Connect with us

ചെയ്യരുത് എന്ന് പലരും പറഞ്ഞ ഉയരെയിലെ റോൾ; അമ്പരന്നു സാമ ആസിഫ് അലിയും!

Malayalam Breaking News

ചെയ്യരുത് എന്ന് പലരും പറഞ്ഞ ഉയരെയിലെ റോൾ; അമ്പരന്നു സാമ ആസിഫ് അലിയും!

ചെയ്യരുത് എന്ന് പലരും പറഞ്ഞ ഉയരെയിലെ റോൾ; അമ്പരന്നു സാമ ആസിഫ് അലിയും!

നവാഗതനായ മനു അശോകൻ ഒരുക്കിയ ഉയരെ ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണം നേടി ഗംഭീര വിജയവുമായി കുതിക്കുകയാണ്. ആസിഡ് ആക്രമണത്തിന് വിധേയയായ പല്ലവി എന്ന കഥാപാത്രമായി പാർവതി നടത്തിയ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഈ ചിത്രത്തിന്റെ നട്ടെല്ല്. അതിനോടൊപ്പം തന്നെ പ്രേക്ഷകരുടെ കയ്യടി നേടിയെടുത്ത കഥാപാത്രമാണ് ഈ ചിത്രത്തിൽ ആസിഫ് അലിയും അവതരിപ്പിച്ചത്. ഗോവിന്ദ് എന്നുള്ള പേരുള്ള നെഗറ്റീവ് കഥാപാത്രമായി ഗംഭീര പ്രകടനമാണ് ആസിഫ് ഈ ചിത്രത്തിൽ നൽകിയത്. നെഗറ്റീവ് വേഷം ആയതു കൊണ്ട് തന്നെ പലരും ആസിഫിനോട് ചെയ്യരുത് എന്ന് പറഞ്ഞ റോൾ ആയിരുന്നു ഉയരേയിലേത്. പക്ഷെ ആസിഫ് ആ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. ചിത്രം കണ്ട ആസിഫിന്റെ ഭാര്യ സാമ പോലും അമ്പരന്നു പോയി.

ഏതായാലും ആസിഫ് അലി എന്ന നടന്റെ കരിയറിലെ ഒരു പൊൻതൂവൽ തന്നെയായി ഉയരെയിലെ ഗോവിന്ദ് മാറി കഴിഞ്ഞു. ആസിഫ് അലിയോടൊപ്പം ടോവിനോ തോമസും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഒട്ടേറെ ചിത്രങ്ങളുടെ തിരക്കിൽ ആണെങ്കിലും ഈ ചിത്രത്തിന് വേണ്ടി സമയം കണ്ടെത്തി അഭിനയിക്കും എന്നാണ് മനു അശോകൻ സമീപിച്ചപ്പോൾ ടോവിനോ പറഞ്ഞത്. ബോബി- സഞ്ജയ് ടീം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ സിദ്ദിഖ്, പ്രേം പ്രകാശ്, അനാർക്കലി മരക്കാർ, പ്രതാപ് പോത്തൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവർ ചേർന്ന് എസ് ക്യൂബ് ഫിലിമ്സിന്റെ ബാനറിൽ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഉയരെക്കു പ്രശംസകളുമായി പ്രേക്ഷകരോടൊപ്പം മലയാള സിനിമാ രംഗത്തെയും സാംസ്ക്കാരിക രംഗത്തെയും ഒരുപാട് പേര് മുന്നോട്ടു വരുന്നുണ്ട്.

asif ali character in uyare

More in Malayalam Breaking News

Trending

Recent

To Top