Actor
തെറ്റായിപ്പോയി, എന്നാൽ തങ്ങളുടെ ഉദ്ദേശം പോസിറ്റീവായിരുന്നു, ആളുകളുടെ ചോയ്സ് ആണ് ഏത് കാണണമെന്ന്; വിവാദത്തിൽ പ്രതികരിച്ച് ആസിഫ് അലി
തെറ്റായിപ്പോയി, എന്നാൽ തങ്ങളുടെ ഉദ്ദേശം പോസിറ്റീവായിരുന്നു, ആളുകളുടെ ചോയ്സ് ആണ് ഏത് കാണണമെന്ന്; വിവാദത്തിൽ പ്രതികരിച്ച് ആസിഫ് അലി
മലയാള സിനിമ ഇപ്പോൾ വളരെയധികം മോശം കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഈ വർഷം തുടക്കത്തിൽ തുടർച്ചയായി നൂറ് കോടി ക്ലബ്ബിൽ കയറി ഏറെ ചർച്ചയാകപ്പെട്ട മോളിവുഡ് ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വന്ന വിവാദങ്ങൾക്ക് പിന്നാലെയാണ്. ഇപ്പോൾ മലയാള സിനിമയുടെ മറ്റൊരു മുഖമാണ് എങ്ങും ചർച്ച ചെയ്യപ്പെടുന്നതും വിമർശനത്തിടയാക്കിക്കൊണ്ടിരിക്കുന്നതും.
ഓണം റിലീസായി എത്തിയ കിഷ്കിന്ധാ കാണ്ഡം, അജയന്റെ രണ്ടാം മോഷണം, കൊണ്ടൽ എന്നീ സിനിമകളുടെ പ്രമോഷന്റെ ഭാഗമായി ആസിഫ് അലിയും ടോവിനോയും പെപ്പേയും ഒന്നിച്ചെത്തി പ്രമോഷൻ നടത്തിയത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. ഓണം റിലീസിലെ മറ്റ് ചിത്രങ്ങൾ താരങ്ങൾ മനഃപൂർവം ഒഴിവാക്കിയെന്നാരോപിച്ച് നടിയും നിർമാതാവുമായ ഷീലു എബ്രഹാം രംഗത്തെത്തി.
ഇപ്പോൾഴിതാ ഈ വിവാദത്തിങ്ങളിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് ആസിഫ് അലി. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;
ഞങ്ങൾ മൂന്നുപേരും ഏകദേശം ഒരേ പ്രായത്തിലുള്ള ആളുകളാണ്. വളരെ ഗംഭീരമായ തുടക്കം മലയാള സിനിമയ്ക്ക് കിട്ടിയ വർഷമാണിത്. ഒരുപാട് നല്ല സിനിമകൾ വന്നു, തിയേറ്ററുകൾ വീണ്ടും സജീവമായി. അങ്ങനെ നിൽക്കുന്ന അവസരത്തിൽ നമ്മളാരും പ്രതീക്ഷിക്കാത്ത ഒരു സംഭവമുണ്ടാകുന്നു. അതിന്റെയൊരു നെഗറ്റിവിറ്റി സിനിമയിൽ മൊത്തം വരുന്നു.
തിയേറ്ററുകളെ അത് ബാധിച്ചോ ഇല്ലയോ എന്നത് നമുക്കറിയില്ല. പക്ഷേ ഈയൊരു ഓണ സീസൺ എന്നു പറയുന്നത്, എല്ലാ ബിസിനസ്സുകളേയും പോലെ സിനിമയ്ക്കും വളരെ പ്രധാനപ്പെട്ടതാണ്. ഈ അവധിക്കാലത്ത് കുടുംബത്തിന് തിയേറ്ററുകളിൽ വന്ന് കാണാനാകുന്ന എല്ലാത്തരത്തിലുമുള്ള സിനിമകളും ഉണ്ട്.
ആ ഒരു സീസൺ സജീവമാകമണെന്ന ഉദ്ദേശ്യം മാത്രമാണ് ഞങ്ങൾക്ക് ഉണ്ടായിരുന്നത്. ഞങ്ങൾ മൂന്ന് പേരും സിനിമയുടെ പ്രമോഷനുകളുമായി ബന്ധപ്പെട്ട് മൂന്ന് സ്ഥലങ്ങളിൽ നിൽക്കുന്ന സമയത്താണ് പെട്ടെന്നൊരു ചിന്ത വരുന്നത്. ബാക്കിയുള്ള സിനിമകളെ മെൻഷൻ ചെയ്തില്ല എന്നുള്ളത് തെറ്റാണ്.
പക്ഷേ ഞങ്ങളുടെ ഉദ്ദേശം പോസിറ്റീവ് ആയിരുന്നു. നെഗറ്റീവ് രീതിയിലേയ്ക്ക് ഇത് പോകുമെന്ന് കരുതിയില്ല. നമുക്ക് മാർക്കറ്റ് ചെയ്യാനേ പറ്റൂ, ആളുകളുടെ ചോയ്സ് ആണ് ഏത് കാണണമെന്ന്. പേര് പറഞ്ഞില്ലെന്ന് വെച്ച് ആ സിനിമയ്ക്ക് ഒന്നും സംഭവിക്കില്ല. പേര് പറയാൻ വിട്ടുപോയതിൽ വിഷമം ഉണ്ട്- താരം കൂട്ടിച്ചേർത്തു.