serial news
ഏതവളാണ് മനസമാധാനം തരുന്നതെന്ന് അശ്വതി ; വെറുതേ തുടങ്ങിയ സംഭാഷണം അവിഹിതം വരെ എത്തി; നടി അശ്വതിയുടെ എഴുത്ത്!
ഏതവളാണ് മനസമാധാനം തരുന്നതെന്ന് അശ്വതി ; വെറുതേ തുടങ്ങിയ സംഭാഷണം അവിഹിതം വരെ എത്തി; നടി അശ്വതിയുടെ എഴുത്ത്!
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നായികയാണ് അശ്വതി. നായികയായും വില്ലത്തിയായുമെല്ലാം മലയാളം സീരിയല്‍ രംഗത്ത് സാന്നിധ്യം അറിയിച്ച താരം ഇപ്പോൾ സീരിയലിൽ അഭിനയിക്കുന്നില്ല.
എന്നാൽ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി. താരത്തിന്റെ പോസ്റ്റുകളും കുറിപ്പുകളുമെല്ലാം വളരെ പെട്ടന്നാണ് വൈറലാകാറുള്ളത്. ബിഗ് ബോസ് മലയാളം എപ്പിസോഡുകളെക്കുറിച്ചുള്ള അശ്വതിയുടെ വിലയിരുത്തലുകള്‍ക്കും ധാരാളം ആരാധകരുണ്ട്.
ഇപ്പോഴിതാ അശ്വതി പങ്കുവച്ച പുതിയ വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. വിവാഹ ശേഷം വിദേശത്തേക്ക് താമസം മാറുകയായിരുന്നു അശ്വതി. താരത്തിന്റെ വിവാഹ ജീവിതം പന്ത്രണ്ടാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. വിവാഹ വാര്‍ഷികത്തിന്റെ ഭാഗമായി അശ്വതി പങ്കുവച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.
“അങ്ങനെ ഒരുപാട് സ്‌നേഹവും, ഇത്തിരി പിണക്കവും, അടിയുമായി ഞങ്ങള്‍ പന്ത്രണ്ടാം വര്‍ഷത്തിലേക്ക് എന്ന് പറഞ്ഞാണ് അശ്വതി വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ കണ്ടന്റ് വേറെ ആരുടെയോ ആണെന്നും തങ്ങള്‍ ഓണ്‍ വോയ്‌സ് ചെയ്യുന്നത് മാത്രമാണെന്ന മുന്‍കൂര്‍ ജാമ്യവും അശ്വതി എടുക്കുന്നുണ്ട്. അശ്വതിയും ഭര്‍ത്താവും തമ്മിലുള്ള രസകരമായ സംഭാഷണാണ് വീഡിയോയിലുള്ളത്.
വീഡിയോയുടെ തുടക്കത്തില്‍ അശ്വതി ഫോണില്‍ കളിച്ചിരിക്കുകയാണ്. ഈ സമയത്ത് ഭര്‍ത്താവ് തന്റെ ഷൂസ് ധരിക്കുകയാണ്. എങ്ങോട്ടാണ് പോകുന്നതെന്ന് അശ്വതി ഭര്‍ത്താവിനോട് ചോദിക്കുന്നു. താന്‍ നടക്കാന്‍ പോവുകയാണെന്നും നീ കൂടെ വരുന്നോ എന്ന് ചോദിക്കുന്നതിനിടെ ഭര്‍ത്താവ് അശ്വതി ഫോണില്‍ കളിച്ച് വെറുതെയിരിക്കുകയാണെന്ന് പറയുന്നത്. പറഞ്ഞ് പറഞ്ഞ് അത് വഴക്കിലേക്ക് മാറുകയാണ്.
മൊബൈലില്‍ നോക്കി നില്‍ക്കുന്നത് വെറുതെയല്ലെന്നും കാര്യമുള്ളത് കൊണ്ടാണെന്നും അശ്വതി പറയുന്നു. രാവിലെ എഴുന്നേറ്റ് നടന്നാല്‍ ശരീരത്തിന് നല്ലതാണെന്ന് പറയുമ്പോള്‍ എന്റെ ശരീരം ഒന്നിനും കൊള്ളില്ല എന്നാണോ പറയുന്നതെന്നായി അശ്വതി. വഴക്കിനിടെ എനിക്കല്‍പ്പം മനസമാധാനം തരുമോ എന്ന് ചോദിക്കുമ്പോള്‍ ഞാന്‍ ഇപ്പോള്‍ മനസമാധാനം തരാത്തവളായെന്നും അപ്പോള്‍ വേറെ എവിടെ നിന്നോ മനസമാധാനം കിട്ടുന്നുണ്ടല്ലേ എന്നുമായി അശ്വതി. ഏതവളാണ് മനസമാധാനം തരുന്നതെന്ന് അശ്വതി പറഞ്ഞതോടെ ഭര്‍ത്താവ് സോറി പറഞ്ഞ് ഇറങ്ങിപ്പോവുകയാണ്.
രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുമ്പോള്‍ കമന്റുകളുമായി താരങ്ങളുമെത്തിയിട്ടുണ്ട്. താരങ്ങളും ഇരുവര്‍ക്കും ആശംസകള്‍ നേരുകയാണ്. അല്‍ഫോണ്‍സാമ്മ എന്ന പരമ്പരയിലൂടെയാണ് അശ്വതി അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് കുങ്കുമപ്പൂവിലെ വില്ലത്തിവേഷത്തിലൂടേയും കയ്യടി നേടി. ഇപ്പോള്‍ താരം ദുബായില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്.
about aswathy
