Bollywood
ദാമ്പത്യത്തിൽ ഇരുവരും തമ്മിലുള്ള ആശയവിനിമയം നിലനിർത്തേണ്ടത് പ്രധാനം; ഐശ്വര്യ റായി
ദാമ്പത്യത്തിൽ ഇരുവരും തമ്മിലുള്ള ആശയവിനിമയം നിലനിർത്തേണ്ടത് പ്രധാനം; ഐശ്വര്യ റായി
ബച്ചൻ കുടുംബത്തിലെ വിശേഷങ്ങളറിയാൻ പ്രേക്ഷകർക്കേറെ ഇഷ്ടമാണ്. ഇവരുടേതായി പുറത്തെത്താറുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അമിതാഭ് ബച്ചനാകട്ടെ, ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. ജയ ബച്ചൻ സിനിമയിൽ നിന്ന് മാറി രാഷ്ട്രീയത്തിലേയ്ക്ക് ശ്രദ്ധ നൽകിയിട്ട് ഏറെ നാളുകളായി. കുറച്ച് നാളുകളായി ഐശ്വര്യ റായ് അഭിഷേകുമായും വീട്ടുകാരുമായും അകൽച്ചയിലാണെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്.
ആനന്ദ് അംബാനിയുടെ വിവാഹവേദിയിൽ ഉൾപ്പെടെ പല പൊതുസദസുകളിലും ഐശ്വര്യ റായ് തനിയെ എത്തിയതോടെയാണ് അഭിഷേകുമായി നടി വേർപിരിഞ്ഞതെന്ന വാർത്ത വൈറലായത്. ഇതേ സംബന്ധിച്ച് സോഷ്യൽ മീഡിയയിലെ ചർച്ചകളും കൊഴുക്കുകയാണ്. ഈ വേളയിൽ ഐശ്വര്യയുടെ പഴയ വാക്കുകളാണ് വീണ്ടും വൈറലാകുന്നത്.
‘അഭിഷേകുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ഈ അഭിമുഖത്തിൽ ഐശ്വര്യ റായി തുറന്നു പറയുന്നു. കുടുംബബന്ധത്തിൽ ധാരാളം അഡ്ജസ്റ്റുമെന്റുകളുണ്ട്. അങ്ങോട്ടുമിങ്ങോട്ടുമുള്ള കൊടുക്കൽ വാങ്ങലും, യോജിപ്പും വിയോജിപ്പുമുണ്ട്. എന്നാൽ, ദാമ്പത്യത്തിൽ ഇരുവരും തമ്മിലുള്ള ആശയവിനിമയം നിലനിർത്തേണ്ടത് പ്രധാനമാണ്. അതിൽ ഞാൻ എപ്പോഴും വിശ്വസിക്കുന്നു.
അഭിഷേകും ഇക്കാര്യത്തെ ബഹുമാനിക്കുന്നു. ബന്ധങ്ങളിൽ തമ്മിൽ തമ്മിലുള്ള ആശയവിനിമയം വളരെ പ്രധാനമാണ്. എല്ലാ ബന്ധങ്ങളും ആരംഭിക്കുന്നത് സൗഹൃദത്തിൽ നിന്നല്ലേ. എന്താണ് സൗഹൃദത്തിന്റെ അടിസ്ഥാനം. ഇന്നത്തെ പ്രശ്നങ്ങൾ ഇന്നു തന്നെ അവസാനിപ്പിക്കണമെന്നും.
അത് നാളെത്തേക്ക് കൊണ്ടു പോകരുത് എന്നും കരുതുന്ന ആളല്ല ഞാൻ. ആവശ്യമെങ്കിലും അത് അടുത്ത ദിവസവും തുടരും. പക്ഷേ, അന്ന് തന്നെ ആ അധ്യായം അവസാനിപ്പിക്കാൻ സാധിച്ചാൽ അതാണ് ഏറ്റവും നല്ലത്. ഒരുമിച്ച് സമയം പങ്കിടുമ്പോൾ നിങ്ങൾക്ക് തുറന്നു സംസാരിക്കാൻ സാധിക്കണം. അതിനർഥം പങ്കാളിയെ ബഹുമാനിക്കണമെന്ന് കൂടിയാണ് എന്നുമാണ് ഐശ്വര്യ റായ് പറയുന്നത്.
