Malayalam Breaking News
എന്റെ ആദ്യത്തെ വിവാദം ഓർക്കുന്നുണ്ടോ ? മോഹൻലാലിനെ കുറിച്ചുള്ളതാണ് ! – ആസിഫ് അലി
എന്റെ ആദ്യത്തെ വിവാദം ഓർക്കുന്നുണ്ടോ ? മോഹൻലാലിനെ കുറിച്ചുള്ളതാണ് ! – ആസിഫ് അലി
By
മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ആസിഫ് അലി. സിനിമയിലെത്തി 10 വര്‍ഷത്തിനിടെ 60ല്‍ അധികം ചിത്രങ്ങളിലാണ് ആസിഫ് വേഷമിട്ടത്. മിക്ക ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. അതോടൊപ്പം ചില വിവാദങ്ങളില്‍ ആസിഫ് വീണു. അതിലൊന്നായിരുന്നു ഫോണ്‍ വിളിച്ചാല്‍ താരം എടുക്കില്ലായെന്ന ആക്ഷേപം.
സൂപ്പര്‍താരം മോഹന്‍ലാല്‍ വിളിച്ചിട്ടു പോലും ആസിഫ് അലി എടുക്കാന്‍ തയ്യാറായില്ലെന്ന തരത്തില്‍ ആദ്യകാലങ്ങളില്‍ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ സത്യാവസ്ഥ എന്തെന്ന് ഇപ്പോള്‍ ആസിഫ് അലി തന്നെ വെളിപ്പെടുത്തുകയാണ്.
‘ഫോണിന്റെ കാര്യത്തില്‍ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. സിനിമയില്‍ വരുന്നതിന് മുന്നേയുള്ള എന്റെ പ്രശ്‌നമാണത്. എന്റെ ആദ്യത്തെ വിവാദം ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? മോഹന്‍ലാല്‍ വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല എന്നുള്ളതായിരുന്നു. സി.സി.എല്ലിന്റെ (സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്) ടൈമില്‍ ഞാന്‍ കളിക്കാമെന്ന് പറഞ്ഞു. പക്ഷേ എനിക്കന്ന് ബാച്ചിലര്‍ പാര്‍ട്ടിയുടെ ഷൂട്ട് ഉണ്ടായിരുന്നു.
ആ സമയത്ത് ഷൂട്ട് ബ്രേക്ക് ചെയ്‌തിട്ട് എനിക്ക് പോകാന്‍ പറ്റില്ല. അങ്ങനെയൊക്കെ കുറേ പ്രശ്‌നങ്ങള്‍ വന്ന സമയത്ത് ലാലേട്ടന്‍ എന്നെ വിളിച്ചു. പതിവ് പോലെ എന്റെ ഫോണ്‍ എന്റെ കൈയില്‍ ഉണ്ടായിരുന്നില്ല. ഹോട്ടലില്‍ ഇട്ടേക്കുവായിരുന്നു. അതു ഭയങ്കര പ്രശ്നമായി’-ആസിഫ് പറഞ്ഞു . എന്നാല്‍ ആ ഒറ്റ പ്രശ്‌നം കൊണ്ട് പഴയ ഒരുപാട് സുഹൃത്തുക്കളെ തനിക്ക് തിരികെ കിട്ടിയെന്ന് ആസിഫ് കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ വിളിച്ചിട്ട് നീ ഫോണെടുത്തില്ല, അപ്പോള്‍ ഞങ്ങള്‍ക്ക് പ്രശ്‌നമില്ല എന്നായിരുന്നു അവര്‍ താരത്തോട് പറഞ്ഞതത്ര.
asif ali about his first gossip
