Connect with us

വീട്ടിലിരുന്നും ക്രിസ്തുമസ് ന്യൂ ഇയർ അടിപൊളിയാക്കാം… ; സൂപ്പർ ഹീറോ വരെ വീട്ടിൽ എത്തുന്ന ആഘോഷം!

News

വീട്ടിലിരുന്നും ക്രിസ്തുമസ് ന്യൂ ഇയർ അടിപൊളിയാക്കാം… ; സൂപ്പർ ഹീറോ വരെ വീട്ടിൽ എത്തുന്ന ആഘോഷം!

വീട്ടിലിരുന്നും ക്രിസ്തുമസ് ന്യൂ ഇയർ അടിപൊളിയാക്കാം… ; സൂപ്പർ ഹീറോ വരെ വീട്ടിൽ എത്തുന്ന ആഘോഷം!

ഏഷ്യാനെറ്റിൽ ക്രിസ്ത്മസ് ദിനത്തിൽ സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളും പുതുമയാർന്നതും വ്യത്യസ്തയാർന്നതുമായ പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നു. ഡിസംബർ 25 , ക്രിസ്ത്മസ് ദിനത്തിൽ രാവിലെ 9.30 നു ടോവിനോ തോമസ് നായകനായ സൂപ്പർ ഹിറ്റ് സൂപ്പർ ഹീറോ ചലച്ചിത്രം ” മിന്നൽ മുരളിയും ” ഉച്ചയ്ക്ക് 1 മണിക്ക് മോഹൻലാൽ , പൃഥ്വിരാജ് , ലാലു അലക്സ് , മീന , കല്യാണി പ്രിയദർശൻ തുടങ്ങി വൻതാരനിര അണിനിരന്ന മെഗാഹിറ്റ് ചലച്ചിത്രം ” ബ്രോ ഡാഡി ” യും തുടർന്ന് സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ ഷോയിൽ വൈകുന്നേരം 4.30 നു ഫഹദ് ഫാസിൽ നായകനായ ” മലയൻ കുഞ്ഞും ” രാത്രി 7 മണിക്ക് കുഞ്ചാക്കോ ബോബൻ നായകനായ കേരളമാകെ ചർച്ചചെയ്ത സൂപ്പര്ഹിറ് ചലച്ചിത്രം ” ന്ന താൻ കേസ് കൊട് ” ഉം സംപ്രേക്ഷണം ചെയ്യുന്നു .

കൂടാതെ രാത്രി 10 മണിക്ക് മഞ്ജു വാരിയർ , ബിജു മേനോൻ തുടങ്ങിയവർ കേന്ദ്രപാത്രങ്ങളായ ” ലളിതം സുന്ദരവും ” പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു . കൂടാതെ ആഘോഷങ്ങളും മത്സരങ്ങളുമായി , ജഡ്ജസിനും മത്സരത്തികൾക്കുമൊപ്പം ക്രിസ്മസ് കലരാക്കാൻ ബിഗ് ബോസ് ഫെയിം റംസാൻ എത്തുന്ന റിയാലിറ്റി ഷോ ഡാൻസിങ് സ്റ്റേഴ്സിന്റെ സ്പെഷ്യൽ എപ്പിസോഡ് ഡിസംബർ 24 നു രാത്രി 9 മണിക്കും സംപ്രേക്ഷണം ചെയ്യുന്നു.

ന്യൂ ഇയർ പ്രേത്യേക പരിപാടികളുടെ ഭാഗമായി പ്രശസ്തചലച്ചിത്ര പിന്നണി ഗായകൻ നരേഷ് അയ്യർ മുഖ്യാതിഥിയായി എത്തുന്ന സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 സ്പെഷ്യൽ എപ്പിസോഡ് ഡിസംബർ 31 , ജനുവരി 1 തീയതികളിൽ രാത്രി 7.30 നും ജഡ്ജസിനും മത്സരാത്ഥികൾക്കൊപ്പം ചലച്ചിത്രതാരം സാനിയ അയ്യപ്പൻ ന്യൂ ഇയർ ആഘോഷങ്ങൾക്കെത്തുന്ന ഡാൻസിങ് സ്റ്റാർസ് ഡിസംബർ 31 , ജനുവരി 1 തീയതികളിൽ രാത്രി 9 മണിക്കും തുടർന്ന് പ്രശസ്ത ചലച്ചിത്രതാരങ്ങളും സാങ്കേതികപ്രവർത്തകരും പങ്കെടുക്കുന്ന ചാറ്റ് ഷോയും സംപ്രേക്ഷണം ചെയ്യുന്നു.

ന്യൂ ഇയർ സ്പെഷ്യലുകളുടെ ഭാഗമായി ഡിസംബർ 31, ജനുവരി 1 തീയതികളിൽ സൂപ്പർ ഹിറ്റ് സിനിമകൾ സംപ്രേക്ഷണം ചെയ്യുന്നു.

about asianet serial

More in News

Trending

Recent

To Top