Connect with us

എനിക്കും ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ട്, രമേശ്‌ നാരായണന്റെ സാഹചര്യം എനിക്ക് എളുപ്പത്തിൽ മനസിലായി, ജാതിയും മതവും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ സോഷ്യൽ മീഡിയയിൽ പ്രകടമാണ്; ആസിഫ് അലി

Actor

എനിക്കും ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ട്, രമേശ്‌ നാരായണന്റെ സാഹചര്യം എനിക്ക് എളുപ്പത്തിൽ മനസിലായി, ജാതിയും മതവും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ സോഷ്യൽ മീഡിയയിൽ പ്രകടമാണ്; ആസിഫ് അലി

എനിക്കും ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ട്, രമേശ്‌ നാരായണന്റെ സാഹചര്യം എനിക്ക് എളുപ്പത്തിൽ മനസിലായി, ജാതിയും മതവും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ സോഷ്യൽ മീഡിയയിൽ പ്രകടമാണ്; ആസിഫ് അലി

കഴിഞ്ഞ ദിവസമായിരുന്നു നടൻ ആസിഫ് അലിയിൽ നിന്നും മൊമന്റോ വാങ്ങാൻ സം​ഗീത സംവിധായകൻ രമേഷ് നാരായൺ വിസമ്മതിച്ചതും നടനെ അപമാനിച്ചതും വാർത്തയായത്. എംടിയുടെ കഥകളെ ആസ്പദമാക്കി ഒരുക്കുന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെയായിരുന്നു സംഭവം.

നിരവധി പേരാണ് ആസിഫ് അലിക്ക് പിന്തുണയുമായി എത്തിയത്. അതോടൊപ്പം തന്നെ രമേശ് നാരായണന് വലിയ രീതിയിലുള്ള വിമർശനവും ഏറ്റുവാങ്ങേണ്ടി വന്നു. തുടർന്ന് രമേശ് നാരായണൻ ആസിഫ് അലിയോട് മാപ്പ് പറയുകയും രമേശ് നാരായണനെതിരെയുള്ള സൈബർ ആക്രമണത്തിൽ പ്രതികരിക്കുകയും ചെയ്തിരുന്നു.

ആ സംഭവത്തിൽ തനിക്കൊട്ടും ബുദ്ധിമുട്ട് തോന്നിയിട്ടില്ല. സോഷ്യൽ മീഡിയയിൽ നിന്നുള്ള സപ്പോർട്ടിന് നന്ദിയുണ്ട്. എന്നാൽ അദ്ദേഹത്തിനെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്‌നോട് തനിക്ക് താൽപര്യമില്ല എന്നാണ് ആസിഫ് അലി പറഞ്ഞത്.

എന്നാൽ ഇപ്പോഴിതാ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ തനിക്കും സൈബർ ആ ക്രമണം നേരിടേണ്ടി വന്നിട്ടുണ്ടെന്നും, അതുകൊണ്ട് തന്നെ രമേശ്‌ നാരായണന്റെ സാഹചര്യം തനിക്ക് എളുപ്പത്തിൽ മനസിലാവുമെന്നും പറയുകയാണ് ആസിഫ് അലി. ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്.

എനിക്കും സൈബർ ആ ക്രമണം പോലെയുള്ള സാഹചര്യങ്ങൾ ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ട്. എന്റെ കരിയറും ലൈഫും ജീവിതത്തിലെ സമാധാനവും തീർന്നുവെന്ന് കരുതിയ ഒരു അവസരം വരെ ഉണ്ടായിരുന്നു. നമ്മൾ കാണാത്ത, നമ്മളെ അറിയാത്ത ആരൊക്കെയോ ഇരുന്ന് നമ്മളെ കു റ്റം പറയുമ്പോൾ ഒരു നിസ്സഹായവസ്ഥ വരും.

ഞാനതിൽ യൂസ്ടാണ്. അന്ന് ഞാനും ഒരുപാട് അ നുഭവിച്ചിരുന്നു. അത് നോക്കുമ്പോൾ ഇത് വലിയ കാര്യമൊന്നുമല്ല. അതുകൊണ്ട് രമേശ്‌ നാരായണന്റെ സാഹചര്യം എനിക്ക് എളുപ്പത്തിൽ മനസിലായി. ജാതിയും മതവും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളും സോഷ്യൽ മീഡിയയിൽ പ്രകടമാണ് എന്നാണ് ആസിഫ് അലി പറയുന്നത്.

അതേസമയം ‘ലെവൽ ക്രോസ്’ ആണ് ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രം. ജൂലൈ 26-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. അമല പോൾ, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ജീത്തു ജോസഫ് അവതരിപ്പിച്ച് നവാഗതനായ അർഫാസ് അയൂബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സർവൈവൽ ത്രില്ലർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്.

More in Actor

Trending

Recent

To Top