featured
ആത്മഹത്യയുടെ വക്കിൽ ആസിഫ് അലി…! ആ സംഭവം എന്നെ തളർത്തുന്നു…! പൊട്ടിക്കരഞ്ഞ് നടൻ! അന്ന് നടന്നതിനെ കുറിച്ച് താരം
ആത്മഹത്യയുടെ വക്കിൽ ആസിഫ് അലി…! ആ സംഭവം എന്നെ തളർത്തുന്നു…! പൊട്ടിക്കരഞ്ഞ് നടൻ! അന്ന് നടന്നതിനെ കുറിച്ച് താരം
മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടനാണ് ആസിഫ്. ആസിഫ് തന്റെ കരിയറിൽ 87 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യ കാലങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടൻ.
അപൂർവ്വരാഗം, കഥ തുടരുന്നു തുടങ്ങിയ സിനിമകളുടെ സമയത്തെ ചില അനുഭവങ്ങൾ താരം പങ്കുവെച്ചു. കൂടാതെ ഒരു തുടക്കക്കാരൻ എന്ന നിലയിൽ താൻ അനുഭവിച്ച പ്രശ്‌നങ്ങളും ആസിഫ് അഭിമുഖത്തിൽ ആസിഫ് വെളിപ്പെടുത്തി.
കഥ തുടരുന്നു എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ ആകെ അറിയുന്നത് സത്യൻ അന്തിക്കാടിനെ മാത്രമായിരുന്നു. തന്റെ ഫസ്റ്റ് സീൻ മംമ്തയുമായി ഇരുന്ന് സംസാരിക്കുന്നതാണ്.
എന്നാൽ മംമ്തയെ കണ്ടപ്പോൾ പേടിച്ചുപോയി, ഡയലോഗ് പറയാൻ പറ്റുന്നില്ലെന്നും പേടിച്ചിട്ട് തനിക്ക് കെട്ടിപിടിക്കാൻ പോലും പറ്റുന്നില്ലെന്നും നടൻ വെളിപ്പെടുത്തി. എന്നാൽ ഇപ്പോൾ അതിൽ നിന്നൊക്കെ മാറ്റം വന്നുവെന്നും നടൻ കൂട്ടിച്ചേർത്തു.
പിന്നീട് അപൂർവ്വരാഗം സിനിമയുടെ സെറ്റിലാണ് ഏറെ വേദനിച്ചത്. അപൂർവ്വരാഗത്തിന്റെ പാട്ടിന്റെ ഷൂട്ടിങ് ക്രൈസ്റ്റ് കോളേജിലാണ് നടന്നത്. രാവിലെ തുടങ്ങിയതാണ്, അന്ന് ആ പാട്ട് രംഗത്തിൽ തന്റെ ഫസ്റ്റ് സ്റ്റെപ്പ് ഒകെ ആകുന്നത് നാല് മണിക്കൂറിന് ശേഷമാണ്. ആ സമയം കൊണ്ട് ആളുകൾ ചിരിക്കുകയും കമന്റ് അടിക്കുകയും ചെയ്യുന്നു. ഇതോടെ ആത്മഹത്യയെ വരെ പറ്റി താൻ ചിന്തിച്ചിട്ടുണ്ടെന്നും അത് മറക്കാൻ പറ്റാത്തൊരു അനുഭവമായിരുന്നെന്നും ആസിഫ് പറയുന്നു.
അതേസമയം രാവിലെയായിരുന്നു ഷൂട്ടിങ് തുടങ്ങിയതെങ്കിലും എല്ലാം ഒകെ ആവുന്നത് 11.30 ഓടെയാണ്. അപ്പോഴേക്കും വെയിലോക്കെ കൊണ്ട് തന്റെ മുടിയിലെ ജെല്ല് പോയി, മുഖം ആകെ കരിവാളിച്ച് വല്ലാത്ത അവസ്ഥയിലായി. അവസാനം സിബി സാറിന്റെ അടുത്ത് പോയി ഞാൻ പോയിക്കോട്ടെ എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും ആസിഫ് വേദനയോടെ ഓർക്കുന്നു. എന്നാൽ ഇന്ന് എല്ലാം മാറി ആളുകൾ, എന്നെകാണുമ്പോൾ ഫോട്ടോ എടുക്കാൻ വരുന്നതൊക്കെ ഞാൻ ശരിക്കും ആസ്വദിക്കുന്നുണ്ട്. കാരണം അതൊക്കെ ഒരുപാട് എന്റെ ജീവിത്തതിൽ ഞാൻ ആഗ്രഹിച്ചിട്ടുണ്ടെന്നും നടൻ വ്യക്തമാക്കി.
