Malayalam
മമ്മൂക്ക പറഞ്ഞ വാക്കുകള്‍ തന്നെ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും സന്തോഷം തന്നു; റോഷാക്കിലെ കഥാപാത്രത്തെ കുറിച്ച് ആസിഫ് അലി
മമ്മൂക്ക പറഞ്ഞ വാക്കുകള്‍ തന്നെ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും സന്തോഷം തന്നു; റോഷാക്കിലെ കഥാപാത്രത്തെ കുറിച്ച് ആസിഫ് അലി
മലയാളികള്‍ ഏറെ പ്രതീക്ഷഇയോടെ കാത്തിരുന്ന ചിത്രമാണ് റോഷാക്ക്. കേട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. മമ്മൂട്ടിയുടെ ഗംഭീര പ്രകടനം എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. മികച്ച ബോക്‌സ് ഓഫിസ് കളക്ഷന്‍ നേടി മുന്നേറുന്ന ചിത്രം മലയാളത്തില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ ത്രില്ലറാണ്.
ചിത്രത്തില്‍ ആസിഫ് അലി സുപ്രധാന കഥാപാത്രമായി എത്തുന്നുണ്ടെങ്കിലും മുഴുവന്‍ സമയവും മുഖം മറച്ചാണ് നടന്‍ അവതരിപ്പിച്ച കഥാപാത്രം സ്‌ക്രീനില്‍ എത്തുന്നത്. ഇപ്പോഴിതാ റോഷാക്കിലെ വേഷത്തെ കുറിച്ചും മമ്മൂട്ടി തന്നെ പറ്റി പറഞ്ഞതിനെയെല്ലാം കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി.
‘ആ വേഷത്തിന് ഒരു ശമ്പളമായിട്ടോ സമ്മാനമായിട്ടോ എന്തെങ്കിലും തന്നിരുന്നെങ്കില്‍ തനിക്ക് മാത്രമേ സന്തോഷം തോന്നുകയുള്ളൂ. എന്നാല്‍ മമ്മൂക്ക പറഞ്ഞ വാക്കുകള്‍ തന്നെ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും സന്തോഷം തന്നു. നിസാം ബഷീറും സമീറും കഥ പറയുമ്പോള്‍ തന്റെ ശബ്ദവും മുഖവും ഒന്നുമില്ല.
താന്‍ ആണോയെന്ന് മനസിലാവാന്‍ പോലും സാധ്യതയില്ല എന്ന് പറഞ്ഞു. എന്നാല്‍ അത് ഇത്ര ഇംപാക്ടുണ്ടാക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല. അണിയറ പ്രവര്‍ത്തകര്‍ പറയുമ്പോള്‍ മാത്രമേ അത് പ്രേക്ഷകര്‍ക്ക് മനസിലാവുകയുള്ളു എന്നാണ് വിചാരിച്ചത്’ ആസിഫ് അലി മനസ് തുറന്നു.
