Malayalam
റിവ്യൂവില്‍ ചെയ്തത് ബോഡി ഷേയ്മിംഗ് അല്ല മിമിക്രി ആണ്; അശ്വന്ത് കോക്ക്
റിവ്യൂവില്‍ ചെയ്തത് ബോഡി ഷേയ്മിംഗ് അല്ല മിമിക്രി ആണ്; അശ്വന്ത് കോക്ക്
കഴിഞ്ഞ ദിവസം സിനിമ റിവ്യൂവുമായി ബന്ധപ്പെട്ട മമ്മൂട്ടി നടത്തിയ പരാമര്‍ശം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. തന്റെ ഏറ്റവും പുതിയ ചിത്രം ‘കാതലി’ന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മമ്മൂട്ടി പ്രതികരിച്ചത്.
ഇപ്പോഴിതാ പ്രസ്തുത വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമ റിവ്യൂവര്‍ അശ്വന്ത് കോക്ക്. സിനിമയുടെ മെറിറ്റ് നോക്കിയാണ് എപ്പോഴും വീഡിയോ ചെയ്യുന്നതെന്നും ബാന്ദ്ര റിവ്യൂവില്‍ ചെയ്തത് ബോഡി ഷെയ്മിംഗ് ആയിരുന്നില്ല അത് മിമിക്രി ആയിരുന്നെന്നുമാണ് അശ്വന്ത് കോക്ക് പറയുന്നത്.
അശ്വന്ത് കോക്കിന്റെ വാക്കുകള്‍ ഇങ്ങനെ:
‘മമ്മൂട്ടി എന്ന ഇതിഹാസതാരം എപ്പോഴും സെന്‍സിബിള്‍ ആയി സംസാരിക്കുന്ന മനുഷ്യനാണ്. ഇന്നും അദ്ദേഹം പറഞ്ഞിരിക്കുന്നത് റിവ്യൂവിനെ റിവ്യൂവിന്റെ വഴിക്ക് വിടൂ, സിനിമ നല്ലതാണെങ്കില്‍ വിജയിച്ചിരിക്കും. ഇനി റിവ്യൂ നിര്‍ത്തിയാല്‍ പോലും എല്ലാ സിനിമകളും വിജയിക്കില്ല. അതൊരു ഫാക്ട് ആണ്.
റിവ്യൂവില്‍ ചെയ്തത് ബോഡി ഷേയ്മിംഗ് അല്ല. അതൊരു മിമിക്രി ആണ്. അത് പരിഹാസം അല്ല. ശബ്ദം അനുകരിക്കാം, രൂപ മാറ്റം അനുകരിക്കാം. ദിലീപിന്റെ സിനിമ ബാന്ദ്രയെ പറ്റിയാണ് ചോദിച്ചതെന്ന് എനിക്ക് മനസിലായി.
ഞാന്‍ ആരോടും എന്റെ റിവ്യൂസ് കാണാന്‍ പറഞ്ഞിട്ടില്ല. എന്നെ ഫോളോ ചെയ്യാന്‍ പറഞ്ഞിട്ടില്ല. എന്റെ റിവ്യൂ കണ്ട് സിനിമ കാണൂ എന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. മിമിക്രിക്കാര്‍ സ്‌റ്റേജില്‍ ഈ പറയുന്ന കോപ്രായം കാണിക്കുമ്പോള്‍ ഈ പറഞ്ഞ താരങ്ങള്‍ തന്നെയാണ് കയ്യടിക്കുന്നത്.
ഇവരുടെ വിഷയം ഇതൊന്നുമല്ല, ആളുകളുടെ വാ മൂടി കെട്ടണം എന്നിട്ട് ഒരാഴ്ച്ച ലക്ഷകണക്കിന് പൈസ പി. ആര്‍ വര്‍ക്കിന് കൊടുത്തുകൊണ്ട് നല്ല സിനിമയാണ്, ഫാമിലിയും കുട്ടികളും ഏറ്റെടുത്തു എന്നൊക്കെ എഴുതി ഇവരുടെ പ്രൊഡക്റ്റ് സെല്‍ ചെയ്യണം. അപ്പോള്‍ കുറേ ആളുകള്‍ തിയേറ്ററില്‍ കയറിയിട്ട് അപകടത്തില്‍പെടണം എന്ന ലക്ഷ്യം മാത്രമേ ഒളളൂ. നല്ല സിനിമകളെ ഞാന്‍ നല്ലതെന്ന് പറഞ്ഞിട്ടുണ്ട്.
ഏറ്റവും പുതിയ ചിത്രങ്ങളായ ‘ഫാലിമി’, ‘വേല’ നല്ലതാണ് എന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. സിനിമയുടെ മെറിറ്റിനനുസരിച്ചാണ് ഞാന്‍ വീഡിയോ ചെയ്യുന്നത്. നിയമത്തെയും ഭരണഘടനയെയും വെല്ലുവിളിച്ചുകൊണ്ടുള്ള എന്തെങ്കിലും കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്നുണ്ടെങ്കില്‍ അതിനെതിരെ നടപടി ഉണ്ടായാല്‍ അത് നേരിടാന്‍ ഞാന്‍ തയ്യാറാണ്’ എന്നും അശ്വന്ത് കോക്ക് പറഞ്ഞു.
