മൂകാംബികയില്‍ ചന്ദനം തൊട്ട് നിന്നത്, ചട്ടയും മുണ്ടും ധരിച്ചത്, തട്ടമിടാത്ത ഫോട്ടോ -വിവാദങ്ങൾക്ക് മറുപടിയുമായി ആസിഫ് അലിയുടെ ഭാര്യ സമ മസ്രിൻ
സിനിമ താരങ്ങളുടെ കുടുംബാംഗങ്ങൾ പലപ്പോളും പാപ്പരാസികളുടെ ആക്രമത്തിന് ഇരയാകാറുണ്ട്. അങ്ങനെ ഇരയായ ആളാണ് ആസിഫ് അലിയും ഭാര്യ സമ മസ്രിനും. മൂകാംബികയില്‍ ചന്ദനം തൊട്ട് നിന്നത്, ചട്ടയും മുണ്ടും ധരിച്ചത്, തട്ടമിടാത്ത ഫോട്ടോ, ഇവയൊക്കെ വിമര്‍ശിക്കപ്പെട്ടിരുന്നല്ലോ എന്ന ചോദ്യത്തിന് സമ മറുപടി പറയുന്നു.
‘ഞങ്ങള്‍ വളരെ റിലീജിയസ് ആണ്. വിശ്വാസം ഉള്ളിലല്ലേ മറ്റുള്ളവരെ കാണിച്ച് ബോധ്യപ്പെടുത്തേണ്ടതില്ല എന്നാണ് ഇച്ഛ പറയാറ് (ആസിഫ് അലി ). ഞങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ ഞങ്ങളും അല്ലാഹുവും അറിയുന്നുണ്ട്. എന്ന് വിചാരിക്കാനാണ് ഇഷ്ട്ടം സാമ മസ്രിന്‍ പറഞ്ഞു.
അതേസമയം മൂകാംബിക സന്ദര്‍ശനം ഒരു ട്രിപ്പിന്റെ ഭാഗമായി സംഭവിച്ചതാണെന്നു ആസിഫ് പറഞ്ഞു. കൂടെയുള്ളവര്‍ ചെയ്യും പോലെ ഞങ്ങളും കുറി തൊട്ട് ഫോട്ടോ എടുത്തു. വാര്‍ത്ത വന്നത് ആസിഫ് അലി ഇഷ്ട്ട ദേവിയെ തൊഴാന്‍ മൂകാംബികയില്‍ എന്നായിരുന്നു. എന്തിനാണിങ്ങനെ എഴുതി വിട്ടത് എന്നറിയില്ല.
Malayalam actor Asif Ali family wife Zama Mazreen son Adam Ali
അതുപോലെ ലാല്‍ സാറിന്റെ മകളുടെ വിവാഹത്തിന് അവരുടെ തീമിനൊപ്പം ചട്ടയും മുണ്ടും ധരിച്ചു. മറ്റുള്ളവരുടെ സന്തോഷത്തോടൊപ്പം ചേരുക എന്നല്ലാതെ വിശ്വാസവുമായി ഇതിന് യാതൊരു ബന്ധവുമില്ല. അനാവശ്യ വിവാദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരു കാര്യത്തില്‍ സന്തോഷമുണ്ട്. നമ്മളെ ഇത്രയധികം ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടല്ലോയെന്നും ആസിഫ് പറഞ്ഞു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...