Malayalam
റോഡില്‍ തിരക്കോട് തിരക്ക്; മെട്രോയില്‍ കയറി തിയേറ്ററിലെത്തി ആസിഫ് അലിയും തലവന്‍ ടീമും
റോഡില്‍ തിരക്കോട് തിരക്ക്; മെട്രോയില്‍ കയറി തിയേറ്ററിലെത്തി ആസിഫ് അലിയും തലവന്‍ ടീമും
ഏറെ പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ് ആസിഫ് അലി ചിത്രം തലവന്‍. ഇപ്പോഴിതാഈ ചിത്രത്തിന്റെ പ്രൊമോഷന് പരിപാടികള്‍ക്കിടയില്‍ മെട്രോയില്‍ സഞ്ചരിച്ച് ആസിഫ് അലിയും സംവിധായകന് ജിസ് ജോയിയും തലവന്‍ ടീമും.
ലുലു മാളില്‍നിന്ന് മറ്റൊരു തിയേറ്റര്‍ സന്ദര്‍ശിക്കാനായി പുറപ്പെട്ട ആസിഫ് അലിയും സംഘവും റോഡിലെ തിരക്ക് മൂലമാണ് മെട്രോയില്‍ അടുത്ത തിയേറ്ററിലേക്ക് പോകാമെന്നു തീരുമാനിച്ചത്. സിനിമാ താരവും സംഘവും മെട്രോയില്‍ പോവുന്നത് കണ്ട യാത്രക്കാര്‍ക്കും അതൊരു അത്ഭുതവും കൗതുകവുമായി.
ബിജു മേനോനും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന തലവന്‍ മികച്ച കളക്ഷനും പ്രേക്ഷകാഭിപ്രായവുമാണ് ലഭിക്കുന്നത്. ഫീല്‍ ഗുഡ് ചിത്രങ്ങളില്‍നിന്നുള്ള സംവിധായകന് ജിസ് ജോയുടെ മാറ്റം ഗുണം ചെയ്തപ്പോള്‍ മികച്ചൊരു ത്രില്ലറാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് തലവന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.
അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
അനുശ്രീ, മിയ, ദിലീഷ് പോത്തന്, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന് ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
