News
അവതാര്‍ 2 വില്‍ കൗമാരക്കാരിയായ കിരിയായി എത്തിയത് 73 കാരിയായ സിഗോര്‍ണി വീവര്‍
അവതാര്‍ 2 വില്‍ കൗമാരക്കാരിയായ കിരിയായി എത്തിയത് 73 കാരിയായ സിഗോര്‍ണി വീവര്‍
ജെയിംസ് കാമറൂണിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ അവതാര്‍ 2 എന്ന ചിത്രത്തെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിന്റെ റിലീസിന് മുന്നേ തന്നെ ചിത്രം റെക്കോര്‍ഡുകള്‍ ഭേദിച്ചിരുന്നു. റിലീസിന് ശേഷവും ചിത്രം റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ചിത്രത്തെ പോലെ തന്നെ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ക്കുന്നുണ്ട്.
ജേയ്ക്കും നേയ്തിരിയുമാണ് ആദ്യ ഭാഗത്തില്‍ പ്രിയപ്പട്ടവരായതെങ്കില്‍ ഇത്തവണ അവരുടെ കുട്ടികളാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്. നെതെയാം, ലോക്, കിരി, തുക്ക് എന്നിവരാണ് അവതാറിന്റെ രണ്ടാം ഭാഗത്തില്‍ ശ്രദ്ധ നേടിയത്. ഇതില്‍ കിരിയുടെ കഥാപാത്രത്തെ ഗംഭീരമാക്കിയത് 73 വയസുള്ള താരമാണ്.
ടീനേജുകാരിയായ കിരിയായി എത്തിയത് സിഗോര്‍ണി വീവര്‍ എന്ന നടിയാണ്. 2009 ല്‍ പുറത്തിറങ്ങിയ അവതാറിന്റെ ആദ്യ ഭാഗത്ത് ഗ്രേസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വീവറായിരുന്നു. അഭിനയം മാത്രമല്ല നിര്‍മാണത്തിലും വീവര്‍ പങ്കാളിയാകാറുണ്ട്. 1971 ലാണ് വീവര്‍ സിനിമാലോകത്തെത്തുന്നത്. ഡത്ത് ആന്‍ഡ് ദി മെയ്ഡന്‍, ഹോള്‍സ്, ദി വില്ലേജ്, ഇന്‍ഫേമസ് എന്നിവയാണ് ശ്രദ്ധേമായ ചിത്രങ്ങള്‍.
തെന്നിന്ത്യയില്‍ നിന്ന് റെക്കോര്‍ഡ് കളക്ഷന്‍ നേടിയാണ് ചിത്രം മുന്നേറുന്നത്. അവതാര്‍ 2 ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ 100 കോടി കടന്നിരുന്നു. അവതാര്‍: ദി വേ ഓഫ് വാട്ടര്‍ ഇന്ത്യയിലെ ബോക്സ് ഓഫീസില്‍ മികച്ച തുടക്കമാണ് നേടിയത്. ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്തചിത്രം ഡിസംബര്‍ 16ന് റിലീസ് ചെയ്ത ദിനം 53.10 കോടി നേടി. അവതാര്‍ 2 ഇപ്പോള്‍ ഇന്ത്യന്‍ ബോക്സോഫീസില്‍ 200 കോടിക്ക് അടുത്ത് കുതിക്കുകയാണ്.
ഡിസംബര്‍ 21 ന് ആറാം ദിവസം നേടിയത് ഇരട്ട അക്കത്തില്‍ ആണെന്നാണ് ആദ്യ ട്രേഡ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് 13.50 കോടി രൂപ നേടി ഈ ചിത്രം ഇന്ത്യയിലെ മൊത്തം കളക്ഷന്‍ 193.30 കോടി രൂപയായി. 2019 ല്‍ ഇറങ്ങിയ ആവഞ്ചേര്‍സ് എന്‍ഡ് ഗെയിം കഴിഞ്ഞാല്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ഏറ്റവും ഉയര്‍ന്ന ബോക്സ് ഓഫീസ് ഓപ്പണറായി അവതാര്‍ 2 മാറി.
പതിമൂന്ന് കൊല്ലം മുന്‍പ് ഇറങ്ങിയ അവതാറിന്റെ തുടര്‍ച്ചയായാണ് ദി വേ ഓഫ് വാട്ടര്‍ ഡിസംബര്‍ 16 ന് റിലീസ് ചെയ്തത്. സാം വര്‍ത്തിംഗ്ടണ്‍, സിഗോര്‍ണി വീവര്‍, സോ സല്‍ദാന, കേറ്റ് വിന്‍സ്ലെറ്റ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അവതാര്‍: ദി വേ ഓഫ് വാട്ടര്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ റിലീസ് ചെയ്തിട്ടുണ്ട്.
