. റോഷാക്കിലെ ആസിഫിന്റെ പ്രകടനത്തെപ്പറ്റി മമ്മൂട്ടി വാചാലനായിരുന്നു. ആസിഫ് അഭിനയിച്ചത് കണ്ണുകളിലൂടെയാണെന്നും ഒരു നടന്റെ ഏറ്റവും എക്‌സ്പ്രസീവായ ഭാഗം കണ്ണുകളാണെന്നും മമ്മൂട്ടി പറഞ്ഞു.

‘കാപ്പ’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുവേണ്ടി നടത്തിയ അഭിമുഖങ്ങളില്‍ പൃഥ്വിരാജിനൊപ്പം ആസിഫ് അലി കഴിഞ്ഞദിവസം എത്തിയിരുന്നു. ഇന്റര്‍വ്യൂവില്‍ അദ്ദേഹം നേരിട്ട ചോദ്യങ്ങളില്‍ ഒന്നായിരുന്നു മമ്മൂട്ടി തന്ന റോളക്‌സ് വാച്ച് എന്തുചെയ്തു എന്നത്. ഇതുവരെ വാച്ച് കെട്ടിയിട്ടില്ലെന്നും, ഉപയോഗിക്കുമ്പോള്‍ അതിന്റെ കഥ എല്ലാവരോടും പറയേണ്ടി വരുമെന്നും ആസിഫ് പറയുന്നു.

കഥ കുറച്ച് പഴകിയ ശേഷം വാച്ച് കെട്ടാമെന്നാണ് ആസിഫ് വിചാരിച്ചിരിക്കുന്നതെന്ന് പൃഥ്വിരാജും വിഡിയോയില്‍ പറയുന്നുണ്ട്. വാച്ച് ചെറുതാക്കാനുണ്ടെന്നും പുറത്ത് എവിടെയെങ്കിലും പോകുമ്പോള്‍ കെട്ടാമെന്നാണ് കരുതുന്നതെന്നും ആസിഫ് പറഞ്ഞു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കാപ്പ’യില്‍ പൃഥ്വിരാജ്, ആസിഫ് അലി അന്ന ബെന്‍, അപര്‍ണ ബാലമുരളി എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

More in News

Trending

Recent

To Top