പ്രശ്‌നങ്ങളുടെ തുടക്കം അഭിഷേകിന്റെ അമ്മ ജയയുമായും സഹോദരി ശ്വേതയുമായി ഐശ്വര്യ പിണങ്ങുന്നതോടെയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അഭിഷേകിന്റെ കുടുംബവുമായി ഐശ്വര്യയ്ക്കുള്ള പ്രശ്‌നം പതിയെ ഇരുവരുടേയും ദാമ്പത്യ ജീവിതത്തേയും ബാധിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഐശ്വര്യയുടെ പിറന്നാൾ ആഘോഷിക്കാൻ അഭിഷേകോ താരത്തിന്റെ കുടുംബത്തിലെ ഒരംഗമോ പോലും എത്താതിരുന്നതും അഭിഷേക് വിവാഹ മോതിരം അണിയാതെ പൊതുവേദിയിൽ എത്തിതയുമെല്ലാം ഈ റിപ്പോർട്ടുകൾക്ക് ശക്തി പകരുന്നതായിരുന്നു.
അതേസമയം, നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച് പൊന്നിയിൻ സെൽവൻ എന്ന മണിരത്‌നം സിനിമയിലൂടെ നടി തിരിച്ചെത്തിയിരുന്നു. പക്ഷെ പുതിയ സിനിമകളിലൊന്നും താരം ഒപ്പം വെച്ചിട്ടില്ല. 2007 ഏപ്രിൽ മാസത്തിലാണ് ഐശ്വര്യയും അഭിഷേക് ബച്ചനും വിവാഹിതരായത്. ആരാധ്യ എന്ന മകളും താര ദമ്പതികൾക്ക് പിറന്നു. മകൾ ആരാധ്യയെ പിരിഞ്ഞിരിക്കാൻ നടിയ്ക്കിഷ്ടമല്ല.
മിക്കയിടങ്ങളിലും ആരാധ്യയെ ഐശ്വര്യ ഒപ്പം കൂട്ടാറുണ്ട്. ഇക്കഴിഞ്ഞ കാൻ ഫിലിം ഫെസ്റ്റിന് എത്തിയപ്പോഴും ഐശ്വര്യക്കൊപ്പം മകളുണ്ടായിരുന്നു. മകളുടെ എല്ലാ കാര്യങ്ങളും ഐശ്വര്യയാണ് നോക്കുന്നതെന്നും അത് കൊണ്ടാണ് തനിക്ക് കരിയറിലേക്ക് ശ്രദ്ധ നൽകാൻ കഴിയുന്നതെന്നും അഭിഷേക് ബച്ചൻ ഒരിക്കൽ പറയുകയുണ്ടായി.
അഭിഷേകിനേക്കാളും ഐശ്വര്യയെ കരിയറിൽ സജീവമായി കാണണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്. 51 കാരിയായ ഐശ്വര്യയ്ക്ക് ഇന്നും വൻ ആരാധകർക്കുണ്ട്. മികച്ച തിരക്കഥകൾ വന്നാലെ സിനിമ ചെയ്യൂ എന്ന തീരുമാനത്തിലാണ് ഐശ്വര്യ റായ്. നടിയുടെ ഭർതൃമാതാവ് ജയ ബച്ചൻ റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന സിനിമയിൽ അഭിനയിച്ചു. അമിതാഭ് ബച്ചൻ ഇന്നും സിനിമാ രംഗത്ത് സജീവമാണ്.
